കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി-ആഗ്ര ഹൈവേയില്‍ ആഗസ്റ്റ് മാസത്തില്‍ കണ്ടെത്തിയത് 6 മൃതദേഹങ്ങള്‍, സംഭവത്തില്‍ ദുരൂഹത

  • By ഭദ്ര
Google Oneindia Malayalam News

ആഗ്ര: ദില്ലി-ആഗ്ര നാഷ്ണല്‍ ഹൈവ്വേയില്‍ നിന്നും ആഗസ്റ്റ് മാസത്തില്‍ കണ്ടെടുത്തത് 6 മൃതദേഹങ്ങള്‍. യമുന എക്‌സ്പ്രസ് വേയില്‍ നിന്നാണ് അവസാനമായി രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 5 വയസ്സ് പ്രായം തോന്നുന്ന രണ്ട് സിഖ് പൗരന്മാരന്മാരുടേതാണ് മൃതദേഹം. മുടിയുടെ നീളം വെച്ചുള്ള നിഗമനത്തിലാണ് സിഖ് പൗരന്മാരാണ് എന്ന് തിരിച്ചറിഞ്ഞത്. മൃതദേഹം തിരിച്ചറിയുന്നതിന് പോലീസിന് സാധിച്ചിട്ടില്ല.

അതോടെ ആഗസ്റ്റ് മാസത്തില്‍ ദില്ലി-ആഗ്ര ഹൈവേയില്‍ നിന്നും കണ്ടെത്തുന്ന ആറാമത്തെ മൃതദേഹമാണിത്. ആഗസ്റ്റ് മാസം ആദ്യവാരത്തില്‍ രണ്ട് സ്ത്രീകളുടെ മൃതദേഹം സ്യൂട്ട്‌കേസുകളില്‍ നിന്നും കണ്ടെത്തിയിരുന്നു. രണ്ട് നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഹൈവേയില്‍ മൃതദേഹങ്ങള്‍ ഉപേക്ഷിക്കുന്നതിന് പുറകില്‍ എന്തെങ്കിലും പ്രത്യേക കാരണമുണ്ടോ എന്ന് പോലീസ് പരിശോധിച്ച് വരികയാണ്.

07-dead-body

ഞായറാഴ്ച കണ്ടെത്തിയ യുവാക്കളുടെ മൃതദേഹം കൊലപാതകത്തിന്റെ സാധ്യതകളാണ് ചൂണ്ടികാട്ടുന്നത്. മൂന്ന് ദിവസം പഴക്കമുണ്ടായിരുന്നു മൃതദേഹങ്ങള്‍ക്ക്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് പോലീസ്. ആഗസ്റ്റ് 12, 13 ദിവസങ്ങളിലായാണ് നാല് കിലോമീറ്റ് വ്യത്യാസത്തില്‍ സ്ത്രീകളുടെ മൃതദേഹം സ്യൂട്ട്‌കേസുകളില്‍ നിന്നും ലഭിച്ചത്. ആഗസ്റ്റ് 17, 24 തിയ്യതികളില്‍ ആഗ്ര-മധുര ഹൈവേയില്‍ നിന്നും രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയിരുന്നു.

കൊലപാതകത്തിന് ശേഷമാണ് എല്ലാ മൃതദേഹങ്ങളും ഉപേക്ഷിക്കപ്പെട്ടിട്ടുള്ളത്. സംഭവത്തിന് പുറകില്‍ ഏതെങ്കിലും പ്രത്യേക റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ടോ എന്നും പോലീസ് സംശയിക്കുന്നു.

English summary
With the discovery of unidentified bodies of two Sikh males, both aged about 35 years, near Yamuna Expressway on Sunday the numbers of such bodies recovered from highways to Agra in August has gone up to six.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X