കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിതയുടെ മരണം; ഉറ്റ തോഴി ശശികലയും രാഷ്ട്രീയത്തിലേക്ക്?

നിയുക്ത മുഖ്യമന്ത്രിയും ജയലളിതയുടെ വിശ്വസ്തനുമായ പനീര്‍സെല്‍വത്തിനും ശശികല വിശ്വസ്ത തന്നെയാണ്

  • By Akshay
Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയോടൊപ്പം നിന്ന് പലരും പല സമയങ്ങളിലും വിട്ടു പോയിരുന്നെങ്കിലും സ്ഥിരമായി കൂടെ ഉണ്ടായിരുന്നത് തോഴി ശശികല മാത്രമായിരുന്നു. ഇടയ്ക്കുണ്ടായ ചില പ്രശ്‌നങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ അവസാന നിമിഷം വരെ ജയലളിതയുടെ മനസാക്ഷി സൂക്ഷിപ്പുകാരി തന്നയായിരുന്നു ശശികല.

എന്നാല്‍ ശശികലയെ രാഷ്ട്രീയത്തിലേക്ക് ജയലളിത അടുപ്പിച്ചിരുന്നില്ല. ജയലളിതയുടെ വ്യക്തിപരമായ കാര്യങ്ങള്‍ നോക്കിയും, പോയസ് ഗാര്‍ഡനിലെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചും, അമ്മ പങ്കെടുക്കുന്ന എല്ലാ പരിപാടികളിലും സന്തത സഹചാരിയായും ശശികല നിറഞ്ഞു നിന്നിരുന്നു. എങ്കിലും സമീപകാലത്ത് ജയലളിതയുടെ ആനാരോഗ്യം ശക്തമായപ്പോള്‍ ശശികലയും രാഷ്ട്രീയത്തില്‍ ഇടപെട്ട് തുടങ്ങിയിരുന്നു.

 മാറ്റി നിര്‍ത്തി

മാറ്റി നിര്‍ത്തി

ഭരണത്തില്‍ അമിതമായി ആരെയും ഇടപെടാന്‍ അനുവദിക്കാതിരുന്നതുപോലെ ശശികലയെയും മാറ്റി നിര്‍ത്തിയിരുന്നു. രാഷ്ട്രീയ വനിതയായി അവരെ എങ്ങും അവതരിപ്പിച്ചിരുന്നില്ല.

 പനീര്‍സെല്‍വം

പനീര്‍സെല്‍വം

നിയുക്ത മുഖ്യമന്ത്രിയും ജയലളിതയുടെ വിശ്വസ്തനുമായ പനീര്‍സെല്‍വത്തിനും ശശികല വിശ്വസ്ത തന്നെയാണ്.

അമ്മയ്ക്കു വേണ്ടി

അമ്മയ്ക്കു വേണ്ടി

സമീപകാലത്ത് ജയലളിതയുടെ അനാരോഗ്യം ശക്തമായപ്പോള്‍ ശശികലയും രാഷ്ട്രീയത്തില്‍ ഇടപെട്ടു തുടങ്ങിയിരുന്നു. അമ്മയ്ക്കുമേണ്ടി നിര്‍ദേശങ്ങള്‍ നല്‍കിയതും പാര്‍ട്ടിയെ വിളിച്ചു ചേര്‍ക്കുന്നതും ശശികലയായിരുന്നു.

 കാസറ്റ് കട

കാസറ്റ് കട

1980ലാണ് കാസറ്റ് കട നടത്തിയിരുന്ന ശശികല ജയലളിതയെ പരിചയപ്പെടുന്നത്. 1988ല്‍ ഇവര്‍ പോയസ് ഗാര്‍ഡനിലേക്ക് എത്തുകയും ചെയ്ത്.

 എങ്കിലും തിരിച്ചു വന്നു

എങ്കിലും തിരിച്ചു വന്നു

1996ല്‍ ബന്ധുക്കളെ അനിയന്ത്രിതമായി പോയസില്‍ എത്തിച്ചതിനെ തുടര്‍ന്ന് ശശികല പുറത്തായിരുന്നു. എന്നാല്‍ ഭര്‍ത്താവിനെ പോലും ഉപേക്ഷിച്ച് പിന്നീട് തിരിച്ചെത്തുകയായിരുന്നു.

 ശശികല

ശശികല

ജയലളിത അകറ്റി നിര്‍ത്തിയ രാഷ്ട്രീയ തട്ടകം ശശികലയ്ക്ക് വിദൂരത്തിലല്ല. ഭരണത്തിന്റെ മുന്നിലേക്ക് വന്നില്ലെങ്കിലും പിന്നില്‍ നിന്നും ചരടുവലിക്കുന്നത് ശശികലയായിരിക്കും എന്നാണ് സൂചന.

English summary
Sasikala will hold powerful cards in Tamil politics?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X