കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശിവസേനയുടെ കാലുപിടിച്ച് ബിജെപി..! കോണ്‍ഗ്രസുമായ് ശിവസേനയുടെ പിന്‍വാതില്‍ ചര്‍ച്ച..!

  • By അനാമിക
Google Oneindia Malayalam News

മുംബൈ: തിരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാതെ വന്നതോടെ മുംബൈ മുന്‍സിപ്പല്‍ കേര്‍പ്പറേഷന്‍ ഭരണം പിടിക്കാന്‍ ബിജെപി ശിവസേനയുടം വാതിലില്‍ മുട്ടുന്നു. ബിജെപിയ്‌ക്കോ ശിവസേനയ്‌ക്കോ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനായിട്ടില്ല. ഇരുപാര്‍ട്ടികളും മേയര്‍ സ്ഥാനത്തിന് വേണ്ടി അവകാശ വാദം ഉന്നയിച്ച് രംഗത്തുണ്ട്.

Read Also: നടിയെ അപമാനിച്ച കൈരളി ചാനലിനെതിരെ വൃന്ദാ കാരാട്ട്...കൈരളി പരസ്യമായി മാപ്പ് പറയണം..!

Read Also: തട്ടിക്കൊണ്ടുപോയി ആക്രമിച്ച പ്രതികളെ നടി ഇന്ന് കാണും..കാക്കനാട് ജയിലില്‍ തിരിച്ചറിയല്‍ പരേഡ്..

അതേസമയം ഭരണം പിടിക്കാന്‍ ബിജെപിയ്ക്ക് കൈകൊടുക്കാന്‍ ഉദ്ദവ് താക്കറെയും കൂട്ടരും ഉദ്ദേശിച്ചിട്ടില്ല. ബിജെപിയെ അകറ്റി നിര്‍ത്തി കോണ്‍ഗ്രസ്സുമായി ചേര്‍ന്ന് ഭരണം പിടിക്കാനുള്ള നീക്കമാണ് ശിവസേന നടത്തുന്നത്.

ഒന്നാമത് ശിവസേന

രാജ്യത്തെ ഏറ്റവും സമ്പന്നമായ മുന്‍സിപ്പല്‍ കോര്‍പ്പറേഷനാണ് ബിഎംസി. ബിജെപിയുമായുള്ള സംഖ്യം ഉപേക്ഷിച്ചാണ് ശിവസേന ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഭൂരിപക്ഷം നേടാന്‍ സാധിച്ചില്ലെങ്കിലും 84 സീറ്റുമായി ശിവസേന തന്നെയാണ് ഒന്നാമത്.

കോൺഗ്രസുമായി ചർച്ച

ബിജെപിയ്ക്ക് 81 സീറ്റുകളാണ് ലഭിച്ചത്. ശിവസേനയെ ഒപ്പം നിര്‍ത്താന്‍ കഴിഞ്ഞാല്‍ ബിജെപിയ്ക്ക് ഭരണം സ്വന്തമാക്കാം. എന്നാല്‍ ശിവസേന കോണ്‍ഗ്രസ്സുമായി പിന്‍വാതില്‍ ചര്‍ച്ചകള്‍ നടത്തുകയാണ്.

ബന്ധം ഉപേക്ഷിക്കട്ടെ

ബിജെപിയുമായി ഭരണത്തിലുള്ള ബന്ധം ഉപേക്ഷിച്ചാല്‍ മുംബൈ മേയര്‍ സ്ഥാനത്തിന് ശിവസേനയെ പിന്തുണയ്ക്കാമെന്നാണ് സംസ്ഥാന കോണ്‍ഗ്രസ്സിന്റെ നിലപാട്. അതേസമയം ഇത് സംബന്ധിച്ച് ഔദ്യാഗിക പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെ ഇതുവരെയില്ല.

വേണ്ടത് 27 അംഗങ്ങൾ കൂടി

വിമതര്‍ പാര്‍ട്ടിയില്‍ തിരിച്ചെത്തുകയും ഒരു സ്വതന്ത്രന്‍ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തതോടെ ശിവസേനയ്ക്ക് ഇപ്പോള്‍ 87 അംഗബലമുണ്ട്. ഭൂരിപക്ഷത്തിന് ഇനിയും 27 അംഗങ്ങള്‍ വേണം. കോണ്‍ഗ്രസ്സിന് 31 സീറ്റുകളാണ് ഉള്ളത്.

ഡെ.മേയർ പദവി നൽകും

കോണ്‍ഗ്രസ്സിന് കോര്‍പ്പറേഷനിലെ ഡെപ്യൂട്ടി മേയര്‍ സ്ഥാനമാണ് ശിവസേന നല്‍കിയിരിക്കുന്ന വാഗ്ദാനം എന്നാണറിയുന്നത്. എന്നാല്‍ മുംബൈയില്‍ സഖ്യമുണ്ടാക്കുന്നത് സംബന്ധിച്ച് ആര്‍ക്കും വാക്ക് നല്‍കിയിട്ടില്ലെന്നാണ് കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ അശോക് ചവാന്‍ പറയുന്നത്.

സഖ്യമില്ലാതെ ഭരണമില്ല

കോണ്‍ഗ്രസ്സിന്റെ നിലപാടാണ് മുംബൈയില്‍ ഭരണം ആര്‍ക്കെന്ന് തീരുമാനിക്കുക. ബിജെപിയ്ക്കും ശിവസേനയ്ക്കും സഖ്യമുണ്ടാക്കാതെ ഭരണം പിടിക്കുക അസാധ്യം. ബിജെപി ശിവസേനയുമായി ചേരുമോ അതോ കോണ്‍ഗ്രസ്സാണോ സംഖ്യമുണ്ടാക്കുക എന്നതാണിനി അറിയേണ്ടത്.

English summary
Shiv Sena talks with congress for pact in Mumbai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X