കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാത്ഭുതം!!! സിയാച്ചിനില്‍ മഞ്ഞിനടിയില്‍ പെട്ട സൈനികനെ അഞ്ചാം ദിവസം ജീവനോടെ രക്ഷപ്പെടുത്തി... വീഡിയോ

Google Oneindia Malayalam News

ജമ്മു: സിയാച്ചിനില്‍ കനത്ത ഹിമപാതത്തില്‍ പത്ത് സൈനികരെ കാണാതായെന്ന വാര്‍ത്ത പുറത്ത് വന്നത് അഞ്ച് ദിവസം മുമ്പായിരുന്നു. പത്ത് പേരും മരിച്ചതായി കരുതുന്നു എന്നായിരുന്നു പിന്നീട് വന്ന റിപ്പോര്‍ട്ട്.

എന്നാല്‍ ആ പത്ത് പേരില്‍ ഒരാള്‍ മരിച്ചിരുന്നില്ല. അഞ്ച് ദിവസം വന്‍ മഞ്ഞ് പാളികള്‍ക്കടിയില്‍ കിടന്ന സൈനികനെ രക്ഷാപ്രവര്‍ത്തകര്‍ ജീവനോടെ രക്ഷിച്ചു. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിക്കൊണ്ടിരിയ്ക്കുകയാണ്.

കര്‍ണാടക സ്വദേശിയായ ലാന്‍സ് നായിക് ഹനുമന്തപ്പയാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.

25 അടി താഴ്ചയില്‍

25 അടി താഴ്ചയില്‍

മഞ്ഞിനടിയില്‍ 25 അടി താഴ്ചയിലായിരുന്നു ഹനുമന്തപ്പ ഉണ്ടായിരുന്നത്. സൈനികരെ ആരെയെങ്കിലും ജീവനോടെ കണ്ടെടുക്കാമെന്ന പ്രതീക്ഷ രക്ഷാപ്രവര്‍ത്തകര്‍ക്കുണ്ടായിരുന്നില്ല.

താപനില കേട്ടാല്‍ ഞെട്ടും

താപനില കേട്ടാല്‍ ഞെട്ടും

പൂജ്യം ഡിഗ്രിയില്‍ വെള്ളം ഐസ് ആകും. സിയാച്ചിനില്‍ അപകടം നടന്ന സ്ഥലത്തെ താപനില മൈനസ് 45 ഡിഗ്രിയ്ക്കും മൈനസ് 25 ഡിഗ്രിയ്ക്കും ഇടയില്‍ ആണ്.

ഹനുമന്തപ്പ

ഹനുമന്തപ്പ

മദ്രാസ് റജിമെന്റ് അംഗമാണ് ഹനുമന്തപ്പ. കര്‍ണാടക സ്വദേശിയാണ് ഹനുമന്തപ്പ.

ആശുപത്രിയിലേയ്ക്ക്

ആശുപത്രിയിലേയ്ക്ക്

ഹനുമന്തപ്പയെ ആശുപത്രിയിലേയ്ക്ക് എത്തിയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ദില്ലിയിലെ സൈനിക ആശുപത്രിയിലേയ്ക്കാണ് മാറ്റുന്നത്.

വീഡിയോ കാണാം

മഹാത്ഭുതം എന്ന് തന്നെ വിശേഷിപ്പിയ്ക്കാവുന്ന ആ സംഭവത്തിന്റെ വീഡിയോ കാണാം.

English summary
In what is nothing short of a miracle, one of the 10 soldiers buried in the avalanche at the Sonam post in the Siachen glacier last Wednesday was found alive in the rescue operations at the 19,600-feet altitude on Monday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X