കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെല്ലിക്കെട്ട്: പ്രതിഷേധങ്ങള്‍ കണക്കിലെടുക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി,ഹൈക്കോടതിയെ സമീപിക്കാം

പ്രധാനമന്ത്രിയെ നേരില്‍ കാണുന്നതിനായി മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വംവ്യാഴാഴ്ച ദില്ലിയിലേയ്ക്ക് പോകും

Google Oneindia Malayalam News

ഒ പനീര്‍ശെല്‍വം

ദില്ലി: ജെല്ലിക്കെട്ടിന് സുപ്രീം കോടതി ഏര്‍പ്പെടുത്തിയ വിലക്കിനെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ കണക്കിലെടുക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. പൊങ്കല്‍ ആഘോഷങ്ങളുടെ ഭാഗമായി നടത്തിവരുന്ന പൊങ്കലിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ മറീനാ ബീച്ചില്‍ പൊട്ടിപ്പുറപ്പെട്ട പ്രതിശേഷങ്ങള്‍ കണക്കിലെടുക്കാനാവില്ലെന്നും ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിയ്ക്കാനുമാണ് സുപ്രീം കോടതിയുടെ നിര്‍ദേശം.

കായിക ഇനമായ ജെല്ലിക്കെട്ടിനുള്ള വിലക്ക് പിന്‍വലിക്കണമെന്നും മൃഗങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിയ്ക്കുന്ന പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് അനിമല്‍സ് (പിഇടിഎ) എന്ന സംഘടന നിരോധിക്കണമെന്നുമാണ് പ്രതിഷേധക്കാര്‍ ഉന്നയിക്കുന്ന ആവശ്യം. മറീന ബീച്ചില്‍ തമിഴ്ജനത നടത്തുന്ന പ്രതിഷേധങ്ങളില്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം നേരിട്ട് പങ്കെടുത്തിട്ടില്ലെങ്കിലും ജെല്ലിക്കെട്ട് നടത്തുന്നതിന് അനുമതി നല്‍കിക്കൊണ്ട് എമര്‍ജന്‍സി ഓര്‍ഡിനന്‍സ് പുറത്തിറക്കണമെന്ന് അഭ്യര്‍ത്ഥിക്കാമെന്ന് ജനങ്ങളോട് അറിയിച്ചിട്ടുണ്ട്.

jallikattu

പ്രധാനമന്ത്രിയെ നേരില്‍ കാണുന്നതിനായി മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം
വ്യാഴാഴ്ച ദില്ലിയിലേയ്ക്ക് പോകുമെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ടിനുള്ള നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങളും തമിഴ്‌നാട്, കേന്ദ്രസര്‍ക്കാരുകള്‍ക്കെതിരെയുള്ള അമര്‍ഷവും ഇല്ലാതാക്കുന്നതിനായി ജെല്ലിക്കെട്ടിനുള്ള നിരോധനം നീക്കിക്കൊണ്ടുള്ള അടിയന്തിര ഓര്‍ഡിനന്‍സ് പുറത്തിറക്കണമെന്ന് പ്രധാനമന്ത്രിയോട് നേരില്‍ ആവശ്യപ്പെടുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

English summary
SC refuses to admit hearing on Marina beach protests. They have demanded lifting of restrictions on the sport, a ban on animal rights campaign group PETA, and an audience with chief minister O Panneerselvam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X