കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമ്മ വൃദ്ധസദനത്തിലേക്ക് പോകാൻ തയ്യാറായില്ല, മകൻ തലയ്ക്കടിച്ച് കൊന്നു !!!

  • By മരിയ
Google Oneindia Malayalam News

ദില്ലി: വൃദ്ധസദനത്തിലേക്ക് പോകാന്‍് വിസമ്മതിച്ച അമ്മയെ മകന്‍ തല്ലിക്കൊന്നു. സാഗര്‍പൂര്‍ സ്വദേശിയായ ലക്ഷ്മണ്‍ കുമാറാണ് 76 വയസ്സുള്ള അമ്മയെ തലയ്ക്കടിച്ച് കൊന്നത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

ജോലി ഇല്ല

48കാരനായ ലക്ഷമണിന് ജോലി ഇല്ലായിരുന്നു. വളരെ കഷ്ടപ്പെട്ടാണ് കുടുംബം കഴിഞ്ഞിരുന്നത്. 2 വര്‍ഷം മുമ്പ് ഭാര്യ ഇയാളെ ഉപേക്ഷിച്ച് പോയിരുന്നു.

നോക്കാനാവില്ല

ജോലി ഇല്ലാത്തതിനാല്‍ അമ്മയെ നോക്കാനാവില്ലെന്നാണ് ലക്ഷ്മണ്‍ പറഞ്ഞിരുന്നത്. ഇവരോട് വൃദ്ധസദനത്തിലേക്ക് പോകാനും ആവശ്യപ്പെട്ടിരുന്നു.

തയ്യാറായില്ല

സഹോദരിയുടെ അടുത്തേയ്‌ക്കോ, വൃദ്ധസദനത്തിലേക്കോ പോകണമെന്ന് മകന്‍ പറഞ്ഞത് അമ്മ കേട്ടില്ല. മകന്റെ കൂടെ തന്നെ കഴിയും എന്നാണ് അവര്‍ പറഞ്ഞത്.

കൊന്നു

ലക്ഷ്മണ്‍ അമ്മയുമായി വഴക്കിടുന്നത് പതിവായിരുന്നു. സംഭവ ദിവസം അമ്മയോട് വഴക്കിട്ട യുവാവ് അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇയാള്‍ പിന്നീട് പോലീസ് സ്‌റ്റേഷനില്‍ എത്തി കീഴടങ്ങി.

English summary
The man, identified as Laxman Kumar, 48, then called the police and surrendered after the incident.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X