കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍മപ ലാമയുടെ പിന്‍ഗാമി സന്യാസം ഉപേക്ഷിച്ചു;കാരണം ഒരു പെണ്‍കുട്ടി!!!

  • By Akshay
Google Oneindia Malayalam News

ദില്ലി: കര്‍മപ ലാമയുടെ പിന്‍ഗാമിയെന്ന് അവകാശപ്പെട്ട് ഏറെക്കാലമായി വിവാദങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന തായ് ഡൊര്‍ജെ സന്ന്യാസം ഉപേക്ഷിച്ചു. ബാല്യകാലസഖിയെ വിവാഹം കഴിക്കാനാണ് സന്യാസം ഉപേക്ഷിച്ചത്.

ടിബറ്റില്‍ ഒരു ലാമയുടെ മകനായാണ് തായ് ഡൊര്‍ജെ ജനിച്ചത്. അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവചരിത്രം അനുസരിച്ച് ഒന്നര വയസു മുതല്‍ താന്‍ കര്‍മപയാണെന്ന് ജനങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ താന്‍ സന്ന്യാസം ഉപേക്ഷിച്ചുവെന്നും ബാല്യകാല സുഹൃത്തിനെ ഒരു സ്വകാര്യ ചടങ്ങില്‍വെച്ച് വിവാഹം കഴിച്ചുവെന്നും തായ് ദൊര്‍ജെയുടെ ഓഫീസ് അറിയിക്കുകയായിരുന്നു.

 ടിബറ്റന്‍ ബുദ്ധമതം

ടിബറ്റന്‍ ബുദ്ധമതം

ടിബറ്റര്‍ ബുദ്ധമതത്തിലെ നാല് പ്രധാന മഠങ്ങളിലൊന്നിന്റെ നേതാവായ കര്‍മപ ലാമയുടെ പിന്‍ഗാമിയാണ് എന്നാണ് കുട്ടിക്കാലം മുതല്‍ തായ് അവകാശപ്പെട്ടിരുന്നത്.

 ടിബറ്റ്

ടിബറ്റ്

എന്നാല്‍ കര്‍മ കാഗ്യു മഠത്തിലെ മറ്റൊരു പക്ഷം ഈ വാദത്തെ അംഗീകരിച്ചിരുന്നില്ല. ഇത് ടിബറ്റന്‍ ബുദ്ധമതക്കാര്‍ക്കിടയില്‍ ഒരു ഭിന്നതയ്ക്ക് തന്നെ കാരണമായിരുന്നു.

 ജീവചരിത്രം

ജീവചരിത്രം

ടിബറ്റില്‍ ഒരു ലാമയുടെ മകനായാണ് തായ് ഡൊര്‍ജെ ജനിച്ചത്. അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവചരിത്രം അനുസരിച്ച് ഒന്നര വയസു മുതല്‍ താന്‍ കര്‍മപയാണെന്ന് ജനങ്ങളോട് പറഞ്ഞിരുന്നു.

 തലമുറയ്ക്ക് ഗുണകരമായ തീരുമാനം

തലമുറയ്ക്ക് ഗുണകരമായ തീരുമാനം

എനിക്ക് എന്റെ ഹൃദയിത്തില്‍ കടുത്ത ഒരു വികാരം ഉണ്ടായി. എനിക്ക് മാത്രമല്ല, എന്റെ തലമുറയ്ക്കും ഗുണപരമായ ഒരു തീരുമാനം എടുക്കുകയായിരുന്നു എന്ന് തായ് ഡൊര്‍ജെ പ്രസ്താവനയില്‍ പറയുന്നു.

English summary
A senior Tibetan lama at the centre of a long-running row over one of Buddhism’s most important titles has abandoned the monkhood altogether after marrying a childhood friend in Delhi, his office said on Thursday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X