കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി ഭരണം: സാറാ ജോസഫ് അക്കാദമി പുരസ്‌കാരം തിരിച്ച് നല്‍കും, സച്ചിദാനന്ദന്‍ രാജിവച്ചു

Google Oneindia Malayalam News

തൃശൂര്‍/ദില്ലി: രാജ്യം വര്‍ഗ്ഗീയ വത്കരിയ്ക്കപ്പെടുന്നു എന്ന് ആക്ഷേപമുയരുന്ന സാഹചര്യത്തില്‍ ദേശീയ തലത്തില്‍ സാഹിത്യകാരുടെ പ്രതിഷേധങ്ങള്‍ക്ക് കേരളത്തിന്റേയും പിന്തുണ. പ്രശസ്ത എഴുത്തുകാരി സാറ ജോസഫ് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം തിരിച്ചേല്‍പിയ്ക്കും.

കവിയും നിരൂപകനും ആയ കെ സച്ചിദാനന്ദന്‍ കേന്ദ്ര സാഹിത്യ അക്കാദമി അംഗത്വം രാജിവച്ചു. മുമ്പ് പ്രമുഖ എഴുത്തുകാരായാ നയന്‍താര സെഗാള്‍, അശോക് വാജ്‌പേയി തുടങ്ങിയവരും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ കഴിഞ്ഞ ദിവസം മടക്കി നല്‍കിയിരുന്നു.

അവാര്‍ഡ് തിരിച്ച് നല്‍കും

അവാര്‍ഡ് തിരിച്ച് നല്‍കും

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ആയി ലഭിച്ച 50,000 രൂപയും പ്രശസ്തിപത്രവും ശില്‍പവും അക്കാദമിയ്ക്ക് തിരിച്ചുനല്‍കും എന്നാണ് സാറ ജോസഫ് പ്രഖ്യാപിച്ചിരിയ്ക്കുന്നത്.

ഭീകരാന്തരീക്ഷം

ഭീകരാന്തരീക്ഷം

ഭയപ്പെടുത്തുന്ന ഭീകരാന്തരീക്ഷമാണ് ഇന്ത്യയില്‍ നിലനില്‍ക്കുന്നതെന്നാണ് സാറ ജോസഫ് പറഞ്ഞത്. കേന്ദ്ര സര്‍ക്കാരാണ് ഇതിന് കാരണം എന്നാണ് ആരോപണം.

എഴുത്തുകാരെ കൊല്ലുന്നവര്‍

എഴുത്തുകാരെ കൊല്ലുന്നവര്‍

എഴുത്തുകാര്‍ കൊല്ലപ്പെടുകയും ഇഷ്ടമുള്ള ഭക്ഷണം കഴിയ്ക്കാനുള്ള ജനങ്ങളുടെ അവകാശങ്ങള്‍ നിഷേധിയ്ക്കപ്പെടുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്.

 ഇന്ത്യയുടെ ബഹുസ്വരത

ഇന്ത്യയുടെ ബഹുസ്വരത

ഇന്ത്യയുടെ ബഹുസ്വരതയെ തകര്‍ക്കാനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാരിന്റേത് എന്നാണ് അടുത്ത ആരോപണം. ഈ നിലപാടുകളോടുള്ള പ്രതിഷേധമായാണ് താന്‍ പുരസ്‌കാരം തിരിച്ച് നല്‍കുന്നതെന്നും സാറ ജോസഫ് പറഞ്ഞു.

കെ സച്ചിദാനന്ദന്‍

കെ സച്ചിദാനന്ദന്‍

കവിയും നിരൂപകനും ആയ കെ സച്ചിദാനന്ദനും കടുത്ത പ്രതിഷേധമാണ് അറിയിക്കുന്നത്.

കല്‍ബുര്‍ഗി വധം

കല്‍ബുര്‍ഗി വധം

കല്‍ബുര്‍ഗി വധത്തില്‍ ഒരു പ്രേമേയം പുറത്തിറക്കാന്‍ പോലും കേന്ദ്ര സാഹിത്യ അക്കാദമി തയ്യാറായില്ലെന്ന് സച്ചിദാനന്ദന്‍ ആരോപിയ്ക്കുന്നു.

രാജി

രാജി

കേന്ദ്ര സാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സില്‍, എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ എന്നിവയില്‍ അംഗമായിരുന്നു സച്ചിദാനന്ദന്‍. രണ്ട് സ്ഥാനവും അദ്ദേഹം രാജിവച്ചുകഴിഞ്ഞു.

എഴുത്തുകാരുടെ കൂട്ടായ്മ

എഴുത്തുകാരുടെ കൂട്ടായ്മ

ദേശീയ തലത്തില്‍ തന്നെ എഴുത്തുകാരുടെ കൂട്ടായ്മയുണ്ടാക്കി പ്രതിഷേധങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് സച്ചിദാനന്ദന്‍ പറഞ്ഞു.

English summary
Sara Joseph to give back Kendra Sahitya Akademi award, K Sachidanandan resigns from Akademi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X