കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുണ്ടാ പരാമര്‍ശം: സോണിയാ ഗാന്ധി മാപ്പുപറയണമെന്ന് നിർമല സീതാരാമൻ, കോൺഗ്രസിന് മൗനം!!

Google Oneindia Malayalam News

ദില്ലി: കരസേന മേധാവിയ്ക്കെതിരെയുള്ള പരാമര്‍ശത്തിൽ കോൺഗ്രസ് അധ്യക്ഷ മാപ്പുപറയണമെന്ന് കേന്ദ്ര മന്ത്രി നിർമല സീതാരാമന്‍. കരസേനാ മേധാവി ജനറല്‍ ബിപിൻ റാവത്ത്. കരസേന മേധാവി തെരുവുഗുണ്ടകളെ പോലെ സംസാരിക്കരുതെന്നായിരുന്നു സന്ദീപ് ദക്ഷീതിന്റെ വിവാദ പ്രസ്താവനയ്ക്കെതിരെയാണ് കേന്ദ്രമന്ത്രി രംഗത്തെത്തിയിട്ടുള്ളത്. ഇന്ത്യന്‍ സൈന്യത്തെ അപമാനിക്കുന്ന തരത്തിലുള്ള കോൺഗ്രസ് നേതാക്കളുടെ നിരന്തരമുള്ള പ്രസ്താവനകൾക്കെതിരെ സോണിയാഗാന്ധി മുന്നോട്ടുവരണമെന്നായിരുന്നു മന്ത്രി ഉന്നയിച്ച ആവശ്യം. ഇന്ത്യൻ സൈന്യത്തിന്‍റെ ആത്മവിശ്വാസത്തെ ക്ഷയിപ്പിക്കുമെന്നും നിർമല സീതാരാമൻ ചൂണ്ടിക്കാണിക്കുന്നു.

ഇത്തരത്തിലുള്ള വാക്കുകള്‍ കൊണ്ട് അവർ സ്വന്തം സൈന്യത്തെ നാണം കെ
ടുത്തുകയും ആത്മവീര്യം കെടുത്തുകയുമാണെന്നും, ഈ വാക്കുകള്‍ തന്നെയും പാര്‍ട്ടിയെയും ഞെട്ടിച്ചു കളഞ്ഞുവെന്നും നിർമല സീതാരാമൻ പറഞ്ഞു. കഴിഞ്ഞ 60 വർഷമായി നമ്മെ ഭരിച്ച പാർട്ടിയുടെ നേതാക്കളിൽ നിന്നാണ് ഇത്തരത്തിലുള്ള പരാമർശം പുറത്തുവന്നതെന്നും മന്ത്രി ചൂണ്ടിക്കാണിക്കുന്നു.

'ഇക്കിളി സംസാര' സേവനവുമായി ബിഎസ്എന്‍എല്ലും!! വിളിക്കുന്നയാളുടെ കീശ കാലിയാവും!!'ഇക്കിളി സംസാര' സേവനവുമായി ബിഎസ്എന്‍എല്ലും!! വിളിക്കുന്നയാളുടെ കീശ കാലിയാവും!!

 nirmalaseetharam

എന്നാല്‍ സംഭവം വിവാദമായതോടെ ഷീല ദീക്ഷിതിന്‍റെ മകനായ സന്ദീപ് ദീക്ഷിത് മാപ്പപേക്ഷിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. താന്‍ പറഞ്ഞത് തെറ്റായിപ്പോയെന്ന് വിശ്വസിക്കുന്നുവെന്നും അതിനാലാണ് മാപ്പ് പറയുന്നതെന്നായിരുന്നു സന്ദീപിന്‍റെ വിശദീകരണം. ജമ്മു കശ്മീരിൽ കശ്മീരി യുവാവിനെ സേന സുരക്ഷാ കവചമാക്കിയ സംഭവത്തിൽ തെറ്റില്ലെന്ന ജനറല്‍ ബിപിൻ റാവത്തിൻറെ പരാമര്‍ശത്തിനെതിരെയായിരുന്നു കോണ്‍ഗ്രസ് നേതാവിന്‍റെ പ്രതികരണം. ഇന്ത്യയുടെ കരസേന മേധാവി ഒരു തെരുവുഗുണ്ടയെപോലെ സംസാരിക്കരുതെന്നുമാണ്​ സന്ദീപ്​ ദീക്ഷിത്​ അഭിപ്രായപ്പെട്ടത്​. ഇത് പിന്നീട് വിവാദത്തിന് വഴിവെയ്ക്കുകയും ചെയ്തു.

English summary
Sonia Gandhi Should Apologise, Says Minister On 'Goonda' Comment For Army Chief
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X