കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശശികലയ്ക്ക് വായന അറിയില്ല? തമിഴ്‌നാട്ടിലെ കഥകള്‍ അറിയുന്നില്ല; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍!!

ഒ പനീര്‍ശെല്‍വത്തിന് മേല്‍ക്കോയ്മ കിട്ടുന്ന നടപടികളാണ് തമിഴ്‌നാട്ടില്‍ നടക്കുന്നത്. പക്ഷേ എല്ലാം വളരെ വൈകിയാണ് ശശികല അറിയുന്നത്.

  • By Ashif
Google Oneindia Malayalam News

ബെംഗളൂരു: തമിഴ്‌നാട് രാഷ്ട്രീയം കലങ്ങിമറിയുമ്പോള്‍ അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല നടരാജന്‍ ഇതൊന്നുമറിയുന്നില്ലെന്ന് വിവരം. കാരണം അവര്‍ക്ക് തമിഴല്ലാത്ത മറ്റൊരു ഭാഷയും അറിയില്ല. ജയിലിലാണെങ്കില്‍ തമിഴ് പത്രങ്ങള്‍ കിട്ടുന്നതും കുറവാണ്.

അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നു ശശികലയെ പുറത്താക്കിയിട്ടുണ്ട്. ജയിലിലേക്ക് പുറപ്പെടുന്നതിന് തൊട്ടുമുമ്പ് അവര്‍ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായി നിയമിച്ച സഹോദരീ പുത്രന്‍ ടിടിവി ദിനകരനെയും പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയിട്ടുണ്ട്. ഒ പനീര്‍ശെല്‍വത്തിന് മേല്‍ക്കോയ്മ കിട്ടുന്ന നടപടികളാണ് തമിഴ്‌നാട്ടില്‍ നടക്കുന്നത്. പക്ഷേ എല്ലാം വളരെ വൈകിയാണ് ശശികല അറിയുന്നത്.

കുഴങ്ങുകയാണ് വിവാദങ്ങളുടെ തോഴി

ഇത്തരം നടപടികള്‍ ശശികല അറിയുന്നത് ഏറെ വൈകിയാണ്. ഒന്നുകില്‍ തമിഴ് പത്രങ്ങള്‍ ലഭിക്കണം. അല്ലെങ്കില്‍ നാട്ടില്‍ നിന്നുള്ളവര്‍ വരണം. ഇതുരണ്ടും വൈകിയാല്‍ കാര്യങ്ങള്‍ അറിയാതെ കുഴങ്ങുകയാണ് വിവാദങ്ങളുടെ തോഴി.

ജയലളിതയുടെ വിയോഗ ശേഷം

ജയലളിതയുടെ വിയോഗ ശേഷം അണ്ണാ ഡിഎംകെയുടെ അധികാരങ്ങള്‍ പിടിയിലൊതുക്കാന്‍ ശശികലയും അവരുടെ കുടുംബമായ മന്നാര്‍ഗുഡിക്കാരും നടത്തിയ നീക്കങ്ങള്‍ പാര്‍ട്ടിയെ രണ്ടാക്കി. ജയലളിതയുടെ വിശ്വസ്തനായിരുന്ന ഒ പനീര്‍ശെല്‍വത്തെയും അനുയായികളെയും പുറത്താക്കുകയായിരുന്നു.

ഒപ്പം നിന്നവര്‍ കളം മാറി

എന്നാല്‍ ശശികയ്‌ക്കൊപ്പം നിന്നവര്‍ ഇന്ന് കളം മാറിയിരിക്കുകയാണ്. പുറത്താക്കപ്പെട്ട പനീര്‍ശെല്‍വത്തെ അവര്‍ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തിരിക്കുന്നു. ഐക്യചര്‍ച്ചകള്‍ പുരോഗമിക്കുകയും ചെയ്യുന്നു. പക്ഷേ ഇതൊക്കെ വളരെ വൈകിയാണ് ശശികല ജയിലില്‍ അറിയുന്നത്.

പാര്‍ട്ടി പിടിവിടുന്നു

വൈകി അറിയുന്നത് കൊണ്ടുതന്നെ അവര്‍ക്ക് കാര്യങ്ങളില്‍ വേഗത്തില്‍ ഇടപെടാനോ തീരുമാനങ്ങള്‍ എടുക്കാനോ സാധിക്കുന്നില്ല. കഴിഞ്ഞ ദിവസം ദിനകരന്‍ ജയിലില്‍ വന്ന് കണ്ടപ്പോഴാണ് തമിഴ്‌നാട്ടിലെ വിവരങ്ങള്‍ വിശദമായി അറിഞ്ഞത്. എന്നാല്‍ അപ്പോഴേക്കും പാര്‍ട്ടി അവരില്‍ നിന്നു പിടിവിട്ട് പോയിരുന്നു.

ഇംഗ്ലീഷ് പഠിക്കാന്‍ ഒരുങ്ങുന്നു

ഇപ്പോള്‍ ഇംഗ്ലീഷ് പഠിക്കാന്‍ ഒരുങ്ങുകയാണ് ശശികല. അതിന് വേണ്ടി ഒരു അധ്യാപകനെ നിയോഗിക്കണമെന്ന് ജയില്‍ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജയലളിതയുടെ കൂടെ നിഴലായി നിന്നപ്പോഴും പാര്‍ട്ടിയുടെ ചക്രം തിരിച്ചപ്പോഴുമൊന്നും നേരിടാത്ത പ്രതിസന്ധിയാണ് ഇപ്പോള്‍ ശശികല നേരിടുന്നത്.

ശശികയ്ക്ക് തമിഴ് മാത്രമേ അറിയൂ

ജയലളിതയ്ക്ക് ഇംഗ്ലീഷും തമിഴും നിഷ്പ്രയാസം കൈകാര്യം ചെയ്യാനറിയാമായിരുന്നു. എന്നാല്‍ ശശികയ്ക്ക് തമിഴ് മാത്രമേ അറിയൂ. ഇംഗ്ലീഷ് പഠനം വേഗത്തിലാക്കിയാലേ ഇനി കാര്യങ്ങള്‍ കൈപിടിയിലൊതുങ്ങൂവെന്ന് ശശികല കരുതുന്നു. തുടര്‍ന്നാണ് അധ്യാപകനെ വേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

നാല് വര്‍ഷത്തെ ജയില്‍ ശിക്ഷ

നാല് വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് അഴിമതി കേസില്‍ ശശികയ്ക്ക് വിധിച്ചിരിക്കുന്നത്. ജയലളിത, ശശികല, ബന്ധു ഇളവരശി എന്നിവര്‍ക്കായിരുന്നു ശിക്ഷ. ഇളവരശിയുടെ ആരോഗ്യനിലയില്‍ അല്‍പ്പം പ്രതിസന്ധി നേരിടുന്നുണ്ടെന്നാണ് പുതിയ വിവരം.

ഇളവരശി കുഴഞ്ഞുവീണു

ഇളവരശി കഴിഞ്ഞദിവസം പരപ്പന അഗ്രഹാര ജയിലില്‍ കഴിഞ്ഞദിവസം കുഴഞ്ഞുവീണത്രെ. തുടര്‍ന്ന് ആശുപത്രിയിലെ ജയിലില്‍ കൊണ്ടുപോയി. അവിടെ നിന്നു ബെംഗളൂരുവിലെ സ്വാകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. എന്താണ് വീഴാന്‍ കാരണമെന്ന് വ്യക്തമല്ല.

3296 നമ്പര്‍ കുറ്റവാളി

ഇളവരശിയുടെ രക്തം സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വിക്ടോറിയ ആശുപത്രിയിലെ പരിശോധനയ്ക്ക് ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്നാണ് ജയില്‍ വൃത്തങ്ങള്‍ പറയുന്നത്. ജയിലില്‍ 3296 നമ്പര്‍ കുറ്റവാളിയാണ് ഇളവരശി.

ദിനകരന് ദില്ലി പോലീസിന്റെ സമന്‍സ്

അതേസമയം, ടിടിവി ദിനകരന് ദില്ലി പോലീസ് സമന്‍സ് അയച്ചിട്ടുണ്ട്. ബുധനാഴ്ച രാത്രിയാണ് സമന്‍സ് ദിനകരന് ലഭിച്ചത്. ശനിയാഴ്ച ചോദ്യം ചെയ്യാന്‍ ഹാജരാവണമെന്നാണ് നിര്‍ദേശം. ചിലപ്പോള്‍ അറസ്റ്റ് ഉണ്ടാവുമെന്നാണ് അറിയുന്നത്. പാര്‍ട്ടിയുടെ ചിഹ്നമായ രണ്ടില ശശികല വിഭാഗത്തിന് ലഭിക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥന് ദിനകരന്‍ കൈക്കൂലി നല്‍കിയെന്ന കേസാണ് ദില്ലി പോലീസ് അന്വേഷിക്കുന്നത്.

English summary
As the two factions of the AIADMK unite and keep Sasikala Natarajan, the once powerful aide and wannabe successor to former chief minister Jayalalitha, out of the party she wanted to run, Deccan Chronicle has learnt that Parapanna Agrahara's most famed convict now wants to brush up her language skills.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X