കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിങ്ങളുടെ ആധാർ വിവരങ്ങൾ സുരക്ഷിതമാണോ!!! ഇനി മുതൽ ആധാർ ലോക്ക് ചെയ്ത് സൂക്ഷിക്കാം!!!

യുഐഡിഎഐ വെബ്‌സൈറ്റില്‍ കയറി നമ്മുടെ 12 അക്ക ആധാര്‍ നമ്പര്‍ രേഖപ്പെടുത്തണം.

  • By Ankitha
Google Oneindia Malayalam News

ദില്ലി: ഒരു വ്യക്തിയുടെ വിവരങ്ങൾ മുഴുവനും 12അക്ക നമ്പറിലേയ്ക്ക് കേന്ദ്രീകരിക്കുന്ന രേഖയാണ് ആധാർ. ഇതു പരിശോധിച്ചാൽ ഒരു വ്യക്തിയുടെ മുഴുവൻ വിവരങ്ങളും നമുക്ക് അറിയാൻ സാധിക്കും. ആധാറിൽ വിരലടയാളവും കണ്ണിലെ കൃഷ്ണമണിയുടെ വിവരങ്ങളും അടങ്ങുന്ന ബയോമെട്രിക് ഉള്ളടക്കമാണുള്ളത്. വ്യകതിയുടെ വിരൽ അടയാളം മതി അയാളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അറിയാൻ സാധിക്കും.

ആധാര്‍ ഇല്ലെങ്കിലും സെപ്റ്റംബര്‍ 30 വരെ ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് സുപ്രീം കോടതിആധാര്‍ ഇല്ലെങ്കിലും സെപ്റ്റംബര്‍ 30 വരെ ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് സുപ്രീം കോടതി

അക്കാര്യം ഇതുവരെ ഫഹദിനോട് പറഞ്ഞിട്ടില്ലെന്ന് നിമിഷ , നസ്രിയയെ പേടിച്ചിട്ടാണോ ??

തിരിച്ചറിയൽ കാർഡിനു പകരം ഇപ്പോൾ എല്ലായിടത്തും ആധാർ കാർഡാണ് ഉപയോഗിക്കുന്നത്. സിം കാർഡ് എടുക്കുന്നതിന് തിരിച്ചറിയൽ കാർഡിനു പകരം വിരലൽ അടയാളം പതിപ്പിക്കുന്ന ഒരു നടപടി ടെലികോം കമ്പനികളുടെ ഭാഗത്തു നിന്നും കണ്ടു വരുന്നുണ്ട്. വിരലടയാളം നല്‍കിയാലുള്ള ഗുണം, അപേക്ഷ ഫോം പൂരിപ്പിക്കുകയോ ഫോട്ടോ ഒട്ടിക്കുകയോ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പെടുത്ത് നല്‍കുകയോ ഒന്നും വേണ്ട. കാര്യങ്ങള്‍ എളുപ്പത്തിലാക്കും. എന്നാല്‍ ഈ രീതി ഗുണത്തേക്കാളേറെ ദോഷം ചെയ്യാനും സാധ്യതയുണ്ട്. ഇത്തരത്തില്‍ വിരലടയാളം നല്‍കുന്നതിലൂടെ ആധാറില്‍ നല്‍കിയിരിക്കുന്ന നിങ്ങളുടെ നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാല്‍ നിങ്ങളുടെ ആധാര്‍ ദുരുപയോഗം ചെയ്യുമെന്ന് പേടിയുള്ളവര്‍ അറിയാന്‍, ആധാറിനെ സുരക്ഷിതമാക്കാന്‍ ഒരു വഴിയുണ്ട്. ആധാറിലെ വിവരങ്ങള്‍ വ്യക്തികളുടെ അനുമതിയില്ലാതെ ചോര്‍ത്തുന്നത് തടയാനുള്ള ഓണ്‍ലൈന്‍ സംവിധാനമാണിത്.

adhar

https://resident.uidai.gov.in/biometric-lock എന്ന യുഐഡിഎഐ വെബ്‌സൈറ്റില്‍ കയറി നമ്മുടെ 12 അക്ക ആധാര്‍ നമ്പര്‍ രേഖപ്പെടുത്തണം. തുടര്‍ന്ന് ആധാര്‍കാര്‍ഡ് നമ്പറിന് താഴെ കാണിക്കുന്ന ചിത്രത്തിലെ സുരക്ഷാ കോഡ് (captcha) കൊടുക്കുക. ഇതു കൊടുത്തു കഴിഞ്ഞാല്‍ നിങ്ങളുടെ ഫോണിലേക്ക് ഒരു ഒടിപി സന്ദേശമെത്തും. ആധാര്‍ കാര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ ഫോണ്‍ നമ്പറിലേക്കാണ് മെസേജ് എത്തുക. ഇതിലെ രഹസ്യ കോഡ് രേഖപ്പെടുത്തിയ ശേഷം വെരിഫൈ ബട്ടണ്‍ അമര്‍ത്തുക. അതിനു ശേഷം എനേബിള്‍ ബയോമെട്രിക് ലോക്കിങ് എന്ന ബട്ടനില്‍ ക്ലിക്ക് ചെയ്യുക. ഇതോടെ ആധാര്‍ വിവരങ്ങള്‍ ലോക്കാകും. എന്നാല്‍ ഇതു കൊണ്ട് മാത്രം പൂര്‍ണമായും ആധാര്‍ സുരക്ഷിതമായെന്ന് പറയാന്‍ കഴിയില്ല. എങ്കിലും നിങ്ങളുടെ ആധാര്‍ വിവരങ്ങള്‍ ഇതിനു ശേഷം ശേഖരിക്കണമെങ്കില്‍ നിങ്ങളുടെ ഫോണിലേക്ക് വരുന്ന ഒടിപി നമ്പറുണ്ടെങ്കില്‍ മാത്രമെ കഴിയൂ.

adhar lock
English summary
The applicability of Aadhaar is fast becoming mandatory across the board. There are many who are fearful about the possibility of misuse of information linked and stored in connection with Aadhaar.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X