കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആണവക്കരാറിന്റെ പേരില്‍ പിന്തുണ പിന്‍വലിച്ചത് തെറ്റെന്ന് യെച്ചൂരി

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: ആണവക്കരാറിന്റെ പേരില്‍ യുപിഎ സര്‍ക്കാരിന് നല്‍കിവന്നിരുന്ന പിന്തുണ പിന്‍വലിക്കാന്‍ തീരുമാനിച്ചത് തെറ്റായിരുന്നെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി. പിടിഎക്ക് നല്‍കിയ അഭിമുഖത്തിലാണ് സിപിഎമ്മിന്റെ നേതൃത്വത്തില്‍ സര്‍ക്കാരിന് നല്‍കിവന്ന പിന്തുണ പിന്‍വലിച്ചത് തെറ്റാണെന്ന് അദ്ദേഹം വ്യക്തമാക്കിയത്.

പാര്‍ട്ടി ഒരുമിച്ചെടുത്ത തീരുമാനമായിരുന്നു അത്. ആണവക്കാരിനെതിരായ പ്രതിഷേധവും നിലപാടും ശരിയായിരുന്നു. എന്നാല്‍ അതിന്റെ പേരില്‍ പിന്തുണ പിന്‍വലിച്ചത് ശരിയായില്ല. പിന്തുണ പിന്‍വലിച്ച കാര്യത്തില്‍ ജനങ്ങള്‍ക്ക് വിശദീകരണം നല്‍കുന്ന കാര്യത്തിലും പാര്‍ട്ടി വിജയിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു.

sitaram-yechury

ആണവക്കരാറിന് പകരം വിലക്കയറ്റമോ മറ്റോ ഉയര്‍ത്തിക്കാട്ടിയായിരുന്നു പിന്തുണ പിന്‍വലിക്കേണ്ടിയിരുന്നതെന്ന് യെച്ചൂരി പറയുന്നു. പിന്തുണ പിന്‍വലിച്ചതിനുശേഷം 2009ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടി നേരിട്ടിരുന്നു. ഇതിനുശേഷം നടന്ന തെരഞ്ഞെടുപ്പുകളിലും സിപിഎമ്മും ഇടതുപക്ഷവും ലോക്‌സഭയില്‍ പിന്നോക്കംപോയി.

ആണവക്കാറിന്റെ പേരിലെടുത്ത തീരുമാനത്തെ തുടര്‍ന്നല്ലേ പിന്നീട് ഇടതുപക്ഷത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമായതെന്ന ചോദ്യത്തിനായിരുന്നു അദ്ദേഹം മുന്‍ തീരുമാനം തിരുത്തിയത്. അതേസമയം ആണവക്കരാറിനെതിരായ പ്രതിഷേധത്തില്‍ ഒരുവിധത്തിലുള്ള പശ്ചാത്താപവുമില്ലെന്നും അദ്ദേഹം വിശദീകരിച്ചു. അമേരിക്കന്‍ താത്പര്യത്തിന് ഒപ്പം നില്‍ക്കാനാണ് യുപിഎ സര്‍ക്കാര്‍ ശ്രമിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

English summary
Sitaram Yechury says Left shouldn't have snapped ties with UPA over n-deal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X