കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോശം ഭക്ഷണത്തെ കുറിച്ച് പരാതിപ്പെട്ട സൈനികന് ഇപ്പോൾ കിട്ടുന്നത് എന്തൊക്കെയെന്നോ? സൈന്യം പത്തിമടക്കി!

ജമ്മുവിലെ എണ്‍പത്തി എട്ടാം ബെറ്റാലിയനിലാണ് തേജ് ബഹാദൂറിനെ ഇപ്പോല്‍ നിയമിച്ചിരിക്കുന്നത്. ഇവിടെ ഇയാള്‍ക്ക് എല്ലാ സൗകര്യങ്ങളും നല്‍കുന്നുണ്ടെന്ന് ഭാര്യ പറയുന്നു.

  • By മരിയ
Google Oneindia Malayalam News
ദില്ലി: അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന ജവാന്‍മാര്‍ക്ക് നല്ല ഭക്ഷണം ലഭിയ്ക്കുന്നില്ലെന്ന് പരാതിപ്പെട്ട തേജ് ബഹാദൂറിനെ ഓര്‍മ്മയില്ലെ. വലിയ കോലാഹലങ്ങളാണ് ഫേസ്ബുക്കില്‍ തേജ് ബഹാദൂര്‍ പോസ്റ്റ് ചെയ്ത വീഡിയോ സൃഷ്ടിച്ചിരുന്നത്. വിവാദങ്ങല്‍ക്ക് ഇടേ ജവാനെ കാണാനില്ലെന്ന് പരാതിപ്പെട്ട് ഭാര്യ രംഗത്തെത്തിയിരുന്നു.
ഭാര്യ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിച്ച കോടതി ബിഎസ്എഫിനോട് തേജ് ബഹാദൂറിന്റെ ഭാര്യയ്ക്ക് ഉടന്‍ തന്നെ അവരുടെ ഭര്‍ത്താവിനെ കാണാനുള്ള അവസരം ഉണ്ടാക്കണെന്ന് ആവശ്യപ്പെട്ടിരുന്നു.
ഭര്‍ത്താവിനെ കണ്ടു

അതിര്‍ത്തിയില്‍ ജോലി ചെയ്തിരുന്ന തേജ് പ്രതാപിനെ മറ്റൊരു സ്ഥലത്തേക്ക് മാറ്റി എന്നായിരുന്നു ബിഎസ്എഫ് കോടതിയെ അറിയിച്ചത്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇയാളുടെ ഭാര്യ ഷര്‍മിളയ്ക്ക് ഭര്‍ത്താവിനെ കാണാനുള്ള അവസരം കിട്ടി.

പുതിയ പോസ്റ്റിംഗ്

ജമ്മുവിലെ എണ്‍പത്തി എട്ടാം ബെറ്റാലിയനിലാണ് തേജ് ബഹാദൂറിനെ ഇപ്പോല്‍ നിയമിച്ചിരിക്കുന്നത്. ഇവിടെ ഇയാള്‍ക്ക് എല്ലാ സൗകര്യങ്ങളും നല്‍കുന്നുണ്ടെന്ന് ഭാര്യ പറയുന്നു.

നല്ല ഭക്ഷണം

ഭക്ഷണത്തിന്റെ മോശം അവസ്ഥയെ കുറിച്ചായിരുന്ന തേജ് ബഹാദുര്‍ ഫേസ്ബുക്കിലൂടെ പരാതിപ്പെട്ടത്. വേവാത്ത ചപ്പാത്തിയും, ദാല്‍ കറിയും കഴിച്ച് മഞ്ഞില്‍ കഴിയേണ്ട അവസ്ഥയെ കുറിച്ചായിരുന്നു ഇയാള്‍ പരാതി പറഞ്ഞത് . പരാതി കേള്‍ക്കേണ്ടവര്‍ കേട്ടും എന്ന് വേണം മനസ്സിലാക്കാന്‍. പോഷകസമൃദ്ധമായ ഭക്ഷണമാണ് ഇപ്പോള്‍ സൈനികര്‍ക്ക് ലഭിക്കുന്നത്.

പഴങ്ങളും പച്ചക്കറികളും

ഇപ്പോള്‍ ഭക്ഷണത്തോടൊപ്പം പഴങ്ങളും പച്ചക്കറികളും, സാലഡും, ചീസും ലഭിക്കാറുണ്ടെന്ന് തേജ് ബഹാദൂര്‍ പറഞ്ഞത്രേ. വൃത്തിയുള്ള പാകം ചെയ്ത ഭക്ഷണമാണ് സൈനികര്‍ക്ക് ഇടയില്‍ വിതരണം ചെയ്യുന്നതെന്ന് ക്യാമ്പില്‍ ചെന്നപ്പോള്‍ കാണാന്‍ കഴിഞ്ഞെന്ന് ഷര്‍മിള പറയുന്നു.

സോഷ്യല്‍ മീഡിയയുടെ വിജയം

സൈനികരുടെ അവസ്ഥ മെച്ചപ്പെട്ടത് സോഷ്യല്‍ മീഡിയയുടെ വിജയമാണെന്നാണ് ഷര്‍മിളയുടെ അഭിപ്രായം. കോടികള്‍ ചെലവഴിച്ചിട്ടും സൈനികര്‍ക്ക് അതിന്റെ ഫലം ലഭിയ്ക്കുന്നില്ലെന്നത് വലിയ കോളിളക്കം ഉണ്ടാക്കിയിരുന്നു. സോഷ്യല്‍ മീഡിയയും ഈ വിഷയം സജീവമായി ഏറ്റെടുത്തു. ഇതിനിടേ തേജ് ബഹാദൂറിനെ കാണാതായെന്ന വാര്‍ത്തകളും പുറത്ത് വന്നു. ജനരോക്ഷത്തെ തുടര്‍ന്ന് അച്ചടക്ക നടപടി സ്വീകരിക്കുന്നതില്‍ നിന്ന് ബിഎസ്എഫിന് പിന്മാറേണ്ടി വന്നു.

പരാതി പറയാന്‍

സോഷ്യല്‍ മീഡിയയിലൂടെ ഉദ്യോഗസ്ഥര്‍ പരാതി പറയുന്നത് നിര്‍ത്തണം എന്ന് സൈന്യം കര്‍ശനമായി നിര്‍ദ്ദേശിച്ചിട്ടുണ്ട്. പകരം സൈനിക ഉദ്യോഗസ്ഥര്‍ക്ക് പരാതികള്‍ ബോധിപ്പിയ്ക്കാനായി ഒരു വാട്‌സ്ആപ്പ് നമ്പര്‍ പ്രവര്‍ത്തനം തുടങ്ങി.

എല്ലാവരുടെയും സ്ഥിതി

അതിര്‍ത്തിയില്‍ ജോലി ചെയ്യുന്ന എല്ലാ സൈനികര്‍ക്കും നല്ല ഭക്ഷണം ലഭിയ്ക്കുന്നുണ്ടോ എന്ന് വ്യക്തമല്ല. കോടികളുടെ അഴിമതിയാണ് ഈ മേഖലയില്‍ നടക്കുന്നത് . തേജ് ബഹാദൂര്‍ ചൂണ്ടിക്കാണിച്ചത് ഒരു സ്ഥലത്തെ മാത്രം പ്രശ്‌നമാണ്. മറ്റ് സ്ഥലങ്ങളിലെ കാര്യം ഇപ്പോള്‍ എന്തായി എന്ന് വ്യക്തമല്ല.

English summary
BSF man whose videos on poor food went viral is getting fruits, cheese and salad, says his wife.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X