കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരില്‍ പാക് പതാക ഉയര്‍ത്തി വിഘടനവാദി നേതാവ് ആസിയ

  • By Meera Balan
Google Oneindia Malayalam News

ശ്രീനഗര്‍: പാകിസ്താന്‍ ദേശീയ ദിനത്തില്‍ കശ്മീരില്‍ പാക് പതാക ഉയര്‍ത്തിയ വിഘടനവാദി നേതാവ് ആസിയ ആന്ധ്രാബിയ്ക്കിയ്‌ക്കെതിരെ കേസ്. നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമപ്രകാരമാണ് കേസെടുത്തത്. തിങ്കളഴ്ചയാണ് പാക് ദേശീയ ദിനത്തോട് അനുബന്ധിച്ച് ആസിയ കശ്മീരില്‍ പാക് പതാക ഉയര്‍ത്തിയത്

ദുഖ്താരന്‍ മിലാത് പ്രവര്‍ത്തകയാണ് ആസിയ. നൗഹാട്ട പൊലീസാണ് നിയമവിരുദ്ധ നിരോധന നിയമത്തിലെ 13ാം വകുപ്പ് പ്രകാരം ആസിയയ്‌ക്കെതിരെ കേസെടുത്തത്. തിങ്കളാഴ്ച പരസ്യമായി ആസിയ പാക് പാതാക ഉയര്‍ത്തിയെന്ന് പൊലീസിന് പരാതി ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് അറസ്റ്റ്.

Aasiya

ആന്ധ്രാബി പാകിസ്താന്‍ പതാക ഉയര്‍ത്തുകയും പാക് ദേശീയഗാനം ആലപിയ്ക്കുകയും ചെയ്‌തെന്ന് ചില മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിഘടവാദ ഗ്രൂപ്പുകളിലെ ശക്തമായ സ്ത്രീ സാന്നിധ്യമാണ് ആസിയ. മാര്‍ച്ച് 23നാണ് ഇവര്‍ നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയതായി ആരോപിയ്ക്കപ്പെടുന്നത്.

English summary
Separatist leader Aasiya Andrabi booked for allegedly hoisting Pak flag
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X