കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനില്‍ നിന്നുള്ള ഗസല്‍ ഗായകനെ പാടാനനുവദിയ്ക്കില്ലെന്ന് ശിവസേന... ഇന്ത്യ ഇതെങ്ങോട്ട്?

Google Oneindia Malayalam News

മുംബൈ: പാകിസ്താനില്‍ നിന്നുള്ള ഗസല്‍ ഗായകനെ ഇന്ത്യയില്‍ പാടാന്‍ അനുവദിയ്ക്കില്ലെന്ന് ശിവസേനയുടെ ഭീഷണി. ലോക പ്രശസ്ത ഗസല്‍ ഗായകനായ ഉസ്താദ് ഗുലാം അലിയുടെ സംഗീത പരിപാടി മുംബൈയില്‍ നടത്താന്‍ അനുവദിയ്ക്കില്ലെന്നാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിയ്ക്കുന്നത്.

ഇന്ത്യന്‍ സൈനികരെ കൊല്ലുന്ന പാകിസ്താനുമായി ഒരു തരത്തിലും ഉള്ള സാംസ്‌കാരിക ഇടപാടുകളും പാടില്ലെന്നാണ് ശിവസേന പറയുന്നത്. ഇതിനൊപ്പമാണ് പരിപാടി നടത്താന്‍ അനുവദിയ്ക്കില്ലെന്ന ഭീഷണിയും.

Ghulam Ali

ഒക്ടോബര്‍ 9 വെള്ളിയാഴ്ചയാണ് മുംബൈ ഷണ്‍മുഖാനന്ദ ഹാളില്‍ ഉസ്താദ് ഗുലാം അലിയുടെ സംഗീത പരിപാടി നിശ്ചയിച്ചിരിയ്ക്കുന്നത്. ശിവസേനയുടെ പോഷക സംഘടനയായ ചിത്രപഥ് സേനയാണ് ഇപ്പോള്‍ വിവാദവുമായി രംഗത്തിറങ്ങിയിരിയ്ക്കുന്നത്.

ഒട്ടേറെ ഇന്ത്യന്‍ സിനിമകള്‍ക്ക് വേണ്ടി ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള ആളാണ് ഗുലാം അലി. ഈ വര്‍ഷം തുടക്കത്തില്‍ നകേന്ദ്ര മോദിയുടെ മണ്ഡലമായ വരാണസിയില്‍ പോലും ഗുലാം അലിയുടെ സംഗീത പരിപാടി നടന്നിരുന്നു.

പരിപാടിയുടെ സംഘാടകരുമായി ചിത്രപഥ് സേന നേതാക്കള്‍ സംസാരിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പരിപാടി ഉപേക്ഷിയ്ക്കാന്‍ അവര്‍ തയ്യാറായോ എന്നതില്‍ ഇപ്പോഴും വ്യക്തതയില്ല.

English summary
Renowned ghazal singer Ghulam Ali's concert in Mumbai could be in trouble with the Shiv Sena, which co-governs Maharashtra with the BJP, raising objections to the Pakistani artiste's performance.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X