കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിയാച്ചിനില്‍ 21 വര്‍ഷം മുന്പ് മരിച്ച സൈനികന്‍റെ മൃതദേഹം കിട്ടി

  • By Meera Balan
Google Oneindia Malayalam News

ദില്ലി: സിയാച്ചിനില്‍ 21 വര്‍ഷങ്ങള്‍ക്ക് മുമ്പ് മഞ്ഞിടിച്ചിലിനെ തുടര്‍ന്ന് കാണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തി. മഹാരാഷ്ട്രയിലെ സംഗ്ലി ജില്ലക്കാരനായ ഹവില്‍ദാര്‍ തുക്കറാം വി പാട്ടീലിന്റെ മൃതദേഹമാണ് സിയാച്ചിനില്‍ നിന്ന് കണ്ടെത്തിയത്. മറാത്ത ലൈറ്റ് ഇന്‍ഫന്‍ട്രിയില്‍ സൈനികനായിട്ടിരിയ്‌ക്കെയാണ് പാട്ടീല്‍ മരിയ്ക്കുന്നത്.

1993 ഫെബ്രുവരി 27 മുതലാണ് അദ്ദേഹത്തെ കാണാതായത്. മൃതദേഹം പൂര്‍ണമായും നശിച്ചിട്ടില്ലായിരുന്നു. മൃതദേഹത്തിന്റെ പോക്കറ്റില്‍ നിന്ന് ലഭിച്ച കത്തും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുമാണ് സൈനികനെ തിരിച്ചറിയാന്‍ സഹായിച്ചത്. ഭാര്യയും മൂന്ന് കുട്ടികളും അടങ്ങുന്ന കുടുംബമായിരുന്നു സൈനികന്റേത്.

Army

സിയാച്ചിനില്‍ പട്രോളിംഗിനിടെയാണ് മഞ്ഞുപാളികള്‍ക്കിടയില്‍ 30 കാരനായ പാട്ടീല്‍ അകപ്പെട്ടത്. സഹപ്രവര്‍ത്തകര്‍ രക്ഷിയ്ക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. മറാത്ത ഇന്‍ഫന്‍ട്രിയിലെ സൈനികനായിരുന്ന പാട്ടീലിന്‍റെ സഹോദരനും സിയാച്ചിനില്‍ മഞ്ഞിടിച്ചിലില്‍ പെട്ട് കാണാതായിരുന്നു. 1987ലാണ് ഇദ്ദേഹത്തെ കാണാതായത്. ഇതുവരെയും മൃതദേഹം കണ്ടെത്തിയിട്ടില്ല. ഒട്ടേറെ സൈനികരാണ് സിയാച്ചിനില്‍ മഞ്ഞിടിച്ചിലില്‍ മരിയ്ക്കുന്നത്.

English summary
Soldier’s body found in Siachen 21 years after he went missing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X