കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശീയഗാനം: നിലപാട് വ്യക്തമാക്കി സുപ്രീം കോടതി, അംഗപരിമിതര്‍ക്ക് ഇളവ്!!ഗുണ്ടായിസം കാണിച്ചാല്‍ പണി!!

Google Oneindia Malayalam News

ദില്ലി: സിനിമാ തിയ്യറ്ററിലെ ദേശീയ ഗാനവിഷയത്തില്‍ നിലപാട് വ്യക്തമാക്കി സുപ്രീം കോടതി. ശാരീരികമായി വെല്ലുവിളി നേരിടുന്നവര്‍ ദേശീയ ഗാനം ആലപിയ്ക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കേണ്ടതില്ലെന്നാണ് സുപ്രീം കോടതി നിര്‍ദേശം. തിയ്യറ്ററില്‍ ദേശീയ ഗാനം ആലപിക്കുമ്പോള്‍ എല്ലാവരും എഴുന്നേറ്റ് നില്‍ക്കണമെന്ന് വ്യക്തമാക്കിക്കൊണ്ട് നേരത്തെ സുപ്രീം കോടതി ഒരു ഉത്തരവ് പുറപ്പെടുവിച്ചിരുന്നു, ഇതിന് പിന്നാലെയാണ് ശാരീരികമായി വെല്ലുവിളി നേരിടുന്നവരെ ഒഴിവാക്കിക്കൊണ്ട് സുപ്രീം കോടതി നീക്കം.

സെറിബ്രല്‍ പാള്‍സി, പാര്‍ക്കിന്‍സന്‍ രോഗം, മസ്‌കുലാര്‍ ഡിസ്‌ട്രോഫി എന്നീ വിഭാഗത്തില്‍പ്പെടുന്ന ശാരീരിക അവശതകള്‍ ഉള്ളവരെയാണ് സുപ്രീം കോടതി ഇളവുള്ളവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വന്ദേമാതരം ആലപിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ചൊവ്വാഴ്ച പരിഗണിച്ച സുപ്രീം കോടതി വിഷയത്തില്‍ കേന്ദ്രത്തിന് നോട്ടീസയച്ചിട്ടുണ്ട്. പ്രതികരണമറിയിക്കുന്നതിനായി നാല് ആഴ്ചത്തെ സമയമാണ് സുപ്രീം കോടതി കേന്ദ്രത്തിന് അനുവദിച്ചിട്ടുള്ളത്. കേസില്‍ ആഗസ്ത് 23നായിരിക്കും അടുത്തതായി വാദം കേള്‍ക്കുക.

supreme-court

നേരത്തെ സിനിമാ തിയ്യറ്ററുകളില്‍ സിനിമാ പ്രദര്‍ശനത്തിന് മുമ്പായി ദേശീയ ഗാനം ആലപിയ്ക്കുന്നത് നിര്‍ബന്ധമാക്കിക്കൊണ്ട് ഡിസംബറിലാണ് സുപ്രീം കോടതി ഉത്തരവിടുന്നത്. ഇതേത്തുടര്‍ന്ന് രാജ്യത്ത് വിവിധ തരത്തിലുള്ള ചര്‍ച്ചകളും ഉടലെടുത്തിരുന്നു.

English summary
The Supreme Court on Tuesday exempted the categories of disabled persons from standing during national anthem before screening of a film
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X