കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിതയെ പേര് വിളിക്കരുത്; ഇത് നിയമസഭാ സ്പീക്കറുടെ ഉത്തരവ്!

Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ പേര് വിളിച്ച് അഭിസംബോധന ചെയ്യരുതെന്ന് തമിഴ്‌നാട് നിയമസഭ സ്പീക്കര്‍. തിങ്കളാഴ്ചയാണ് സ്പീക്കര്‍ ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കരുണാനിധിയെ എഐഡിഎംകെ എംഎല്‍എ പിഎം നരസിംഹം പേര് വിളിച്ച് അഭിസംബോധന ചെയ്തതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. മുന്‍ മുഖ്യമന്ത്രിയെ എംഎല്‍എമാര്‍ പേര് വിളിക്കുന്നത് ശരിയല്ലെന്ന് ഡിഎംകെ വാദിച്ചു.

Jayalalitha

എന്നാല്‍ മുന്‍ മുഖ്യമന്ത്രിയുടെ പേര് വിളിക്കുന്നതില്‍ തെറ്റില്ലെന്ന് സ്പീക്കര്‍ പി ധനപാലന്‍ വ്യക്തമാക്കി. അങ്ങിനെയെങ്കില്‍ മുഖ്യമന്ത്രിയുടെ പേര് വിളിച്ച് അഭിസംബോധന ചെയ്യാമോ എന്ന് ഡിഎംകെ എംഎല്‍എമാര്‍ ചോദ്യം ഉന്നയിക്കുകയായിരുന്നു.മുഖ്യമന്ത്രിയുടെ പേര് വിളിക്കരുതെന്നും ഇത് ഉത്തരവാണെന്നുമാണ് സ്പീക്കര്‍ ചേദ്യത്തിന് മറുപടി നല്‍കിയത്.

തുടര്‍ന്ന് സ്പീക്കറുടെ മറുപടിയില്‍ പ്രതിഷേധിച്ച് ഡിഎംകെ എംഎല്‍എമാര്‍ സഭ ബഹിഷ്‌കരിച്ചു. എംഎല്‍എ പേര് വിളിച്ച് അഭിസംബോധന ചെയ്യരുതെന്ന് ഒരു നിയമത്തിലും പറഞ്ഞിട്ടില്ലെന്നും സ്പീക്കറുടെ ഉത്തരവ് നിയമ വിരുദ്ധമാണെന്നും പ്രതിപക്ഷ നേതാവ് എംകെ സ്റ്റാലിന്‍ പറഞ്ഞു.

English summary
"What's in a name?" you may wonder. But it matters a lot in the Tamil Nadu assembly. It can even lead to a walkout, as it happened in the House on Monday over the issue of calling chief minister J Jayalalithaa by her name.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X