കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്‍ഷുറന്‍സ് ബില്ലില്‍ മോദിയെ കുടുക്കാന്‍ സേനയും തൃണമൂലും

Google Oneindia Malayalam News

ദില്ലി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ പരിഗണനക്കെത്തുന്ന ഇന്‍ഷുറന്‍സ് ബില്‍ നരേന്ദ്രമോദി സര്‍ക്കാറിന് തലവേദനയാകുമെന്ന് ഏറെക്കുറെ ഉറപ്പായി. നിലവിലുള്ള രീതിയില്‍ ബില്‍ അവതരിപ്പിക്കുകയാണെങ്കില്‍ എതിര്‍ക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസും ശിവസേനയും ഭീഷണി മുഴക്കിയതോടെയാണിത്.

''സാധാരണക്കാര്‍ക്കും കര്‍ഷകര്‍ക്കും അനുകൂലമായ രീതിയില്‍ ബില്ലില്‍ ഭേദഗതി വരുത്തേണ്ടതുണ്ട്. അല്ലെങ്കില്‍ ഞങ്ങള്‍ ബില്ലിനെ എതിര്‍ക്കുക തന്നെ ചെയ്യും. എന്തു പ്രസക്തിയാണ് ഈ നിയമത്തിനുള്ളത്. ജനതാല്‍പ്പര്യം സംരക്ഷിക്കാന്‍ വേണ്ടി പൊതുമേഖലയിലാക്കിയ ഇന്‍ഷുറന്‍സ് സെക്ടറില്‍ എന്തിനാണ് വിദേശ നിക്ഷേപം അനുവദിക്കുന്നത്'--ശിവസേനാ വക്താവ് അരവിന്ദ് സാവന്തിന്റെ വാക്കുകളാണിത്.

Parliament

ഇതേ സ്വരം തന്നെയാണ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കുള്ളത്. സര്‍ക്കാറിനെതിരേ മൂന്നാം മുന്നണിയുടെ സഹകരണം തേടാനുള്ള ശ്രമത്തിലാണ് മമതാ ബാനര്‍ജി. സിപിഎം അടക്കമുള്ള ഇടതുപാര്‍ട്ടികള്‍ ഇക്കാര്യത്തില്‍ പരസ്യനിലപാടുമായി രംഗത്തെത്തിയിട്ടില്ല. എങ്കിലും അവര്‍ ബില്ലിനെ എതിര്‍ക്കാനാണ് സാധ്യത. ജനതാ ദള്‍ യുനൈറ്റഡും സമാജ് വാദി പാര്‍ട്ടിയും തൃണമൂലിനും ശിവസേനയ്ക്കുമൊപ്പം ബില്ലിനെ എതിര്‍ത്താല്‍ നരേന്ദ്ര മോദി സര്‍ക്കാറിന് ബില്‍ പാസ്സാക്കാന്‍ നന്നായി വിയര്‍പ്പൊഴുക്കേണ്ടി വരും.

ഇന്‍ഷുറന്‍സ് ബില്ലിനെ കൂടാതെ ചരക്കു സേവന നികുതിയടക്കമുള്ള 62 സുപ്രധാന ബില്ലുകള്‍ പാര്‍ലമെന്റിന്റെ പരിഗണനയ്‌ക്കെത്തും. കല്‍ക്കരിപ്പാടം , മോട്ടോര്‍ വാഹന ബില്‍ തുടങ്ങിയ ഓര്‍ഡിനന്‍സുകളും ഈ കാലത്തു തന്നെ സഭ പരിഗണിയ്ക്കാന്‍ സാധ്യതയുണ്ട്. ലോകസഭയില്‍ വ്യക്തമായ ഭൂരിപക്ഷമുണ്ടെങ്കിലും രാജ്യസഭയില്‍ ബില്ലുകള്‍ പാസ്സാകാന്‍ മോദി സര്‍ക്കാറിന് പ്രമുഖ കക്ഷികളുടെ സഹായം അത്യാവശ്യമാണ്.

English summary
The landmark insurance bill that represents the BJP-led government's first major legislative reform is set to face a test of numbers in Parliament, with many opposition parties Shiv Sena also opposing it.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X