കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമാനവുമില്ല ട്രെയിനുമില്ല ശിവസേന എംഎല്‍എയക്ക് കിട്ടിയത് എട്ടിന്റെ പണി, ഒടുവില്‍ കാര്‍!!

Google Oneindia Malayalam News

ദില്ലി: രാജ്യത്തെ ആഭ്യന്തര എയര്‍ലൈനുകള്‍ വിലക്കേര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് വിവാദ ശിവസേന എംഎല്‍എ രവീന്ദ്രഗെയ്ക്ക് വാദ് റോഡ് മാര്‍ഗ്ഗം ദില്ലിയിലെത്തി. സീറ്റ് തര്‍ക്കത്തിന്റെ പേരില്‍ എയര്‍ ഇന്ത്യ ഡ്യൂട്ടി മാനേജരെ മര്‍ദിച്ച സംഭവത്തെ തുടര്‍ന്ന് സ്വകാര്യ എയര്‍ലൈനുകള്‍ വിലക്കേര്‍പ്പെടുത്തിയതാണ് എംപിയ്ക്ക് തിരിച്ചടിയായത്. സംഭവത്തെ തുടര്‍ന്ന് ദില്ലിയില്‍ നിന്ന് മുംബൈയിലേയ്ക്ക് മടങ്ങാന്‍ ബുക്ക് ചെയ്ത ടിക്കറ്റ് എയര്‍ ഇന്ത്യ റദ്ദാക്കിയതിന് പിന്നാലെ ബുധനാഴ്ച ഹൈദരാബാദില്‍ നിന്ന് ദില്ലിയിലേയ്ക്ക് യാത്ര ചെയ്യാന്‍ ഏജന്‍സി വഴി ബുക്ക് ചെയ്ത ടിക്കറ്റും എയര്‍ ഇന്ത്യ റദ്ദാക്കുകയായിരുന്നു.

ഇതോടെ മറ്റ് വഴികളില്ലാതിരുന്ന എംപി കാറില്‍ ദില്ലിയിലേയ്ക്ക് തിരിയ്ക്കുകയായിരുന്നു. എയര്‍ ഇന്ത്യ 806 വിമാനത്തില്‍ ഗെയ്ക്ക് വാദ് ബുക്ക് ചെയ്ത ടിക്കറ്റും എയര്‍ ഇന്ത്യ റദ്ദാക്കിയിരുന്നു. എന്നാല്‍ സംഭവം നടന്ന് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചതിനാണ് എയര്‍ ഇന്ത്യ ജീവനക്കാരനെ ചെരിപ്പുകൊണ്ട് മര്‍ദിച്ചതെന്നാണ് രവീന്ദ്ര ഗെയ്ക്ക് വാദിന്റെ അവകാശവാദം. സംഭവത്തില്‍ എംപിയെ പിന്തുണച്ച ശിവസേന എംപിയെ കരിമ്പട്ടികയില്‍പ്പെടുത്തിയ എയര്‍ലൈന്‍സിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ഒസ്മാനാബാദ് മണ്ഡലത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു.

ravindra-gaikwad

സീറ്റുതര്‍ക്കത്തിനിടെ എയര്‍ ഇന്ത്യ ജീവനക്കാരനെ മര്‍ദിച്ച സംഭവത്തെ തുടര്‍ന്ന് സ്വകാര്യ എയര്‍ലൈനുകളായ ഇന്‍ഡിഗോ, ജെറ്റ് എയര്‍വേയ്സ്, ഗോ എയര്‍ എന്നീ കമ്പനികളും ഗെയ്ക്ക് വാദിന് തങ്ങളുടെ വിമാനത്തില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. നേരത്തെ മുംബൈയിലേയ്ക്ക് മടക്കയാത്രയ്ക്ക് ബുക്ക് ചെയ്ത ടിക്കറ്റ് റദ്ദാക്കിയതിനെ തുടര്‍ന്ന് എംപി ട്രെയിനിലാണ് ദില്ലിയില്‍ നിന്ന് മടങ്ങിയത്.

English summary
Shiv Sena MP Ravindra Gaekwad, who has been barred by all major domestic airlines for assaulting an Air India duty manager, has chosen to travel by road to Delhi for the ongoing Parliament session.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X