കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമര്‍നാഥ് തീര്‍ത്ഥാടകര്‍ ഷ്രൈന്‍ ബോര്‍ഡ് നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദ്ദേശം

  • By Sandra
Google Oneindia Malayalam News

ശ്രീനഗര്‍: അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് കര്‍ശന നിര്‍ദ്ദേശങ്ങളുമായി ബോര്‍ഡ്. ജൂലൈ രണ്ടിന് ആരംഭിച്ച അമര്‍നാഥ് യാത്രയില്‍ ഇതുവരെ 1.3 തീര്‍ത്ഥാടകരാണ് പുണ്യ ഗുഹ താണ്ടിയത്. യാത്രക്കിടെ ഏഴ് തീര്‍ത്ഥാടകര്‍ ഹൃദയാഘാതം മൂലം മരിച്ചിരുന്നു. ഇതോടെയാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശങ്ങള്‍ കണക്കിലെടുക്കാതെ മുന്നോട്ടുപോകരുതെന്ന് തീര്‍ത്ഥാടകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.

ആരോഗ്യവകുപ്പ്, സൈന്യം, സിആര്‍പിഎഫ്, ബിഎസ്എഫ്, എസ്എസ്ബി, എന്‍ജിഒകള്‍ എന്നിവയുമായി ചേര്‍ന്ന് വൈദ്യസഹായം എത്തിക്കണമെന്ന് ഷ്രൈന്‍ ബോര്‍ഡ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഓരോ രണ്ട് കിലോമീറ്റിനും ഇടയില്‍ യാത്രക്കാര്‍ക്ക് വൈദ്യസഹായം നല്‍കുന്നതിനായി 67 മെഡിക്കല്‍ ക്യാമ്പുകളാണ് ഇതോടെ ഒരുക്കുക. ഇതിന് പുറമേ കശ്മീര്‍ സര്‍ക്കാര്‍ അഞ്ച് ബേസ് ആശുപത്രികളും ആരംഭിക്കും. യാത്രക്കാര്‍ക്കായി ആറ് ഓക്‌സിജന്‍ കിയോസ്‌കുകളും ആരംഭിക്കും. യാത്രക്കാര്‍ക്ക് വേണ്ടി അത്യാധുനിക സൗകര്യങ്ങളെല്ലാം ഇതോടെ അമര്‍നാഥയ്ക്ക് ഒരുക്കും.

-amarnathshrine

അമര്‍നാഥ് യാത്രക്കിടെ മരണമടയുന്നവരുടെ മൃതദേഹങ്ങള്‍ എംബാം ചെയ്ത് ആവശ്യമായ നടപടികള്‍ സ്വീകരിച്ച ശേഷം മാത്രമേ വീടുകളിലേക്ക് അയക്കാവൂ എന്ന് ക്യാമ്പ് ഡയറക്ടര്‍മാര്‍ക്ക് ഷ്രൈന്‍ ബോര്‍ഡ് സിഇഒ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മൃതദേഹം വിമാനത്തില്‍ അയക്കണമെന്നും ഒരാള്‍ അകമ്പടി സേവിക്കണമെന്നും നിര്‍ദ്ദേശത്തില്‍ ഉള്‍പ്പെടുന്നു.

English summary
Amarnath Pilgrims advised to follow Shrine Board's health advisory to avoid crisis.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X