കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

10വയസ്സുകാരനും 18കാരിയും തമ്മിൽ പ്രേമം, വിവാഹം, ഹണിമൂൺ! സ്മൃതി ഇറാനി ഇടപെട്ടു, ടിവി സീരിയൽ മുടങ്ങും?

  • By Muralidharan
Google Oneindia Malayalam News

സോണി ടി വിയിലെ വിവാദ പരമ്പരയായ ഹരെദാര്‍ പിയ കിയ്ക്കെതിരെ നടപടിയെടുക്കാൻ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനി ആവശ്യപ്പെട്ടു. ബ്രോഡ്കാസ്റ്റിങ് കൗണ്‍സിലിനോടാണ് മന്ത്രിയുടെ ഇടപെടല്‍. നേരത്തെ ഈ പരിപാടിക്കെതിരെ വിവിധ ഓൺലൈൻ ഫോറങ്ങള്‍ കനത്ത പ്രതിഷേധം ഉയർന്നിരുന്നു.

<strong>പശുക്കൾക്ക് പോലും ആംബുലൻസുള്ള ഉത്തർപ്രദേശിൽ കുഞ്ഞുങ്ങൾക്ക് ഓക്സിജനില്ല.. യോഗിയെയും സംഘികളെയും വലിച്ചുകീറി സോഷ്യൽ മീഡിയ ട്രോൾ!!</strong>പശുക്കൾക്ക് പോലും ആംബുലൻസുള്ള ഉത്തർപ്രദേശിൽ കുഞ്ഞുങ്ങൾക്ക് ഓക്സിജനില്ല.. യോഗിയെയും സംഘികളെയും വലിച്ചുകീറി സോഷ്യൽ മീഡിയ ട്രോൾ!!

<strong>ഈ ട്രോളുകൾ എന്ത് കഷ്ടമാണ്.. രാഹുൽ ദ്രാവിഡിന് കഷ്ടകാലമെന്ന് 'മനോരമ'.. സച്ചിനും മനോരമയ്ക്കും ട്രോൾ!!</strong>ഈ ട്രോളുകൾ എന്ത് കഷ്ടമാണ്.. രാഹുൽ ദ്രാവിഡിന് കഷ്ടകാലമെന്ന് 'മനോരമ'.. സച്ചിനും മനോരമയ്ക്കും ട്രോൾ!!

എന്തിനാണ് വിവാദം

എന്തിനാണ് വിവാദം

തേജസ്വി പ്രകാശും അഫൻ ജലീൽ ഖാനുമാണ് ടി വി സീരിയലിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്. 10 വയസ്സുകാരനായ ആൺകുട്ടി 18 വയസ്സുകാരിയായ പെൺകുട്ടിയെ പ്രണയിക്കുന്നതാണ് സീരിയലിൽ വിവരിക്കുന്നത്.

പ്രണയം മാത്രമല്ല

പ്രണയം മാത്രമല്ല

10 വയസ്സുകാരന്‍ 18 വയസ്സായ പെണ്‍കുട്ടിയെ പ്രണയിക്കുന്നത് മാത്രമല്ല ഇവർ തമ്മിലുള്ള വിവാഹവും ഹണിമൂണും ഒക്കെയാണ് സീരിയലിന്റെ പ്രമേയം. എന്നാലോ ഇതൊക്കെ വലിയ പുരോഗനപരമായ ചിന്തയാണ് എന്ന് സീരിയലിൽ മുഖ്യവേഷത്തിലെത്തുന്ന തേജസ്വി പ്രകാശ് അവകാശപ്പെടുകയും ചെയ്യുന്നു.

പരാതികൾ വ്യാപകം

പരാതികൾ വ്യാപകം

ഹരെദാര്‍ പിയ കി എന്ന ഹിന്ദി സീരിയലിനെതിരെ വ്യാപകമായി പരാതികള്‍ ഉയർന്നിട്ടുണ്ട്. കുട്ടികളെ വഴി തെറ്റിക്കുന്നതാണ് സീരിയലെന്നാണ് ആക്ഷേപം. പെറ്റീഷന്‍ ഓണ്‍ ചാര്‍ജ് ഡോട്ട് കോം ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷന്റെ വെബ്‌സൈറ്റിനെതിരെ പരാതികൾ കുമിഞ്ഞുകൂടുകയാണ്.

മന്ത്രി ഇടപെടുന്മന്ത്രി ഇടപെടുന്നുനു

വിഷയത്തിൽ മന്ത്രി സ്മൃതി ഇടപെടണമെന്ന് പലരും ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനി ബി സി സി സിക്ക് കത്തയച്ചിരിക്കുന്നത്. ഒരു ലക്ഷത്തി ഇരുപത്തയ്യായിരം പേർ ഈ സീരിയലിനെതിരെ രംഗത്ത് വന്നു. സീരിയൽ വൈകാതെ മുടങ്ങാനാണ് സാധ്യത.

സ്മൃതി മന്ത്രിയായത്

സ്മൃതി മന്ത്രിയായത്

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വേണ്ടി എം വെങ്കയ്യനായിഡു രാജി വെച്ചതിനു പിന്നാലെയാണ് കേന്ദ്ര ടെക്‌സ്റ്റൈല്‍സ് മന്ത്രിയായ സ്മൃതി ഇറാനിക്ക് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ അധികചുമതല കൂടി ലഭിച്ചത്. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വൻ ഭൂരിപക്ഷത്തോടെ വെങ്കയ്യ ജയിക്കുകയും ചെയ്തു.

സ്മൃതിയും നടിയാണ്

സ്മൃതിയും നടിയാണ്

അഭിനയരംഗത്ത് തിളങ്ങിയ സ്മൃതി സീരിയലുകളിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായിരുന്നു ഒരുകാലത്ത്. 2003ലാണ് സ്മൃതി ബിജെപിയില്‍ ചേർന്നത്. പിന്നീട് പാര്‍ട്ടി വക്താവും രാജ്യസഭാ അംഗവും കേന്ദ്രമന്ത്രിയും ഒക്കെയായി.

English summary
Minister Smriti Irani forwards online petition against TV show to BCCC.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X