കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെല്‍ഫി പ്രേമികളറിയാന്‍..ഇന്ത്യയിലെ ഈ 46 സ്ഥലങ്ങളില്‍ ഇനി സെല്‍ഫി സ്റ്റിക്കുകള്‍ അനുവദിക്കില്ല!!

ഉപയോഗിച്ചാല്‍ പിഴയടക്കണം

  • By Anoopa
Google Oneindia Malayalam News

ദില്ലി: പൈതൃക സ്മാരകങ്ങളായി സംരക്ഷിച്ചു പോരുന്ന രാജ്യത്തെ 46 മ്യൂസിയങ്ങളില്‍ സെല്‍ഫി സ്റ്റിക്ക് ഉപയോഗിക്കുന്നതില്‍ വിലക്ക്. ഉപയോഗിച്ചാല്‍ പിഴയടക്കേണ്ടി വരുമെന്നും ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ അറിയിച്ചു. മ്യൂസിയങ്ങളില്‍ സൂക്ഷിച്ചിരിക്കുന്ന വസ്തുക്കളില്‍ സെല്‍ഫി സ്റ്റിക്ക് തട്ടുന്നത് ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്നാണ് പുതിയ തീരുമാനം. ഹംപി, ദില്ലിയിലെ യുദ്ധ സ്മാരകം, താജ്മഹല്‍ തുടങ്ങി ഇന്ത്യയിലെ 46 ഓളം പുരാവസ്തു മ്യൂസിയങ്ങളിലാണ് സെല്‍ഫി സ്റ്റിക്ക് ഉപയോഗിക്കുന്നതില്‍ വിലക്ക് കൊണ്ടുവരുന്നത്.

എന്നാല്‍ സെല്‍ഫി സ്റ്റിക്ക് ബാഗില്‍ സൂക്ഷിക്കാനുള്ള അനുമതിയുണ്ട്. മ്യൂസിയത്തിനുള്ളിലോ പരിസരങ്ങളിലോ വെച്ച് സെല്‍ഫി സ്റ്റിക്ക് പുറത്തെടുക്കാന്‍ പാടില്ല. മോണോപോഡ്,ട്രൈപോഡ്, ഫ്‌ളാഷ് ലൈറ്റ് എന്നിവ പ്രത്യേക അനുമതിയോടെ മാത്രം ഉപയോഗിക്കാം. വാണിജ്യ ആവശ്യങ്ങള്‍ക്കായി പ്രത്യേക അനുമതിയോടെ എടുക്കുന്ന ഓരോ ചിത്രങ്ങള്‍ക്കും 750 രൂപ രൂ വീതം നല്‍കണം. ചിത്രങ്ങള്‍ പബ്ലിഷ് ചെയ്യുന്നതിനോ ഡിസ്‌പ്ലേ ചെയ്യുന്നതിനോ മുന്‍പ് ആര്‍ക്കിയോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ അനുവാദവും ലഭിക്കണം.ഈ സ്ഥലങ്ങളില്‍ ഷൂട്ടിങ്ങ് നടത്തണമെങ്കില്‍ ദിവസം 50,000 രൂപ വീതവും നല്‍കണം. ഇതിനും പുറമേ സെക്യൂരിറ്റി ഫീസ് ഇനത്തില്‍ 10,000 രൂപയും നല്‍കണം. ഷൂട്ടിങ്ങ് ആരംഭിക്കുന്നതിന് 15 ദിവസം മുന്‍പ് ബന്ധപ്പെട്ട അധികാരികളില്‍ നിന്ന് അനുവാദവും വാങ്ങണം.

selfiesticks

എല്ലാ മ്യൂസിയങ്ങളിലും ആളുകള്‍ മൊബൈലുമായാണ് വരുന്നത്. ചിലര്‍ മ്യൂസിയത്തിനുള്ളില്‍ നിന്ന് വീഡിയോ വരെ ഷൂട്ട് ചെയ്യാറുണ്ട്. അതിന് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ ഡയറക്ടര്‍ ഡോക്ടര്‍ കെ ലൂര്‍ദ്ദു സ്വാമി പറഞ്ഞു.

English summary
Selfie sticks are now banned at 46 site museums, photos taken for commercial use will be charged
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X