കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഘടക കക്ഷികളുടെ ഘര്‍വാപസിക്കായി യെച്ചൂരി മുന്നിട്ടിറങ്ങുന്നു

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: സിപിഎം ജനറല്‍ സെക്രട്ടറിയായി സ്ഥാനമേറ്റ സീതാറാം യെച്ചൂരി കേരളത്തിലെ ഇടതുപക്ഷത്തെ ശക്തിപ്പെടുത്താന്‍ മുന്നിട്ടിറങ്ങുന്നു. അടുത്തിടെ ഇടതുപക്ഷത്തുനിന്നും വിട്ടുപോയ ഘടക കക്ഷികളെ തിരിച്ചുകൊണ്ടുവരാനായാണ് യെച്ചൂരിയുടെ പ്രഥമ ശ്രമം. 25 ന് ചേരുന്ന സംസ്ഥാന സമിതി ഇക്കാര്യത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് യെച്ചൂരി പറഞ്ഞു.

ജെഡിയു, ആര്‍എസ്പി എന്നീ പാര്‍ട്ടികളെ തിരികെ കൊണ്ടുവരുന്ന കാര്യമാണ് പാര്‍ട്ടി പ്രധാനമായും ചര്‍ച്ചചെയ്യുക. ദേശീയ തലത്തില്‍ ജനതാ പാര്‍ട്ടികള്‍ ഒറ്റ പാര്‍ട്ടിയായി തീര്‍ന്നതോടെ സംസ്ഥാനത്തെ ജനതാ പാര്‍ട്ടികളും ഇടതുപക്ഷത്തെത്തുമെന്നാണ് യെച്ചൂരിയുടെ കണക്കു കൂട്ടല്‍. വീരേന്ദ്ര കുമാര്‍ പക്ഷം ഇക്കാര്യത്തില്‍ സൂചന നല്‍കിക്കഴിഞ്ഞു.

sitaram-yechury

സംസ്ഥാന സമ്മേളനത്തിലും പാര്‍ട്ടി കോണ്‍ഗ്രസിലും ആര്‍എസ്പി, ജെഡിയു എന്നിവര്‍ മുന്നണികള്‍ പാര്‍ട്ടി വിട്ടത് ഇടതുപക്ഷത്തിന് തിരിച്ചടിയാണെന്ന് വിലയിരുത്തിയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് ആര്‍എസ്പി പാര്‍ട്ടിവിട്ടത് ഒരു സീറ്റ് നഷ്ടപ്പെടുത്താനും ഇടയാക്കിയിരുന്നു. എന്നാല്‍ ജെഡിയു അനുകൂല തീരുമാനമെടുക്കുമ്പോഴും ആര്‍എസ്പി ഇടതുപക്ഷത്തേക്കില്ല എന്ന തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണ്.

അതിനിടെ, യുഡിഎഫ് ഘടക കക്ഷികളെ ഇടതുപക്ഷം അടര്‍ത്തിമാറ്റുകയാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. യുഡിഎഫ് ഘടക കക്ഷികളെ ചാക്കിട്ടു പിടിക്കാമെന്ന് സിപിഎം വ്യാമോഹിക്കേണ്ടെന്നും ജെഡിയു അടക്കമുള്ള കക്ഷികള്‍ യുഡിഎഫിന്റെ അവിഭാജ്യ ഘടകമാണെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു.

English summary
Sitaram Yechury's ascent to create ripples in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X