കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേപ്പാളിനെ പ്രകൃതി ദുരന്തങ്ങള്‍ വിട്ടൊഴിയുന്നില്ല,മണ്ണിടിച്ചിലില്‍ 20 മരണം,42 പേരെ കാണാനില്ല

  • By Sruthi K M
Google Oneindia Malayalam News

കാഠ്മണ്ഡു: നേപ്പാളില്‍ ശക്തമായ മഴയും മണ്ണിടിച്ചിലും. മണ്ണിടിച്ചിലില്‍ ഇതിനോടകം ഇരുപത് പേര്‍ മരിച്ചതായാണ് റിപ്പോള്‍ട്ട്. 42 പേരെ കാണാതായിട്ടുമുണ്ട്. കാസ്‌കി ജില്ലയില്‍ രാവിലെയാണ് ദുരന്തമുണ്ടായത്. മോശം കാലാവസ്ഥ കാരണം രക്ഷാപ്രവര്‍ത്തനവും നിലച്ചു.

കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ 22 വീടുകളും തകര്‍ന്നു. ഒട്ടേറെ കെട്ടിടങ്ങള്‍ക്കും നാശനഷ്ടമുണ്ടായി. തലസ്ഥാനമായ കാഠ്മണ്ഡുവില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായത്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നും സൂചനയുണ്ട്.

kathmandu

കാണാതായവര്‍ക്കു വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി തുടരുകയാണ്. രക്ഷാപ്രവര്‍ത്തകരുടെ സംഘം സംഭവസ്ഥലത്തെത്തിയതായും അവര്‍ കര്‍മ്മ നിരതരാണെന്നും ജില്ലാ മേധാവി കൃഷ്ണ ബഹാദുര്‍ റാവോത്ത് പറഞ്ഞു.

നേപ്പാളിലെ മലഞ്ചെരിവുകളില്‍ മണ്‍സൂണ്‍മഴ എല്ലാവര്‍ഷവും കനത്ത നാശം വിതയ്ക്കാറുണ്ട്. മോശം കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിച്ചതാണ് മരണസംഖ്യ ഉയരാന്‍ കാരണം.

English summary
At least 16 people have been killed after torrential rain triggered landslides in western Nepal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X