കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രാഫിക് തടസ്സം: മറീന ബീച്ചില്‍ നിന്നും ശിവാജി ഗണേശന്റെ പ്രതിമ നീക്കി!

  • By Muralidharan
Google Oneindia Malayalam News

ചെന്നൈ: തമിഴകത്തിന്റെ രോമാഞ്ചമായ നടികര്‍തിലകം ശിവാജി ഗണേശന്റെ പ്രതിമ ചെന്നൈയിലെ മറീന ബീച്ചില്‍ നിന്നും നീക്കി. അഡയാര്‍ നദിക്കരയിലെ മണിമണ്ഡപത്തിലായിരിക്കും ഈ പ്രതിമ ഇനി കാണാന്‍ കിട്ടുക. പ്രശസ്തമായ സത്യ സ്റ്റുഡിയോക്ക് സമീപത്ത് ശിവാജി ഗണേശന് വേണ്ടി സ്മൃതി മണ്ഡപം നിര്‍മിക്കുമെന്ന് കഴിഞ്ഞ ആഴ്ചയാണ് മുഖ്യമന്ത്രി ജയലളിത തമിഴ്‌നാട് അസംബ്ലിയില്‍ പ്രഖ്യാപിച്ചത്.

മണിമണ്ഡപം പണിയാന്‍ എത്ര സമയം വേണ്ടി വരും എന്ന കാര്യത്തില്‍ ഉടന്‍ തീരുമാനം അറിയിക്കണമെന്ന് മദ്രാസ് ഹൈക്കോടതി തമിഴ്‌നാട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്മൃതി മണ്ഡപത്തിന് വേണ്ടി സര്‍ക്കാര്‍ 2002 ല്‍ തന്നെ സ്ഥലം കണ്ടെത്തിയിരുന്നു. മറീന ബീച്ചിലെ ആര്‍ കെ സലൈ കാമരാജര്‍ ജംഗ്ഷനിലാണ് ശിവാജി ഗണേശന്റെ പ്രതിമ ഉണ്ടായിരുന്നത്.

shivaji-statue

തിരക്കേറിയ ജംഗ്ഷനില്‍ കൂറ്റന്‍ പ്രതിമ ട്രാഫിക് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതായി പോലീസ് പരാതി ഉന്നയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഒന്നര വര്‍ഷം മുമ്പ് പ്രതിമ മാറ്റുന്ന കാര്യം ചര്‍ച്ചയായത്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്ന് അഭ്യര്‍ഥിച്ച് മദ്രാസ് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജികളും നല്‍കപ്പെട്ടു.

2006 ല്‍ അന്നത്തെ തമിഴ്‌നാട് മുഖ്യമന്ത്രിയായ എം കരുണാനിധിയാണ് തമിഴ്‌നാട്ടിലെ മാസ് ഹീറോകളില്‍ ഒരാളായ ശിവാജി ഗണേശന്റെ പ്രതിമ അനാവരണം ചെയ്തത്. റോഡ് ഗതാഗതത്തിന് പ്രതിമ തടസ്സമാകുന്നതായി അന്നേ ആക്ഷേപമുണ്ട്. 2012 ന് ശേഷം മാത്രം ഇവിടെ 21 ആക്‌സിഡന്റുകളാണ് നടന്നത്. 2001 ജൂലൈയിലാണ് ശിവാജി ഗണേശന്‍ അന്തരിച്ചത്.

English summary
The Madras high court has given the Tamil Nadu government one more week to decide on the fate of actor Sivaji Ganesan's statue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X