കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി: തീരുമാനം വൈകരുതെന്ന് സുപ്രീം കോടതി

Google Oneindia Malayalam News

ദില്ലി: ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരുണ്ടാകാന്‍ ദില്ലിക്ക് അവകാശമുണ്ടെന്ന് സുപ്രീം കോടതി. കഴിഞ്ഞ ഫെബ്രുവരി മുതല്‍ രാഷ്ട്രപതി ഭരണത്തിന്‍ കീഴില്‍ കഴിയുന്ന ദില്ലിയിലെ ഭരണപ്രതിസന്ധിയെക്കുറിച്ച് പരാമര്‍ശിക്കുകയായിരുന്നു പരമോന്നത കോടതി. ഇത് ജനാധിപത്യരാജ്യമാണ്. ജനാധിപത്യത്തില്‍ രാഷ്ട്രപതി ഭരണം വെറുതെ നീട്ടിക്കൊണ്ടുപോകാന്‍ പറ്റില്ല.

ദില്ലിയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബി ജെ പിയെ ക്ഷണിക്കാന്‍ പ്രസിഡണ്ട് ഗവര്‍ണര്‍ക്ക് അനുമതി നല്‍കിയതിനെയും സുപ്രീം കോടതി പരാമര്‍ശിച്ചു. ഓരോ തവണ കോടതി ഇക്കാര്യം പരിഗണിക്കുന്നതിന് മുമ്പും സര്‍ക്കാര്‍ ഉണ്ടാക്കാന്‍ പോകുന്നതായി ഇത്തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരും. എന്നാല്‍ എട്ടുമാസത്തോളം സമയം കിട്ടിയിട്ടും ഇതുവരെ ഒന്നും നടന്നില്ല.

suprem-court

സര്‍ക്കാര്‍ രൂപീകരണത്തെക്കുറിച്ച് ദില്ലിയിലെ ലഫ്. ഗവര്‍ണര്‍ ഒരു തീരുമാനം എടുക്കേണ്ടതായിരുന്നു. ഇത്രയും കാലതാമസം ഇക്കാര്യത്തില്‍ ഉണ്ടാകാന്‍ പാടില്ലായിരുന്നു. ആവശ്യത്തിന് സമയം തന്നു. എന്നാല്‍ പതിവ് പോലെ പ്രസ്താവനകള്‍ മാത്രമേ ഉണ്ടാകുന്നുള്ളൂ. അഥവാ ഇനി ഗവര്‍ണര്‍ ബി ജെ പിയെ ക്ഷണിച്ചാല്‍ പോലും അവര്‍ക്ക് സര്‍ക്കാരുണ്ടാക്കാന്‍ പറ്റുമോ - സുപ്രീം കോടതി ചോദിച്ചു.

ചീഫ് ജസ്റ്റീസ് എച്ച് എല്‍ ദത്തു അധ്യക്ഷനായ ബഞ്ചാണ് ദില്ലി സര്‍ക്കാര്‍ രൂപീകരണത്തിന്റെ കാര്യത്തില്‍ ഗവര്‍ണറെയും കേന്ദ്ര സര്‍ക്കാരിനെയും വിമര്‍ശിച്ചത്. തിരഞ്ഞെടുപ്പ് നടന്നാല്‍ തോല്‍ക്കുമെന്ന ബി ജെ പിയുടെ ഭീതിയാണ് ദില്ലിയിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് ആം ആദ്മി പാര്‍ട്ടി ആരോപിക്കുന്നത്. നേരത്തെ കോണ്‍ഗ്രസ് സഹായത്തോടെ കെജ്രിവാള്‍ സര്‍ക്കാരുണ്ടാക്കിയെങ്കിലും 49 ദിവസത്തിന് ശേഷം രാജിവെക്കുകയായിരുന്നു.

English summary
Showing its displeasure on the logjam in Delhi, the Supreme Court on Tuesday said that it is not acceptable at all. The apex court said, "In a democracy, President's Rule can't go on forever".
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X