കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുഷമ സ്വരാജിന്റെ സ്വകാര്യത നഷ്ടപ്പെട്ടോ? വാര്‍ത്തകള്‍ക്കെതിരെ പ്രതികരിച്ച് മിസോറം ഗവര്‍ണര്‍

നവംബര്‍ ഏഴിനാണ് വൃക്കരോഗത്തെ തുടര്‍ന്ന് സുഷമ സ്വരാജിനെ ദില്ലി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

  • By Afeef Musthafa
Google Oneindia Malayalam News

ദില്ലി: വൃക്ക രോഗത്തിന് ചികിത്സയില്‍ കഴിയുന്ന കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ സ്വകാര്യത മാനിക്കാതെ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കെതിരെ പ്രതികരിച്ച് ഭര്‍ത്താവ് രംഗത്ത്. സുഷമ സ്വരാജിന്റെ സ്വകാര്യത പരിഗണിക്കാതെ പ്രചരിക്കുന്ന വാര്‍ത്തകള്‍ അതിരുവിടുന്നെന്നും, ഇങ്ങനെയാണെങ്കില്‍ വൃക്ക മാറ്റിവെയ്ക്കല്‍ ഞങ്ങള്‍ ലൈവായി സംപ്രേക്ഷണം ചെയ്യണമോ എന്നുമാണ് സുഷമ സ്വരാജിന്റെ ഭര്‍ത്താവും മിസോറം ഗവര്‍ണറുമായ സ്വരാജ് കൗശാല്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

നവംബര്‍ ഏഴിനാണ് വൃക്കരോഗത്തെ തുടര്‍ന്ന് സുഷമ സ്വരാജിനെ ദില്ലി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിദഗ്ദ ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ് ചികിത്സ പുരോഗമിക്കുന്നത്. ഉടന്‍ തന്നെ സുഷമ സ്വരാജിന് വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടത്തേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടിരുന്നു. ഡിസംബര്‍ പകുതിയോടെ വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

വാര്‍ത്തകള്‍ അതിരുവിടുന്നു

വാര്‍ത്തകള്‍ അതിരുവിടുന്നു

സുഷമ സ്വരാജിന്റെ ചികിത്സ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ അതിരുവിടുന്നെന്നും, രാജ്യത്ത് ആര്‍ക്കും വൃക്ക സ്വീകരിക്കാന്‍ അവസരമുണ്ടെന്നും, ജനപ്രതിനിധിയാണെങ്കിലും അവരുടെ ജീവിതത്തിന്റെ സ്വകാര്യത മാനിക്കണമെന്നും ഭര്‍ത്താവ് പറഞ്ഞു. സുഷമ സ്വരാജുമായി യാതൊരു ബന്ധവുമില്ലാത്ത വ്യക്തിയാണ് അവര്‍ക്ക് വൃക്ക നല്‍കുന്നതെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതാണ് മിസോറം ഗവര്‍ണര്‍ കൂടിയായ സ്വരാജ് കൗശാലിനെ ചൊടിപ്പിച്ചത്.

രൂക്ഷമായി പ്രതികരിച്ച് ഭര്‍ത്താവ്

രൂക്ഷമായി പ്രതികരിച്ച് ഭര്‍ത്താവ്

ഇങ്ങനെയാണ് കാര്യങ്ങളെങ്കില്‍ തങ്ങള്‍ സുഷമ സ്വരാജിന്റെ വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ ലൈവായി സംപ്രേക്ഷണം ചെയ്യണമോയെന്നും അദ്ദേഹം ട്വിറ്ററിലൂടെ ചോദിച്ചു.

ഡയാലിസിസ് നടക്കുന്നു

ഡയാലിസിസ് നടക്കുന്നു

ചികിത്സയില്‍ കഴിയുന്ന സുഷമ സ്വരാജിന് വൃക്ക നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ച് ഒട്ടേറെ പേരാണ് രംഗത്തെത്തിയിരുന്നത്. ദില്ലി എയിംസില്‍ ഇപ്പോള്‍ ഡയാലിസിസ് ചികിത്സയിലൂടെയാണ് സുഷമ വൃക്ക രോഗത്തിനെതിരെ പോരാടുന്നത്.

വൃക്ക മാറ്റിവെയ്ക്കല്‍ ഉടന്‍ നടത്തും?

വൃക്ക മാറ്റിവെയ്ക്കല്‍ ഉടന്‍ നടത്തും?

സുഷമ സ്വരാജിന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്നാണ് ദില്ലി എയിംസിലെ ഡോക്ടര്‍മാര്‍ അറിയിച്ചത്. വൃക്ക മാറ്റി വെയ്ക്കല്‍ ശസ്ത്രക്രിയ ഡിസംബര്‍ പകുതിയോടെ നടത്തുമെന്നും സൂചനകളുണ്ട്.

English summary
Sushma Swaraj's husband, Swaraj Kaushal, who is Governor of Mizoram, urged for boundaries to be respected as she preps at Delhi's AIIMS hospital for a transplant which is reportedly scheduled for this weekend.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X