കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാധ്യമപ്രവര്‍ത്തകര്‍ നുണയന്മാരും ദുഷ്ടന്‍മാരുമാണത്രെ

  • By Mithra Nair
Google Oneindia Malayalam News

മുംബൈ: മാധ്യമപ്രവര്‍ത്തര്‍ എല്ലാവരും തന്നെ നുണയന്മാരും ദുഷ്ടന്‍മാരുമാണത്രെ. പറഞ്ഞതാരണെന്നോ മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായ ശശിതരൂര്‍. മാധ്യമപ്രവര്‍ത്തര്‍ സ്വന്തമായി കള്ളം ചമയ്ക്കുന്നവരും നികൃഷ്ടരുമാണെന്നാണ് തരൂരിന്റെ പ്രസ്ഥവന.

സുനന്ദാ പുഷ്‌ക്കറുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട തെളിവുകളേക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിച്ച ചോദ്യത്തിനായിരുന്നു തരൂരിന്റെ മറുപടി.പോലീസിനോടും അന്വേഷണോദ്യോഗസ്ഥരോടും മാത്രമാണ് തനിക്ക് മറുപടി പറയേണ്ടത്.

shashi-tharoor-speaks-1.jpg -Properties

സ്വയംപ്രഖ്യാപിത കള്ളന്മാരോട് തനിക്കോന്നും പറയാനില്ലെന്നും ചില ചാനലുകള്‍ തന്നെ ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറുന്നയാളായി മുദ്രകുത്തുകയാണെന്നും പറഞ്ഞു.സ്വകാര്യദു:ഖത്തില്‍ നിന്നും നേട്ടമുണ്ടാക്കുന്നവരായി മാധ്യമപ്രവര്‍ത്തര്‍ മാറിയതോടെയാണ് 17 വര്‍ഷം നീണ്ട മൗനം താനും വെടിഞ്ഞതെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

സുനന്ദാകേസില്‍ തരൂരിന്റെ മൂന്ന് സുഹൃത്തുക്കളെ നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ ദില്ലി പോലീസിന് കോടതി അനുമതി നല്‍കിയ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം. 2014 ജനുവരിയില്‍ ആണ് സുനന്ദാപുഷ്‌ക്കറിനെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

English summary
Former Union minister and Congress leader Shashi Tharoor called members of the media "self-appointed liars and scum" when asked questions on Wednesday about the probe into his wife Sunanda Pushkar's mysterious death last year.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X