കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ബിജെപി അധികാരത്തിലെത്തിയശേഷം വര്‍ഗീയത വര്‍ധിച്ചു'

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: ഉത്തര്‍ പ്രദേശിലെ ദാദ്രിയില്‍ നടന്ന സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെയും ബിജെപിയെയും രൂക്ഷമായി വിമര്‍ശിച്ച് ജനതാദള്‍ യുണൈറ്റഡ് നേതാവ് ശരദ് യാദവ്. കേന്ദ്രത്തില്‍ ബിജെപി അധികാരത്തിലേറിയശേഷം വര്‍ഗീയ സംഘട്ടനങ്ങള്‍ വര്‍ധിച്ചുവരികയാണെന്ന് അദ്ദേഹം ആരോപിച്ചു. ദാദ്രി ഒറ്റപ്പെട്ട സംഭവമല്ല അത് ആവര്‍ത്തിക്കാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം സംഭവങ്ങള്‍ക്ക് മുഖ്യ കാരണം ബിജെപിയാണ്. ബിജെപിയുടെ നയങ്ങളും അവരുടെ അജണ്ടയുമാണ് ഇതിന് പിന്നില്‍. നേതാക്കളുടെ നിലപാടുകളും പ്രസ്താവനകളും വര്‍ഗീയ കലാപം വര്‍ധിക്കുന്നതിന് ഇടയാക്കുന്നു. ആരാണ് ഒരു പാവപ്പെട്ട മനുഷ്യനെ കൊലപ്പെടുത്താന്‍ അധികാരം തന്നത്? ഹിന്ദു സംഘടനകളുടെ ഇത്തരം പ്രവര്‍ത്തികള്‍ക്ക് സംരക്ഷണം നല്‍കുന്നത് ആരാണെന്നും അദ്ദേഹം ചോദിക്കുന്നു.

bjpdelhi

ഇത്തരം വര്‍ഗീയ സംഘട്ടനങ്ങള്‍ പെരുകുമ്പോള്‍ എങ്ങിനെയാണ് രാജ്യത്തിന് വികസനമുണ്ടാവുക. കേന്ദ്രസര്‍ക്കാര്‍ ഈ വിഷയങ്ങള്‍ക്ക് ഉത്തരം നല്‍കണമെന്നും സാധാരണക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ട സര്‍ക്കാര്‍ അത് ചെയ്യുന്നില്ലെന്നും ശരദ് പവാര്‍ കുറ്റപ്പെടുത്തി. ബിഹാര്‍ തെരഞ്ഞെടുപ്പിലെ ബിജെപി വാഗ്ദാനത്തിനെതിരെയും അദ്ദേഹം പ്രതികരിച്ചു.

തങ്ങള്‍ക്ക് വോട്ടു ചെയ്്ത് ജയിപ്പിച്ചാല്‍ ലാപ്‌ടോപ്പും സ്‌കൂട്ടിയുമാണ് ബിജെപിയുടെ വാഗ്ദാനം. എന്താണ് ഇത്തരം വാഗ്ദാനങ്ങള്‍ക്ക് പിറകിലുള്ള അജണ്ട. ജനങ്ങളുടെ വോട്ടുകള്‍ നേടേണ്ടത് ഇത്തരം സൗജന്യങ്ങള്‍ പ്രഖ്യാപിച്ചാണോ പദ്ധതികളും വികസന പ്രവര്‍ത്തികളും നടത്തിയിട്ടാണോ എന്ന് ശരദ് പവാര്‍ ചോദിക്കുന്നു. ബിഹാറില്‍ ആര്‍ജെഡി, ജനതാദള്‍ യുണൈറ്റഡ്, കോണ്‍ഗ്രസ് എന്നിവ ചേര്‍ന്നുള്ള മഹാ സഖ്യമാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയെ പിന്തുണയ്ക്കുന്നത്.

English summary
Sharad Yadav says Communal violence increased since BJP came to power
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X