കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമലയിലെ സ്ത്രീ പ്രവേശനം; തീരുമാനം ഉടനുണ്ടാകില്ല, കേസ് ഭരണഘടനാ ബെഞ്ചിന് വിടാന്‍ മാറ്റിവെച്ചു...

കേസിലെ കക്ഷികളോടും അമികസ് ക്യൂറിയോടും ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടു.

Google Oneindia Malayalam News

ദില്ലി: ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ചുള്ള കേസില്‍ തീരുമാനം ഉടനെയുണ്ടാകില്ല. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കേസ് ഭരണഘടനാ ബെഞ്ചിന് വിടാന്‍ മാറ്റിവെച്ചു. കേസിലെ കക്ഷികളോടും അമികസ് ക്യൂറിയോടും ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടു.

ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട കേസില്‍ കക്ഷി ചേര്‍ക്കാനായി സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ഹര്‍ജികളും സുപ്രീംകോടതി പരിഗണിച്ചിരുന്നു. കേസില്‍ കക്ഷികളുടെ നിലപാട് അനുസരിച്ചാവും വിധി പ്രഖ്യാപിക്കുകയെന്നും ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് അറിയിച്ചു.

sabarimala

ഇതിനിടയില്‍ ഒരു സുപ്രധാനമായ പരമാര്‍ശവും ഉണ്ടായി. ചില മതപരമായ ആചാരങ്ങള്‍ നിയമത്തിനുള്ളില്‍ നിന്ന് സംരക്ഷിക്കാന്‍ കഴിയുമോ എന്ന വിഷയത്തില്‍ തീരുമാനം ഉണ്ടാക്കണമെന്നാണ് കോടതി പരാമര്‍ശിച്ചത്. എന്തായാലും ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച കേസില്‍ തീര്‍പ്പുണ്ടാകാന്‍ ഇനിയും സമയമെടുക്കുമെന്നത് തീര്‍ച്ചയാണ്.

English summary
SC reserves order on referring Sabarimala temple entry row to constitution bench.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X