കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിന്റെ സാന്നിധ്യം പലര്‍ക്കും പേടിയാണ്: ആന്റണി

  • By Aswathi
Google Oneindia Malayalam News

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യം പലര്‍ക്കും പേടിയാണെന്ന് എ ഐ സി സി പ്രവര്‍ത്തക സമിതി അംഗ എ കെ ആന്‍ണി. കോണ്‍ഗ്രസ് വാര്‍ഡ് കമ്മിറ്റി രൂപീകരണത്തില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഹുലിന്റെ സാന്നിധ്യം ഇപ്പോള്‍ പലര്‍ക്കും പേടിയാണെന്നും അത്തരക്കാരാണ് ഇപ്പോള്‍ വിവാദമുണ്ടാക്കുന്നതെന്നും ആന്റണി പറഞ്ഞു. പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ് രാഹുലിന്റെ ലക്ഷ്യം. അതിന് വേണ്ടിയുള്ള പ്രയത്‌നത്തിലാണ് അദ്ദേഹം. കൂടുതല്‍ ശക്തനായി രാഹുല്‍ തിരിച്ചു വരും- ആന്റണി പറഞ്ഞു.

ak-antony-rahul

രാഹുലിന്റെയും കോണ്‍ഗ്രസിന്റെയും നേതൃത്വത്തില്‍ പാര്‍ട്ടി ശക്തമായി തിരിച്ചുവരും. രാജ്യത്തെ നന്മയിലേക്ക് നയിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാരിന് കഴിയില്ല. സംഘര്‍ഷവും അന്തച്ഛിദ്രവും വര്‍ദ്ധിച്ചു വരികയാണ്. അതിനാല്‍ തന്നെ കോണ്‍ഗ്രസ് തിരിച്ചു വരേണ്ടത് ആവശ്യമാണെന്നും ആന്റണി ചൂണ്ടിക്കാട്ടി.

തദ്ദേശ തിരഞ്ഞെടുപ്പില്‍ ഏത് കുറ്റിച്ചൂലിനെ നിര്‍ത്തിയാലും ജയിക്കുന്ന കാലം കഴിഞ്ഞു. നോമിനികളെ നിര്‍ത്താതെ ജനങ്ങള്‍ക്ക് വിശ്വാസമുള്ള സ്ഥാനാര്‍ത്ഥികളെയാണ് മത്സരത്തിനിറക്കേണ്ടത്. തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പില്‍ വിജയിക്കുകയാണ് പ്രധാനം. എങ്കില്‍ മാത്രമെ കേരളത്തില്‍ യു ഡി എഫ് സര്‍ക്കാരിന് ഊരണ തുടര്‍ച്ചയുണ്ടാകുകയുള്ളൂ- ആന്റണി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X