കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിവിയില്‍ ഉറ്റുനോക്കിയിരുന്നു;വിജയമറിഞ്ഞ് ഫോണില്‍ അഭിനന്ദിച്ചു,തമിഴകത്ത് ചിന്നമ്മ കരുനീക്കിത്തുടങ്ങി

പരപ്പന അഗ്രഹാര ജയലിലെ പ്രത്യേകം തയ്യാറാക്കിയ മുറിയിലിരുന്നാണ് ടിവി കണ്ടത്

Google Oneindia Malayalam News

ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കുറ്റക്കാരയിയാി ജയിലിലടയ്ക്കപ്പെട്ട ശശികല വിശ്വാസ വോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിച്ച മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. ശനിയാഴ്ച പരപ്പന അഗ്രഹാര ജയലിലെ പ്രത്യേകം തയ്യാറാക്കിയ മുറിയിലിരുന്നാണ് ടിവിയില്‍ തമിഴ്‌നാട് നിയമസഭയില്‍ നടന്ന നാടകീയ സംഭവങ്ങള്‍ ശശികല വീക്ഷിച്ചത്.

ശനിയാഴ്ച നടന്ന വിശ്വാസ വോട്ടെടുപ്പില്‍ എടപ്പാടി പളനിസാമി 122 എംഎല്‍എമാരുടെ വോട്ടുമായി ഭൂരിപക്ഷം തെളിയിക്കുകയായിരുന്നു. ഫോണില്‍ സംസാരിച്ച് അഭിന്ദനം അറിയിച്ച ശശികല ചെന്നൈയിലുള്ള ക്യാബിനറ്റ് അംഗങ്ങളുമായും സംസാരിച്ചു.

ടിവി കാണാന്‍ അനുവാദം

ടിവി കാണാന്‍ അനുവാദം

പരപ്പന അഗ്രഹാര ജയിലിലെ സ്ത്രീകളുടെ ബാരക്കിലെ നാലാം നിലയിലാണ് ശശികലയെയും സഹോദര പുത്രി ഇളവരശിയെയും പാര്‍പ്പിച്ചിട്ടുള്ളത്. എന്നാല്‍ സെല്ലിനുള്ളില്‍ ടിവി ഇല്ലാത്തതിനാല്‍ പ്രത്യേക ആവശ്യപ്രകാരം മറ്റൊരു മുറിയിലേയ്ക്ക് പോകാന്‍ ജയിലധികൃതര്‍ അനുവദിയ്ക്കുകയായിരുന്നു.

എല്ലാം ലൈവായി

എല്ലാം ലൈവായി

തന്നെ ടിവി കാണാന്‍ സൗകര്യമുള്ള മുറിയിലേക്ക് മാറ്റണമെന്ന് ശശികല വ്യാഴാഴ്ച ജയില്‍ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് ശശികലയെ ടിവി സൗകര്യമുള്ള മുറിയിലേക്ക് മാറ്റിയത്. മുഖ്യമന്ത്രി പളനിസാമി വിശ്വാസ വോട്ട് തേടുന്നതും സഭയിലെ കോലാഹലങ്ങളും ശശികല ടിവിയില്‍ കണ്ടിരുന്നു.

ക്യാബിനറ്റ് അംഗങ്ങള്‍ക്ക് നിര്‍ദേശം

ക്യാബിനറ്റ് അംഗങ്ങള്‍ക്ക് നിര്‍ദേശം

ശനിയാഴ്ച രാത്രി ഏഴ് മണിയ്ക്ക് ശേഷം സെല്ലില്‍ തിരികെയെത്തിയ ശശികല ക്യാബിനറ്റ് അംഗങ്ങളോട് ദീര്‍ഘനേരെ ഫോണില്‍ സംസാരിക്കുകയും നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തതായി ചില വൃത്തങ്ങള്‍ പറയുന്നു.

ജയിലില്‍ പ്രത്യേക പരിഗണന

ജയിലില്‍ പ്രത്യേക പരിഗണന

ശശികലയ്ക്ക് ജയിലില്‍ മുന്തിയ പരിഗണന ലഭിയ്ക്കുന്നതിന് വേണ്ടി ശശികലയുടെ ലീഗല്‍ ടീം എല്ലാ ശ്രമങ്ങളും നടത്തിയിരുന്നുവെങ്കിലും ജയില്‍ നിലപാട് മാറ്റാന്‍ തയ്യാറായിരുന്നില്ല. ശശികല പ്രമേഹ രോഗിയാണെന്നതുള്‍പ്പെടെയുള്ള വാദങ്ങള്‍ അഭിഭാഷകന്‍ എസ്എന്‍ഡി കുലകേശന്‍ വാദിച്ചിരുന്നു. ഇതിനായി ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ചെങ്കിലും ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടിരുന്നില്ല.

English summary
Sasikala watched the developments in Tamil Nadu on television in a special room. She congratulated Palaniswami over the phone and also held discussions with cabinet members
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X