കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംഗീത സംവിധായകന്‍ ആദേശ് ശ്രീവാസ്തവ അന്തരിച്ചു

Google Oneindia Malayalam News

മുംബൈ: ഗായകനും സംഗീത സംവിധായകനുമായ ആദേശ് ശ്രീവാസ്തവ(51) അന്തരിച്ചു. കാന്‍സര്‍ രോഗബാധയെത്തുടര്‍ന്നായിരുന്നു അന്ത്യം. മുംബൈ കോകിലബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ബോളിവുഡ് നടിയായിരുന്ന വിജേത പണ്ഡിറ്റ് ആണ് ഭാര്യ.

അഞ്ച് വര്‍ഷം മുന്‍പ് അര്‍ബുദത്തിന്റെ പിടിയില്‍ നിന്നും മോചിതനായ ഇദ്ദേഹം വീണ്ടും സജവീമാകുന്നതിനിടെയാണ് അസുഖം മൂര്‍ച്ഛിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ കീമോ തെറാപ്പിയ്ക്ക് വിധേയനാക്കിയ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാവുകയായിരുന്നു. ആദേശ് ശ്രീവാസ്തവയെപ്പറ്റി ചില കാര്യങ്ങള്‍...

ഗായകന്‍ സംഗീത സംവിധായകന്‍

ഗായകന്‍ സംഗീത സംവിധായകന്‍

സംഗീത സംവിധായകന്‍ മാത്രമായിരുന്നില്ല നല്ലൊരു ഗായകന്‍ കൂടിയായിരുന്നു ആദേശ്. നൂറോളം ബോളിവുഡ് ചിത്രങ്ങളള്‍ക്ക് അദ്ദേഹം ഈണം പകര്‍ന്നിരുന്നു

കന്യാദാന്‍

കന്യാദാന്‍

കന്യാദാന്‍ എന്ന ചിത്രത്തിന് വേണ്ടി 1993 ലാണ് ആദ്യമായി സംഗീതം ഒരുക്കുന്നത്. ചിത്രത്തില്‍ ലതാ മങ്കേഷ്‌ക്കര്‍ക്കൊപ്പം പാടുകയും ചെയ്തും. പക്ഷേ ചിത്രം റിലീസ് ചെയ്തില്ല

ഹിറ്റ് ചിത്രങ്ങള്‍

ഹിറ്റ് ചിത്രങ്ങള്‍

ചല്‍തേ ചല്‍തേ, ബാബൂല്‍, കഭി കുശി കഭി ഗം, രാജ് നീതി തുടങ്ങി നൂറിലധികം ചിത്രങ്ങളില്‍ സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്.

ഹ്രസ്വചിത്രം

ഹ്രസ്വചിത്രം

കുട്ടികളെ വേശ്യാവൃത്തിയ്ക്ക് വിധേയമാക്കുന്നതിനെതിരെ സന എന്ന പേരില്‍ ഹ്രസ്വ ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്

കുടുംബം

കുടുംബം

ബോളിവുഡ് നടിയായിരുന്ന വിജേത പണ്ഡിറ്റ് ആണ് അദ്ദേഹത്തിന്റെ ഭാര്യ, അനിവേഷ്, അവിതേഷ് എന്നിവരാണ് മക്കള്‍

English summary
Singer, music composer Aadesh Shrivastava passes away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X