കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊളിച്ചത് 50 വര്‍ഷത്തെ കാഴ്ചപ്പാട്; ഫോണ്‍ ടാപ്പിങ്,വാട്സ് ആപ്പ് പ്രൈവസി എല്ലാം പുന:പരിശോധിക്കപ്പെടും

  • By Akshay
Google Oneindia Malayalam News

ദില്ലി: സ്വകാര്യത മൗലികവകാശമെന്ന് സുപ്രീംകോടതി വിധിച്ചതോടെ നേരത്തെ സുപ്രീംകോടതി തീര്‍പ്പാക്കിയ വാട്സാപ്പ് പ്രൈവസി കേസ് അടക്കമുള്ളവ പുനപരിശോധിക്കാനും വിധി വഴി തുറക്കും. പോലീസിന് സംശയമുള്ളവരുടെ ഫോണ്‍കോളുകള്‍ ചോര്‍ത്താനുള്ള അവകാശമടക്കം പലതും ഇനി ചോദ്യം ചെയ്യപ്പെടാനും സാധ്യതയുണ്ട്. സ്വകാര്യതയെ പറ്റി കഴിഞ്ഞ അമ്പത് വര്‍ഷങ്ങളായി സുപ്രീംകോടതി ഉണ്ടാക്കിയെടുത്ത കാഴ്ച്ചപ്പാടുകളാണ് പുതിയ വിധിയിലൂടെ പൊളിച്ചെഴുതിയിരിക്കുന്നത്.

സ്വകാര്യത മൗലികാവകാശം അല്ലെന്ന് 1954ലെ എംപി ശര്‍മ്മ കേസില്‍ എട്ടംഗ ബെഞ്ചും 1962 ലെ ഖരഖ് സിംഗ് കേസില്‍ ആറംഗ ബെഞ്ചും വിധിച്ചിട്ടുണ്ട്. ആധാര്‍ നിര്‍ബന്ധമാക്കിയതാണ് 63 വര്‍ഷങ്ങള്‍ക്ക് ശേഷം വിഷയം ചര്‍ച്ചയാകാന്‍ ഇടയാക്കിയത്. ആധാര്‍ ജനങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് ആരോപിച്ച് വിവിധ ഹര്‍ജികള്‍ സുപ്രീംകോടതിക്ക് മുമ്പിലെത്തിയിരുന്നു.

സ്വകാര്യത മൗലികഅവകാശം അല്ലെന്ന് അറ്റോര്‍ണി ജനറല്‍

സ്വകാര്യത മൗലികഅവകാശം അല്ലെന്ന് അറ്റോര്‍ണി ജനറല്‍

ഹര്‍ജികള്‍ കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് പരിഗണിച്ചപ്പോള്‍ സ്വകാര്യത മൗലികഅവകാശം അല്ലെന്ന് സുപ്രീംകോടതിയുടെ മുന്‍വിധികള്‍ ചൂണ്ടിക്കാട്ടി അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ പറഞ്ഞിരുന്നു.

രാജ്യത്ത് അപകടകരം

രാജ്യത്ത് അപകടകരം

വ്യക്തിയുടെ സ്വകാര്യതകള്‍ സര്‍ക്കാര്‍ നിരീക്ഷിക്കുകയും പകര്‍ത്തുകയും ഡിജിറ്റല്‍ രൂപത്തില്‍ ശേഖരിക്കുകയും ചെയ്യുന്നത് വിവരങ്ങള്‍ സംരക്ഷിക്കാന്‍ പോലും പര്യാപ്തമല്ലാത്ത രാജ്യത്ത് അപകടകരമാണെന്നായിരുന്നു സ്വകാര്യത മൗലികഅവകാശമാക്കണമെന്ന അഭിപ്രായത്തെ പിന്താങ്ങിയവര്‍ പറഞ്ഞിരുന്നത്.

സര്‍ക്കാരിനും അധികാരമില്ല

സര്‍ക്കാരിനും അധികാരമില്ല

പൗരന്‍മാരുടെ സ്വകാര്യതയിലേക്ക് കടന്നു കയറാന്‍ ഇനി സര്‍ക്കാരുകള്‍ക്ക് പോലും അധികാരമുണ്ടാക്കില്ല എന്നുള്ളതാണ് പുതിയ വിധിയിലൂടെ സംഭവിക്കുന്ന ഏറ്റവും വലിയ മാറ്റം.

ഭരണഘടനാ ഭേദഗതി കൊണ്ടു വരണം

ഭരണഘടനാ ഭേദഗതി കൊണ്ടു വരണം

ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട സുപ്രീംകോടതിയുടെ ഒമ്പതംഗ ബെഞ്ച് സ്വകാര്യത അവകാശമാക്കി ഭരണഘടനാ ഭേദഗതി കൊണ്ടുവരണമെന്നും കേന്ദ്രത്തോട് നിര്‍ദേശിച്ചു.

ആര്‍ട്ടിക്കിള്‍ 21ന്റെ ഭാഗം

ആര്‍ട്ടിക്കിള്‍ 21ന്റെ ഭാഗം

ഭരണഘടന ഉറപ്പ് നല്‍കുന്ന ജീവിക്കാനുളള അവകാശമായ ആര്‍ട്ടിക്കിള്‍ 21ന്റെ ഭാഗമാണ് സ്വകാര്യതയെന്നും കോടതി വിലയിരുത്തി.

കേന്ദ്രസര്‍ക്കാര്‍ നിലപാട്

കേന്ദ്രസര്‍ക്കാര്‍ നിലപാട്

ആധാര്‍ വിഷയത്തില്‍ സ്വകാര്യത മൗലികാവകാശമല്ലെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. ചീഫ് ജസ്റ്റിസ് ജെഎസ് ഖേഹര്‍ അധ്യക്ഷനായ ബെഞ്ച് ആറുദിവസം തുടര്‍ച്ചയായി വാദം കേട്ടതിനുശേഷമാണ് വിധി പറയാനായി വ്യാഴാഴ്ചത്തേക്ക് മാറ്റിയത്.

സ്വകാര്യ വ്യക്തി സമര്‍പ്പിച്ച ഹര്‍ജി

സ്വകാര്യ വ്യക്തി സമര്‍പ്പിച്ച ഹര്‍ജി

ആധാര്‍ നിയമം ജനങ്ങളുടെ സ്വകാര്യതയ്ക്കുള്ള അവകാശം നിഷേധിക്കുന്നതാണെന്ന വാദമുയര്‍ത്തി സ്വകാര്യ വ്യക്തി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് സ്വകാര്യത മൗലികാവകാശമാണോ എന്ന കാര്യം ഒമ്പതംഗ ബെഞ്ചിന് വിട്ടത്.

English summary
SC declares right to privacy as a fundamental right
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X