കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി, എഎപി നേതാവ്... പോരട്ടെ അങ്ങനെ പോരട്ടെ...ബിജെപിയിലേക്ക് കുത്തൊഴുക്ക്!

ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ഈ കൂട്ട കൂടുമാറ്റം.

  • By വിശ്വനാഥന്‍
Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസില്‍ നിന്നും ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും ബിജെപിയിലേക്ക് നേതാക്കള്‍ ഒുഴുകുന്നു. ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ഈ കൂട്ട കൂടുമാറ്റം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ നാരായണ്‍ ദത്ത് തിവാരി ബിജെപിയില്‍ ചേരുമെന്ന് പ്രഖ്യാപിച്ചു. ആം ആദ്മി പാര്‍ട്ടിയില്‍ നിന്നു കുമാര്‍ ബിശ്വാസ് ആണ് ബിജെപിയിലെത്തുന്നത്.

Ndtiwariandson

മൂന്ന് തവണ ഉത്തര്‍പ്രദേശിന്റെയും ഒരുതവണ ഉത്തരാഖണ്ഡിന്റെയും മുഖ്യമന്ത്രി പദം അലങ്കരിച്ച വ്യക്തിയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ എന്‍ ഡി തിവാരി. അദ്ദേഹം മകന്‍ രോഹിത് ശേഖറിനൊപ്പമാണ് ബിജെപിയില്‍ ചേരുന്നത്. ബുധനാഴ്ച ബിജെപി അംഗത്വമെടുക്കുമെന്ന് തിവാരിയുമായി അടുപ്പമുള്ളവര്‍ പറഞ്ഞു.

ഉത്തരാഖണ്ഡിലെ കുമാഗ് മേഖലയില്‍ മകന് മല്‍സരിക്കാന്‍ സീറ്റ് തരപ്പെടുത്താനാണ് എന്‍ ഡി തിവാരി ബിജെപിയില്‍ ചേരുന്നതെന്നാണ് റിപോര്‍ട്ടുകള്‍. 1976-77, 84-85, 88-89 കാലങ്ങളില്‍ യുപി മുഖ്യമന്ത്രിയായിരുന്നു തിവാരി. 2002-07 കാലത്താണ് അദ്ദേഹം ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായത്. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ വിദേശകാര്യ മന്ത്രിപദവിയും തിവാരി വഹിച്ചിട്ടുണ്ട്.

ആം ആദ്മി നേതാവ് കുമാര്‍ ബിശ്വാസ് ബിജെപിയില്‍ ചേരുന്നതിന് മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞു. ഉത്തര്‍പ്രദേശില്‍ സീറ്റ് തരപ്പെടുത്താനാണ് അദ്ദേഹത്തിന്റെ നീക്കം. ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായി കണ്ട ശേഷമായിരിക്കും ഔദ്യോഗികമായി പാര്‍ട്ടി പ്രവേശനം പ്രഖ്യാപിക്കുക. ബിജെപിയുടെ ലക്‌നൗവിലെ ഓഫിസിലേക്ക് അദ്ദേഹം ഉടനെ എത്തുമെന്നാണ് റിപോര്‍ട്ടുകള്‍.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അമേത്തി മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിക്കും സ്മൃതി ഇറാനിക്കുമെതിരേ കുമാര്‍ ബിശ്വാസ് മല്‍സരിച്ചിരുന്നു. ബിജെപിയില്‍ ചേര്‍ന്ന് ഗാസിയാബാദിലെ ഷാഹിബാബാദ് സീറ്റ് കൈവശപ്പെടുത്താനാണ് ബിശ്വാസിന്റെ നീക്കം. എന്നാല്‍ ഇതേ സീറ്റില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിന്റെ മകനും യുപി ബിജെപി ജനറല്‍ സെക്രട്ടറിയുമായ പങ്കജ് സിങിനും നോട്ടമുണ്ട്. കുമാര്‍ ബിശ്വാസ് പാര്‍ട്ടിയിലെത്തിയാല്‍ ഷാഹിബാബാദ് മണ്ഡലം ആര്‍ക്ക് നല്‍കുമെന്നതാണ് ബിജെപിയെ അലട്ടുന്ന ചോദ്യം. പുതുമുഖത്തിന് പ്രധാന്യം നല്‍കിയാല്‍ പാര്‍ട്ടിയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കും. എന്നാല്‍ റിപോര്‍ട്ടുകള്‍ കുമാര്‍ ബിശ്വാസ് തള്ളി. പ്രധാനമന്ത്രി നരേന്ദ്ര മോദി തെലുങ്ക് ദേശം പാര്‍ട്ടിയില്‍ ചേരുന്നതിന് തുല്യമായ വാര്‍ത്തയാണിതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

English summary
Former Uttarakhand and three time Uttar Pradesh chief minister and a senior Congress leader, Narayan Dutt Tiwari along with his son Rohit Shekhar will join the Bharatiya Janata Party (BJP). Aam Aadmi Party leader Kumar Vishwas is reportedly in talks with BJP to join the party and a call will be taken in a day or two after a consensus is reached between him and the saffron party on where he would be fielded from in the ensuing Assembly elections in Uttar Pradesh.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X