കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശശികലയുടെ മുഖ്യമന്ത്രി മോഹത്തിന് തിരിച്ചടി??? സത്യപ്രതിജ്ഞ തടയാന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി!!!

ശശികല നടരാജന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി.

  • By Jince K Benny
Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാടിന്റെ മുഖ്യമന്ത്രി പദം മോഹിച്ചിറങ്ങിയ എഐഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല നടരാജന് തുടക്കത്തിലേ തിരിച്ചടി. ചൊവ്വാഴ്ച ശശികല തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് സത്യപ്രതിജ്ഞ തടയണമെന്ന് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഇതോടെ സത്യപ്രതിജ്ഞ ചടങ്ങുകള്‍ അനിശ്ചിതത്വത്തിലായി. എന്നാല്‍ എഐഡിഎംകെ ആസ്ഥാനത്ത് നിന്നും ഇത് സംബന്ധിച്ച് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ ഒന്നും ലഭിച്ചിട്ടില്ല.

Sasikala Natarajan

ജയലളിതക്കെതിരായ അനധികത സ്വത്ത് സമ്പാദനക്കേസ് സംബന്ധിച്ച് കര്‍ണാടക കോടതിയുടെ വിധി അടുത്ത ആഴ്ച വരാനിരിക്കെയാണ് ഈ നീക്കം. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയലളിതയ്‌ക്കൊപ്പം ശശികലയും പ്രതിയാണ്. സുപ്രീം കോടതി ചടങ്ങ് തടയുകയും കര്‍ണാടക കോടതി വിധി എതിരാകുകയും ചെയ്താല്‍ എഐഡിഎംകെ രാഷ്ട്രീയം വീണ്ടും അനിശ്ചിതത്വത്തിലാകും.

ജയലളിതയുടെ തോഴിയായിരുന്ന ശശികല തമിഴ്‌നാട് മുഖ്യമന്ത്രിയാകുന്നതിനോട് തമിഴ്‌നാട്ടില്‍ തന്നെ എതിര്‍പ്പുകള്‍ ഉയരുന്നുണ്ട്. ജയലളിതയുടെ മരണത്തിലെ ദുരൂഹത പൂര്‍ണമായും ദുരീകരിക്കാനും പാര്‍ട്ടിക്ക് കഴിഞ്ഞിട്ടില്ല. ജയലളിത മരിച്ച് മാസം ഒന്ന് പിന്നിട്ട ഉടനെ തിടുക്കപ്പെട്ട് പനീര്‍ശെല്‍വത്തെ രാജിവയ്പ്പിച്ച് ശശികല മുഖ്യമന്ത്രിയാകാനുള്ള നീക്കം നടത്തുന്നതും സംശയത്തിന് ഇടനല്‍കുന്നുണ്ട്.

English summary
A plea has been filed in Supreme Court against Sasikala Natarajan, stating that she shouldn't be the next Tamil Nadu CM.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X