കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശശികലയ്‌ക്കൊപ്പം കടവുള്‍!! തമിഴ്‌നാട്ടിലേക്ക് വഴി തെളിയുന്നു; ഒപിഎസിന് തടയാനാവുമോ?

അവര്‍ക്ക് സുരക്ഷ ഒരുക്കുന്നത് വെടിക്കോപ്പുകള്‍ സംരക്ഷിക്കുന്നതിന് തുല്യമാണെന്നാണ് കര്‍ണാടക സര്‍ക്കാരിന്റെ അഭിപ്രായം.

  • By Ashif
Google Oneindia Malayalam News

ബെംഗളൂരു: മുഖ്യമന്ത്രി പദത്തിന് തൊട്ടടുത്തെത്തി തകര്‍ന്നടിഞ്ഞ വികെ ശശികലയുടെ കഥയാണ് ഇതുവരെ കേട്ടത്. ഇനി കഥമാറും. കാരണം അങ്ങനെയുള്ള വിവരങ്ങളാണ് കര്‍ണാടകത്തില്‍ നിന്ന് കേള്‍ക്കുന്നത്.

അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറി വികെ ശശികല അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട അഴിമതിക്കേസിലാണ് നാല് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട് ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്നത്. എന്നാല്‍ അവര്‍ക്ക് സുരക്ഷ ഒരുക്കുന്നത് വെടിക്കോപ്പുകള്‍ സംരക്ഷിക്കുന്നതിന് തുല്യമാണെന്നാണ് കര്‍ണാടക സര്‍ക്കാരിന്റെ അഭിപ്രായം.

ശശികലയ്ക്ക് സുരക്ഷ

ശശികലയ്ക്ക് സുരക്ഷ ഒരുക്കുന്നതിന് കര്‍ണാടക സര്‍ക്കാരിന് കടുത്ത സാമ്പത്തിക ബാധ്യത വരുത്തുമെന്നാണ് അവിടുത്തെ കോണ്‍ഗ്രസ് ഭരണകൂടം കരുതുന്നത്. 2015ല്‍ ജയലളിതയും ശശികലയും മറ്റു രണ്ടു പേരെയും പരപ്പന അഗ്രഹാര ജയിലില്‍ ഒരുമാസത്തോളം തടവിലിട്ടിരുന്നു. അന്നു ഇതിനുള്ള നഷ്ടപരിഹാരം നല്‍കാന്‍ കര്‍ണാടക തമിഴ്‌നാട് സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.

 10 കോടി രൂപ നഷ്ടപരിഹാരം

സമാനമായ രീതിയില്‍ ശശികലയ്ക്ക് സുരക്ഷ ഒരുക്കുന്നതിനുള്ള ചെലവിന് നഷ്ടപരിഹരമായി പണം നല്‍കണമെന്ന ആവശ്യപ്പെടാനുള്ള ഒരുക്കത്തിലാണ് കര്‍ണാടക സര്‍ക്കാര്‍. 2015ല്‍ 10 കോടി രൂപയാണ് തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിരുന്നത്.

അല്ലെങ്കില്‍ തമിഴ്‌നാട്ടിലേക്ക് മാറ്റണം

ഒന്നുകില്‍ പണം തരണം, അല്ലെങ്കില്‍ തമിഴ്‌നാട് ജയിലേക്ക് മാറ്റണം എന്നതായിരുന്നു കര്‍ണാടക സര്‍ക്കാരിന്റെ 2015ലെ നിലപാട്. എന്നാല്‍ അതിനൊന്നും സമയമായില്ല. ഒരുമാസം ആവുമ്പോള്‍ തന്നെ ഹൈക്കോടതി ജയലളിതയുടെയും ശശികലയുടെയും സഹായത്തിനെത്തി. വിചാരണ കോടതി വിധിച്ച നാല് വര്‍ഷം തടവ് ശിക്ഷ റദ്ദാക്കി വെറുതെവിട്ടു.

 ഇനി സഹായത്തിന് കോടതിയില്ല

പുതിയ സാഹചര്യത്തില്‍ ശശികലയ്ക്ക് മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ സാധിക്കില്ല. 2015ലെ പോലെ കര്‍ണാടക സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചാല്‍ ശശികലക്ക് ഗുണമാവും. ഒന്നുകില്‍ ചെലവ് വച്ചുതരിക, അല്ലെങ്കില്‍ തമിഴ്‌നാട്ടിലേക്ക് മാറ്റുക. ഈ സാഹചര്യത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ തമിഴ്‌നാട് ജയിലിലേക്ക് മാറ്റാന്‍ ആവശ്യപ്പെടുകയാവും ചെയ്യുക.

 കടമ്പകള്‍ ഇനിയും ബാക്കി

തമിഴ്‌നാട് ജയിലിലേക്ക് മാറ്റിയാല്‍ ശശികലയ്ക്ക് സ്വന്തം വീടുപോലെ ജയിലില്‍ കഴിയാം. ഭരണത്തില്‍ നേരിട്ട് ഇടപെടുകയും ചെയ്യാം. പക്ഷേ അതിന് ചില കടമ്പകള്‍ കൂടി കടക്കാനുണ്ടെന്ന് മാത്രം.

ജയിലില്‍ നേതാക്കള്‍ നിരന്തരം കാണുന്നു

നിലവില്‍ ബെംഗളൂരു ജയിലില്‍ കഴിയുന്ന ശശികലയെ എല്ലാ ദിവസവും അണ്ണാ ഡിഎംകെ നേതാക്കളെത്തി കാണുന്നുണ്ട്. തമിഴ്‌നാട്ടിലെ സംഭവങ്ങള്‍ അറിയിക്കുന്നു. അഭിപ്രായങ്ങള്‍ തേടുന്നു. ശശികല വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നുമുണ്ട്.

തമിഴ്‌നാട് ജയിലിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടേക്കും

ഈ സാഹചര്യത്തില്‍ കര്‍ണാടക സര്‍ക്കാര്‍ ശശികലയ്ക്ക് വന്‍ സുരക്ഷ ഒരുക്കാന്‍ ആവില്ലെന്ന് അറിയിച്ചാല്‍ തമിഴ്‌നാട് സര്‍ക്കാര്‍ ശശികലയെ തമിഴ്‌നാട് ജയിലിലേക്ക് മാറ്റാന്‍ ആവശ്യപ്പെടും. കര്‍ണാടകയിലെത്തി ശശികലയെ കാണുന്നതിനേക്കാള്‍ അവര്‍ക്ക് എളുപ്പവും അതാണ്.

പുകഴേന്തി ശശികലയെ കണ്ടു

കഴിഞ്ഞദിവസം ശശികലയെ പാര്‍ട്ടിയുടെ കര്‍ണടക സംസ്ഥാന സെക്രട്ടറി പുകഴേന്തി ജയിലിലെത്തി കണ്ടിരുന്നു. തമിഴ്‌നാട്ടിലെ സംഭവവികാസങ്ങള്‍ അദ്ദേഹം ശശികലയെ ധരിപ്പിച്ചു. എടപ്പാടി പളനിസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തകാര്യം അറിയിച്ചതും പുകഴേന്തിയാണ്.

ചിന്നമ്മയ്ക്ക് സന്തോഷം

തമിഴ്‌നാട്ടിലെ സംഭവങ്ങളില്‍ ശശികല സന്തോഷവതിയാണെന്ന് പുകഴേന്തി മാധ്യമങ്ങളോട് പറഞ്ഞു. തമിഴ് ജനത തന്നോടൊപ്പമാണെന്നും അത് തുടരുമെന്നാണ് പ്രതീക്ഷയെന്നും ശശികല പറഞ്ഞെന്ന് പുകഴേന്തി അറിയിച്ചു.

 ജയിലില്‍ സൗകര്യങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ല

ശശികല ജയിലില്‍ കൂടുതല്‍ സൗകര്യങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ടെന്ന റിപോര്‍ട്ടുകള്‍ ശരിയല്ലെന്ന് പുകഴേന്തി പറഞ്ഞു. ജയിലിലെ ചട്ടങ്ങള്‍ അനുസരിക്കുമെന്നും തനിക്ക് മാത്രമായി പ്രത്യേക സൗകര്യം വേണ്ടെന്നുമാണ് ശശികല നിലപാടെടുത്തത്. മറിച്ചുള്ള റിപോര്‍ട്ടുകള്‍ ശരിയല്ല. തനിക്ക് നല്‍കുന്ന സൗകര്യങ്ങളുമായി തൃപ്തിപ്പെട്ട് മുന്നോട്ട് പോവുമെന്നും ശശികല പറഞ്ഞുവെന്ന് പുകഴേന്തി കൂട്ടിച്ചേര്‍ത്തു.

പളനിസ്വാമി വരണം, എന്നാലേ...

എന്നാല്‍ തമിഴ്‌നാട്ടിലെ സ്ഥിതിഗതികള്‍ മറിച്ചാണ് മുന്നോട്ട് പോവുന്നത്. ശശികലയുടെ തമിഴ്‌നാട്ടിലേക്കുള്ള വരവ് എളുപ്പമാവണമെങ്കില്‍ വിശ്വസ്തനായ പളനിസ്വാമി സഭയില്‍ ഭൂരിപക്ഷം തെളിയിക്കണം. മറിച്ച് പനീര്‍ശെല്‍വമാണ് മുഖ്യമന്ത്രി കസേരയിലെത്തുന്നതെങ്കില്‍ ഈ അടുത്തകാലത്തൊന്നും ശശികലയ്ക്ക് തമിഴ്‌നാട്ടിലേക്കെത്താന്‍ സാധിക്കില്ല.

English summary
Former Tamil Nadu Chief Minister, Jayalalithaa and her aides were jailed in Bengaluru’s Parappana Agrahara Jail in Bengaluru for some weeks. And now, Sasikala is also jailed in the same prison. But then jailing the VIPs have become increasingly difficult for Karnataka Government. The state government says that security to the VIP Prisoners is costing them a bomb. Karnataka Government has intimated Tamil Nadu Government to reimburse 10 Crore for keeping Jayalalithaa, Sasikala and others for a month in 2015. They served an ultimatum to pay the amount or take back Sasikala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X