കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗ്ളാദേശില്‍ തീവ്രവാദം വളര്‍ത്തുന്ന ഇന്ത്യന്‍ എംപി

  • By Meera Balan
Google Oneindia Malayalam News

കൊല്‍ക്കത്ത: ശാരദ ചിട്ടിഫണ്ട് തട്ടിപ്പ് കേസില്‍ ഇമ്രാനുള്ള പങ്കിനെപ്പറ്റിയാകും സിബിഐ ചോദ്യം ചെയ്യുക . ശാരദ ഗ്രൂപ്പ് ചെയര്‍മാന്‍ സുദീപ്‌തോ സെന്നിനെ സഹായിച്ചു എന്നാണ് ഇമ്രാനെതിരെ ഉയരുന്ന ആരോപണം. ഇമ്രാന്റെ സഹായത്തോടെയാണ് ബംഗാളില്‍ നിന്നും സുദീപ്‌തോ പണം ബംഗഌദേശിലേയ്ക്ക് മാറ്റിയതത്രേ.

നിരോധിത തീവ്രവാദ സംഘടനയായ സിമി, ജമാത്ത്-ഇ-ഇസ്ലാമി എന്നിവയുമായി ഇമ്രനുള്ള ബന്ധവും സിബിഐ ചോദ്യം ചെയ്‌തേയ്ക്കും . പണം ബംഗാളില്‍ നിന്ന് മാറ്റുന്നതിന് ഈ തീവ്രവാദ സംഘടനകള്‍ ഇമ്രാനെ സഹായിച്ചയാതും സൂചനയുണ്ട് .

terrorist

ബംഗ്ളാദേശില്‍ നിന്നും ലഭിച്ച ഏറ്റവും പുതിയ ചില വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇമ്രാനെ ചോദ്യം ചെയ്യുക . ശാരദ ഇടപാടില്‍ സുദീപ്‌തോയെ സഹായിക്കാന്‍ ഇമ്രാനെ പ്രേരിപ്പിച്ച ഘടകമെന്തായിരിയ്ക്കുമെന്നും അന്വേഷിയ്ക്കുന്നുണ്ട് .

തീവ്രവാദ സംഘടനകളെ വളര്‍ത്തുകയും ബംഗ്ളാദേശിനെതിരായ വികാരം വളര്‍ത്തുകയും ചെയ്യുന്ന ഏറെ അപകടകാരിയായണ് ബംഗ്ളാദേശ് അന്വേഷണ സംഘങ്ങള്‍ ഇമ്രാനെ കാണുന്നത് . ബംഗ്ളാദേശ് വിരുദ്ധറാലികള്‍ നടത്താന്‍ ജമാത്തിനെ സഹായിക്കുന്നതും ഇമ്രാനാണെന്ന് ബംഗ്ളാദേശ് ആരോപിയ്ക്കുന്നു.

English summary
The Central Bureau of Investigation is all set to question Trinamool Congress MP, Ahmed Hasan Imran in connection with the Saradha scam case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X