കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുദ്ധഭീതി, ഇന്ത്യന്‍ ഓഹരി വിപണി ഇടിഞ്ഞു

  • By Sandra
Google Oneindia Malayalam News

ദില്ലി: പാക് ഭീകര കേന്ദ്രങ്ങള്‍ക്ക് ഇന്ത്യ തിരിച്ചടി നല്‍കിയ സാഹചര്യത്തില്‍ ഇന്ത്യന്‍ ഓഹരി വിപണി ഇടിഞ്ഞു. സെന്‍സെക്സ് 472 പോയിന്റോളം ഇടിഞ്ഞ് 27, 820ലും നിഫ്്റ്റി 151 പോയിന്റ് ഇടിഞ്ഞ് 8593ലുമാണ് എത്തിനില്‍ക്കുന്നത്.

പാക് അധീന കശ്മീരിലുള്ള ഭീകരകേന്ദ്രങ്ങള്‍ ഇന്ത്യ ആക്രമിച്ചതായുള്ള ഔദ്യോഗിക വെളിപ്പെടുത്തല്‍ പുറത്തുവന്നതോടെയാണ് ഇത്. രാവിലെ 144 പോയിന്റ് നേട്ടത്തോടെ സെന്‍സെക്‌സില്‍ വ്യാപാരം ആരംഭിച്ചെങ്കിലും 12 മണിയോടെ സൂചികകള്‍ താഴേയ്ക്ക് പതിയ്ക്കുകയായിരുന്നു. ബിഎസ്ഇയില്‍ 2090 കമ്പനികള്‍ നഷ്ടത്തിലും 432 കമ്പനികള്‍ ലാഭത്തിലുമാണുള്ളത്.

sensex

ഐസിഐസിഐ ബാങ്ക്, ഭേല്‍, ഹിന്‍ഡാല്‍കോ, ഐടിസി, ആക്‌സിസ് ബാങ്ക്, ടെക് മഹീന്ദ്ര എന്നിവയാണ് നഷ്ടത്തിലുള്ള കമ്പനികളില്‍ ചിലത്. ടിസിഎസ്, ഒഎന്‍ജിസി, എച്ച്ഡിഎഫ്‌സി ബാങ്ക്, ഹീറോ മോട്ടോര്‍ കോര്‍പ്പ് എന്നീ കമ്പനികളുടെ ഓഹരികളാണ് നേട്ടത്തിലുള്ളത്.

ഇന്ത്യാ- അതിര്‍ത്തിയില്‍ നിയന്ത്രണ രേഖയ്ക്ക് സമീപത്ത് എട്ടിടത്തായാണ് ഇന്ത്യ ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ചത്. സെപ്തംബര്‍ 29ന് പുലര്‍ച്ചെ രണ്ടിന് ആരംഭിച്ച് പുലര്‍ച്ചെ നാല് മണി വരെ നീണ്ടുനിന്ന ആക്രമണത്തില്‍ ഭീകരര്‍ക്ക് പുറമേ രണ്ട് പാക് സൈനികരെയും ഇന്ത്യ വധിച്ചിട്ടുണ്ട്.

English summary
Sensex falls down after Indian army announces surgical strike against terrorists.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X