കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആധാർ നമ്പറില്ല !!!! ഷെഹ്‌ലാ റാഷിദിന്റെ പ്രബന്ധം ജെഎന്‍യു തിരിച്ചയച്ചു!!! കാരണം മറ്റൊന്ന്!!!

ആധാര്‍ നമ്പര്‍ ചേര്‍ക്കുവാനുള്ള കോളത്തില്‍ ഒന്നും എഴുതാതിരുന്നതാണ് കാരണമെന്ന് അധികൃതരുടെ വിശദീകരണമെന്ന് ഷെഹ്‌ല പറഞ്ഞു.

  • By Ankitha
Google Oneindia Malayalam News

ദില്ലി: ആധാർ നമ്പർ ഉൾപ്പെടുത്താത്തിനെ തുടർന്ന് ജെഎൻയു വിദ്യാർഥി ഷെഹ്ല റാഷിദിന്റെ സോറയുടെ ഗവേഷണ പ്രബന്ധം ജെഎൻയു അധികൃതർ മടക്കി അയച്ചു.ട്വിറ്ററിലൂടെയാണ് ഷെങ്ല ഇക്കാര്യം വ്യക്തമാക്കിയത്.ആധാര്‍ നമ്പര്‍ ചേര്‍ക്കുവാനുള്ള കോളത്തില്‍ ഒന്നും എഴുതാതിരുന്നതാണ് കാരണമെന്ന് അധികൃതരുടെ വിശദീകരണമെന്ന് ഷെഹ്‌ല പറഞ്ഞു.

വീണ്ടും ഇന്ത്യൻ ഹാക്കർമാർ പണിതുടങ്ങി !!! പാകിസ്താനെ ഇത്തവണ തേടിയെത്തുന്നത് എട്ടിന്റെ പണി!!!വീണ്ടും ഇന്ത്യൻ ഹാക്കർമാർ പണിതുടങ്ങി !!! പാകിസ്താനെ ഇത്തവണ തേടിയെത്തുന്നത് എട്ടിന്റെ പണി!!!

പ്രബന്ധം തിരിച്ചയതായി ജെഎന്‍യു കേന്ദ്രമാണ് തന്നെ അറിയച്ചതെന്ന് ഷെഹല മാധ്യമങ്ങളോട് പറഞ്ഞു. ആധാര്‍ നമ്പര്‍ പൂരിപ്പിക്കേണ്ടയിടത്ത് അത് ഇല്ലാത്തതിനാൽ കോളം ഒഴിവാക്കി വിട്ടിരുന്നു. നിര്‍ബന്ധമായും പൂരിപ്പിക്കേണ്ട ഒന്നായി എനിക്ക് അത് തോന്നുന്നില്ല. ഇത് വിദ്യാര്‍ത്ഥികളെ അപമാനിക്കുന്നതിനുള്ള ശ്രമമാണെന്ന് ഷെഹ്ലി പറഞ്ഞു.ആധാര്‍ നമ്പറില്ലാത്തതിന്റെ പേരില്‍ പ്രബന്ധം തള്ളിയ സംഭവം ഇത് ആദ്യമായിട്ടാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പക്ഷെ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പുതിയ നിബന്ധന എതിര്‍ത്ത് രംഗത്ത് വന്നിട്ടുള്ളതിനാല്‍ ഇനിയും പ്രബന്ധങ്ങള്‍ തള്ളപ്പെടാന്‍ സാധ്യതയുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇത് വരെയും സര്‍വകലാശാല അധികൃതര്‍ പ്രതികരിച്ചിട്ടില്ല.

shehla

ബാങ്ക് അക്കൗണ്ട് നമ്പറുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മാത്രമേ ആധാര്‍ നിര്‍ബന്ധമാക്കിയിട്ടുള്ളൂ. പ്രബന്ധം സമര്‍പ്പിക്കാന്‍ ആധാര്‍ ആവശ്യഘടകമാണെന്ന് സര്‍വ്വകലാശാല ചട്ടങ്ങളില്‍ എവിടെയും രേഖപ്പെടുത്തിയിട്ടില്ല',സര്‍വകലാശാല പ്രൊഫസര്‍ കമല്‍ മിത്ര ഷിനോയ് പറയുന്നു.അതേസമയം ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള സര്‍ക്കുലര്‍ ഏപ്രില്‍ 20ന് സര്‍വകലാശാല പുറത്തിറക്കിയെന്നാണ് സർവകലാശാല അധികൃതരുടെ വിശദീകരണം. തന്റെ പ്രബന്ധം വിദ്വേഷ പ്രസംഗ ശൈലികളെ കുറിച്ചാണെന്നും ഇതാണ് ഇത്തരമൊരു നീക്കത്തിനു പിന്നിലെന്നുമാണ് ഷെഹ്ല റഷീദ് പറഞ്ഞു.

English summary
Former Jawaharlal Nehru University Students’ Union (JNUSU) vice-president Shehla Rashid on Friday alleged that her dissertation was not accepted by JNU as she did not give her Aadhaar number on the submission form.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X