കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

500 രൂപ നല്‍കിയാല്‍ കെജ്‌രിവാളിനൊപ്പം സെല്‍ഫിയെടുക്കാം

  • By Gokul
Google Oneindia Malayalam News

ബെംഗളുരു: മറ്റു പാര്‍ട്ടികളില്‍ നിന്നും വിഭിന്നമായി പണം സമ്പാദിക്കാനായി ആം ആദ്മി പാര്‍ട്ടി വ്യത്യസ്തമായ പരിപാടികളാണ് ആസൂത്രണം ചെയ്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. കോര്‍പ്പറേറ്റുകളില്‍ നിന്നുള്ള സംഭാവന ഒഴിവാക്കി സാധാരണക്കാരില്‍ നിന്നും പറ്റാവുന്നത്രയും പണം പിരിക്കാനാണ് ആം ആദ്മി പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ഇതിന്റെ ഭാഗമായി മഹാരാഷ്ട്ര സംസ്ഥാന ഘടകം ഡിന്നര്‍ പാര്‍ട്ടി നടത്തി ലക്ഷങ്ങളായിരുന്നു സമ്പാദിച്ചത്. 20,000 രൂപ നല്‍കിയാല്‍ പാര്‍ട്ടി അദ്ധ്യക്ഷന്‍ അരവിന്ദ് കെജ് രിവാളിനൊപ്പം ഡിന്നര്‍ കഴിക്കാമെന്നായിരുന്നു വാഗ്ദാനം. ഇത്തരത്തിലുളള ധനസമാഹരണ മാര്‍ഗങ്ങളുടെ ചുവടു പിടിച്ച് കര്‍ണാട ഘടകവും പുതിയ പരിപാടി അവതരിപ്പിച്ചിരിക്കുകയാണ്.

kejriwal

സംഭാവന സ്വീകരിച്ചുകൊണ്ട് കെജ് രിവാളിനൊപ്പം സെല്‍ഫിയെടുക്കാനായി അവസരമൊരുക്കുക എന്നതാണ് പരിപാടി. സെല്‍ഫി വിത്ത് മഫ് ളര്‍മാന്‍ എന്ന പേരില്‍ നടത്തുന്ന പരിപാടിക്ക് 500 രൂപയാണ് ഫീസ്. ആം ആദ്മി പാര്‍ട്ടിയുടെ വെബ്‌സൈറ്റിലൂടെ 500 രൂപ നല്‍കി അപേക്ഷിക്കുന്നവര്‍ക്ക് സെല്‍ഫിയെടുക്കാന്‍ അവസരം ലഭിക്കും. തെരഞ്ഞെടുക്കുന്ന 25 പേര്‍ക്കുമാത്രമാകും അവസരം.

ജനുവരി 11 ന് കെജ്‌രിവാള്‍ ബെംഗളുരുവില്‍ എത്തുമ്പോള്‍ സെല്‍ഫിയെടുക്കാനും ഒപ്പമിരുന്ന് വിരുന്നില്‍ പങ്കെടുക്കാനും ഇവര്‍ക്ക് അവസരം ലഭിക്കും. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കെ നിശ്ചിത ശതമാനം ഫണ്ട് അതത് സംസ്ഥാന ഘടകങ്ങള്‍ കേന്ദ്ര നേതൃത്വത്തിന് നല്‍കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുള്ളതായാണ് റിപ്പോര്‍ട്ട്. ഇത്തരം പരിപാടികളിലൂടെ പണം കണ്ടെത്താന്‍ നേതൃത്വം അനുമതി നല്‍കിയിട്ടുമുണ്ട്.

English summary
Bengaluru: Selfie with Mufflerman by AAP to raise funds for Delhi polls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X