കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

250ലേറെ മെഡിക്കല്‍ സീറ്റുകളില്‍ പ്രവേശനം നടത്തണം; കേരളത്തിന് സമയ പരിധി നീട്ടി നല്‍കി

  • By Vishnu
Google Oneindia Malayalam News

ദില്ലി:സ്വാശ്രയ മെഡിക്കല്‍ പ്രവേശനം പൂര്‍ത്തിയാക്കാനായി കേരളത്തിന് സുപ്രീംകോടതി സമയപരിധി നീട്ടിനല്‍കി. 250ലേറെ സീറ്റുകളില്‍ ഇനിയും പ്രവേശന നടപടികള്‍ പൂര്‍ത്തിയാകാനുണ്ടെന്ന കേരളത്തിന്റെ അഭ്യര്‍ത്ഥന പരിഗണിച്ചാണ് കോടതി സമയപരിധി നീട്ടി നല്‍കിയത്. അടുത്തമാസം ഏഴുവരെയാണ് സമയം നീട്ടിനല്‍കിയിരിക്കുന്നത്.

ഈ മാസം 28 വരെയാണ് നേരത്തെ മാനെജ്‌മെന്റുകള്‍ക്ക് നിലവിലെ രീതിയില്‍ പ്രവേശനം നടത്താന്‍ കോടതി അംഗീകാരം നല്‍കിയിരുന്നത്.
28ന് ശേഷം നടത്തിയ എല്ലാ പ്രവേശനങ്ങളും റദ്ദാക്കുമെന്ന് രാവിലെ ജെയിംസ് കമ്മിറ്റി വ്യകത്മാക്കിയിരുന്നു. സുപ്രീംകോടതിയുടെ നേരത്തെയുളള നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു കമ്മിറ്റിയുടെ തീരുമാനവും. ഇപ്പോള്‍ സുപ്രീംകോടതി തന്നെ സമയം നീട്ടിനല്‍കിയതിലൂടെ ജെയിംസ് കമ്മിറ്റിയും ഇത് അംഗീകരിക്കേണ്ടി വരും.

medical admission

മെഡിക്കല്‍ പ്രവേശനങ്ങള്‍ഏകീകൃത കൗണ്‍സിലിങ്ങിന്റെ അടിസ്ഥാനത്തിലായിരിക്കണമെന്നായിരുന്നു കോടതി വ്യക്തമാക്കിയിരുന്നത്. ഇത് അംഗീകരിച്ചാണ് 28 വരെ നടന്ന പ്രവേശനങ്ങളുടെ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ സ്വാശ്രയ മാനെജ്‌മെന്റുകളോട് ജിംസ് കമ്മിറ്റിയുടെ നിര്‍ദേശം നല്‍കിയത്. എന്നാല്‍ ഈ സമയപരിധി നീട്ടിത്തരണമെന്നാവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

Read Also: മുഖ്യമന്ത്രിയില്ലാതെ 'സര്‍വ്വകക്ഷി യോഗം': സ്പീക്കറും ക്ഷണിച്ചില്ലെന്ന് പിണറായിയുടെ പരാതി...

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Self Financing issue Supreme court order in Medical admission.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X