കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഒരു വ്യക്തിക്ക് ഇന്ത്യയുടെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ കഴിയില്ല'; മോദിക്കെതിരെ ശശി തരൂര്‍

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സര്‍ക്കാരിനെയും വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ രംഗത്തെത്തി. ഒറ്റ വ്യക്തിയെക്കൊണ്ട് ഇന്ത്യയിലെ പ്രശ്‌നങ്ങള്‍ മുഴുവന്‍ പരിഹരിക്കാനാകുമെന്നാണ് മോദി കരുതുന്നതെന്ന് തരൂര്‍ വിമര്‍ശിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ മൂന്നു വര്‍ഷത്തെ ജനദ്രോഹപരമായ നടപടികളെക്കുറിച്ച് കോണ്‍ഗ്രസ് നടത്തുന്ന പ്രചരണവുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു തരൂര്‍.

കോണ്‍ഗ്രസിനിപ്പോഴും ശക്തമായ അടിത്തറയുണ്ടെന്ന് തരൂര്‍ അവകാശപ്പെട്ടു. കോണ്‍ഗ്രസിന്റെത് ഒറ്റയാള്‍ നേതൃത്വമല്ല. ഒട്ടേറെ മികച്ച നേതാക്കളുടെ കൂട്ടമാണ് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധി ഇവരെ നയിക്കുമ്പോള്‍ മുതിര്‍ന്ന നേതാക്കള്‍ തങ്ങളുടെ ചുമതല ഭംഗിയായി നിറവേറ്റുന്നുണ്ട്. എന്നാല്‍ ഒരു വ്യക്തിക്ക് എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ കഴിയുമെന്നാണ് മോദി കരുതുന്നതെന്നും തരൂര്‍ പറഞ്ഞു.

shashi-tharoor

സര്‍ക്കാരിന്റെ പ്രവര്‍ത്തനം എത്രത്തോളം നിരാശാജനകമാണെന്ന് ചുറ്റും നോക്കിയാല്‍ അറിയാം. ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് താഴ്ന്നു. വ്യവസായങ്ങള്‍ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. മെയ്ക്ക് ഇന്ത്യ പരിപാടി പൂര്‍ണ പരാജയമാണ്. ബിജെപി ഹിന്ദ്വത്തിലൂന്നിയ ഭരണമാണ് കാഴ്ചവെക്കുന്നതെന്നും തരൂര്‍ പരിഹസിച്ചു.

കറന്‍സി നിരോധനം ഇന്ത്യയെ വളരെ മോശമായാണ് ബാധിച്ചത്. കച്ചവടക്കാരും കര്‍ഷകരും ഇതിന്റെ ഇരകളായി. അരുണ്‍ ജെയ്റ്റ്‌ലിക്ക് ഇപ്പോള്‍ ഒന്നു പറയാനില്ല. ഇന്ത്യയിലേക്ക് കള്ളപ്പണം കൊണ്ടുവരുമെന്ന വാഗ്ദാനം പാഴായി. ഒരാളുടെയെങ്കിലും ജീവിത നിലവാരം ഇക്കാലയളവില്‍ ഉയര്‍ന്നിട്ടുണ്ടോയെന്നും തരൂര്‍ ചോദിക്കുന്നു.

English summary
Shashi Tharoor hits out at PM Modi: ‘One man alone cannot deal with India’s problems’
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X