കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഫ്സ്പ കൊലപാതകങ്ങള്‍ സിബിഐ അന്വേഷിക്കണമെന്ന് സുപ്രീം കോടതി: പ്രതിസ്ഥാനത്ത് പോലീസും സൈന്യവും!!

2018 ജനുവരിയ്ക്ക് മുമ്പ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

Google Oneindia Malayalam News

ദില്ലി: മണിപ്പൂരിലെ അഫ്സ്പ കൊലപാതകങ്ങള്‍ സിബിഐ അന്വേഷിക്കണമെന്ന് സുപ്രീം കോടതി. ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍ അധ്യക്ഷനായ ബെഞ്ചാണ് മണിപ്പൂരില്‍ പ്രത്യേക സൈനികാധികാര നിയമത്തിന്‍റെ പേരില്‍ നടന്നിട്ടുള്ള കൊലപാതകങ്ങള്‍ സിബിഐ അന്വേഷിക്കാന്‍ ഉത്തരവിട്ടത്. വിഷയത്തില്‍ 2018 ജനുവരിയ്ക്ക് മുമ്പ് സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. 250 ഓളം കേസുകളില്‍ സിബിഐ അന്വേഷണം നടത്തണമെന്നാണ് സുപ്രീം കോടതി ഉത്തരവില്‍ ചൂണ്ടിക്കാണിക്കുന്നത്.

അഫ്സ്പ ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് സുപ്രീം കോടതി ബെഞ്ചിന്‍റെ ഉത്തരവ്. മണിപ്പൂരില്‍ സൈനിക നടപടിയ്ക്കിടെ കൊല്ലപ്പെടുന്ന കേസുകളില്‍ ഉടന്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് കഴിഞ്ഞ വര്‍ഷം ഇതേ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ രംഗത്തെത്തിയ കേന്ദ്രസര്‍ക്കാരും മണിപ്പൂര്‍ സര്‍ക്കാര്‍ പുനഃപരിശോധിക്ക​ണമെന്നാവശ്യപ്പെട്ടിരുന്നുവെങ്കിലും കോടതി വിട്ടുവീഴ്ചയ്ക്ക് തയ്യാറായിരുന്നില്ല. 2000 മുതല്‍ 2012 വരെ മണിപ്പൂരില്‍ നടന്നിട്ടുള്ള ഇത്തരം കൊലപാതകങ്ങളില്‍ അന്വേഷണം വേണമെന്നും മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും സുപ്രീം കോടതി പരിഗണിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

supremecourt-14-1500017369.jpg -Properties

മണിപ്പൂരില്‍ സൈന്യത്തനിനെതിരെ ഉയര്‍ന്ന പീഡന- കൊലപാതക ആരോപണങ്ങളിലും സൈന്യം നിശബ്ദദ പാലിക്കുന്നതിനെയും കോടതി ചോദ്യം ചെയ്തു. ഇന്ത്യന്‍ സൈനികര്‍ക്കെതിരെ മണിപ്പൂരില്‍ നിലവിലുള്ള കേസുകളില്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ വൈകിപ്പിക്കുന്നതിനെയും കോടതി ശക്തമായ ഭാഷയില്‍ ചോദ്യം ചെയ്തു.

English summary
The Supreme Court on Friday ordered Central Bureau of Investigation (CBI) probe in the alleged Manipur 'encounter killings'​ by Army, Assam Rifles and Manipur Police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X