കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ദ്രാണിയുടെ മകള്‍ ഷീനയുടെ അച്ഛന്‍ ഇന്ദ്രാണിയുടെയും അച്ഛന്‍?

  • By Muralidharan
Google Oneindia Malayalam News

മുംബൈ: ഷീന ബൊറ കൊലക്കേസില്‍ ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. കൊല്ലപ്പെട്ട ഷീനയുടെ അച്ഛന്‍ ഇന്ദ്രാണി മുഖര്‍ജിയുടെ രണ്ടാനച്ഛനാണ് എന്നാണ് ആസാമി ദിനപ്പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്ന് വെച്ചാല്‍ സ്വന്തം മുത്തച്ഛന്‍. ഇന്ദ്രാണിക്ക് അച്ഛനിലുണ്ടായ മകളാണ് ഷീന എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

അച്ഛന്‍ ഇന്ദ്രാണിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു എന്നും ഇതിലുണ്ടായ കുട്ടിയാണ് ഷീന എന്നുമാണ് ആസാമില്‍ നിന്നുള്ള പ്രാദേശിക പത്രങ്ങള്‍ പറയുന്നത്. കൊല്ലപ്പെട്ട ഷീന ബോറ ഇന്ദ്രാണിയുടെ സഹോദരിയാണ് എന്നാണ് ഇതുവരെ എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ ഷീന സഹോദരിയല്ല, ഇന്ദ്രാണിയുടെ മകളാണ് എന്ന സത്യം ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മാത്രമാണ് പുറംലോകം അറിഞ്ഞത്.

1sheena-bora

കുട്ടിക്കാലത്ത് ഇന്ദ്രാണി മുഖര്‍ജിയെ രണ്ടാനച്ഛന്‍ ലൈംഗികമായി പീഡിപ്പിച്ചരുന്നതായി പ്രമുഖ മാധ്യമപ്രവര്‍ത്തകനും ന്യൂസ് എക്‌സ് മുന്‍ സി ഇ ഓയുമായ വിര്‍ സാംഗ്‌വി വെളിപ്പെടുത്തിയിരുന്നു. അമ്മയുടെ രണ്ടാം ഭര്‍ത്താവ് ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി ഇന്ദ്രാണി തന്നോട് പറഞ്ഞിട്ടുണ്ട് എന്നാണ് വിര്‍ സാംഗ്‌വി പറഞ്ഞത്.

ഇന്ദ്രാണി മുഖര്‍ജി കുട്ടിയായിരിക്കുമ്പോള്‍ അച്ഛന്‍ വീടുവിട്ട് പോകുകയായിരുന്നത്രെ. ഭര്‍ത്താവിന്റെ അനുജനെയാണ് അമ്മ പിന്നീട് വിവാഹം ചെയ്തത്. രണ്ടാനച്ഛന്‍ പല തവണ ഇന്ദ്രാണിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി ഇന്ദ്രാണി പറഞ്ഞിട്ടുണ്ട് എന്നാണ് വിര്‍ സാംഗ്‌വി ഒരു ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത്. ഷീന ബൊറ കൊലക്കേസില്‍ പോലീസ് കസ്റ്റഡിയിലാണ് ഇന്ദ്രാണി മുഖര്‍ജി.

English summary
Local papers in Assam revealed more shocking information regarding sensational Sheena Bora murder case. According to reports, Sheena's grandfather was her real father.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X