കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആപ്പിന്റെ ഒരു ദിവസത്തെ കളക്ഷന്‍ 23 ലക്ഷം, ലക്ഷ്യം 30 കോടി!

Google Oneindia Malayalam News

ദില്ലി: സംഭാവനയായി കിട്ടുന്ന ഓരോ രൂപയുടെയും കണക്ക് സൂക്ഷിക്കുന്നു എന്ന് അവകാശപ്പെടുന്ന പാര്‍ട്ടിയാണ് എ എ പി. ഓരോ ചില്ലിക്കാശിന്റെയും ഉറവിടം പാര്‍ട്ടി വെബ്‌സൈറ്റിലൂടെ അറിയാം. അത്രയ്ക്കും സുതാര്യമാണ് ആപ്പിന്റെ കണക്കുകള്‍. ഇക്കഴിഞ്ഞ ബുധനാഴ്ച ഒരു ദിവസം കൊണ്ട് ആം ആദ്മി പാര്‍ട്ടിയുടെ പെട്ടിയിലെത്തിയ തുക എത്രയെന്നോ, 23 ലക്ഷം രൂപ.

883 ആള്‍ക്കാര്‍ ചേര്‍ന്നാണ് ആം ആദ്മി പാര്‍ട്ടിക്ക് ഇത്രയും രൂപ സംഭാവന ചെയ്തത്. പാര്‍ട്ടി സ്ഥാപിച്ച നവംബര്‍ 26 ന്റെ (26,11) ഓര്‍മയ്ക്കായി ഇത്രയും തുക വീതം സംഭാവന ചെയ്യാനാണ് ആപ്പിന്റെ അഭ്യര്‍ഥന. സോഷ്യല്‍ മീഡിയ വഴിയും സംഭാവന പിരിവ് ശക്തമാണ്. അഴിമതിക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ച്, കെജ്രിവാള്‍ കണ്‍വീനറായി 2012 നവംബര്‍ 26 നാണ് എ എ പി സ്ഥാപിതമായത്.

ലക്ഷ്യം 30 കോടി!

ലക്ഷ്യം 30 കോടി!

ദില്ലി തിരഞ്ഞെടുപ്പിന് മുമ്പായി 30 കോടി രൂപ സംഭാവനയായി പിരിച്ചെടുക്കാനാണ് ആം ആദ്മി പാര്‍ട്ടിയുടെ പരിപാടി. ദില്ലിയില്‍ തിരഞ്ഞെടുപ്പ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല.

26 കോടി കിട്ടിയോ

26 കോടി കിട്ടിയോ

പാര്‍ട്ടി സ്ഥാപക ദിനമായ നവംബര്‍ 26 ന് 26.11 ലക്ഷം രൂപ സ്വരൂപിക്കാനായിരുന്നു പാര്‍ട്ടി പ്രചാരണം നടത്തിയത്. 20 ലക്ഷത്തിന് മേല്‍ പിരിഞ്ഞതായി ആപ്പ് നേതാവ് യോഗേന്ദ്ര യാദവ് ട്വിറ്ററിലൂടെ പറഞ്ഞിരുന്നു.

പണമുണ്ടാക്കാനുണ്ട് മാര്‍ഗങ്ങള്‍

പണമുണ്ടാക്കാനുണ്ട് മാര്‍ഗങ്ങള്‍

നവംബര്‍ 26 ന് പാര്‍ട്ടി സ്ഥാപിച്ചത് കൊണ്ട് 26,11 രൂപ സംഭാവന നല്‍കാനാണ് പാര്‍ട്ടി ക്യാംപെയ്ന്‍ ചെയ്തത്. ഫണ്ട് സ്വരൂപിക്കാനുളള ഒരു അവസരമാക്കി സ്ഥാപകദിനത്തെ കണ്ട് രാഷ്ട്രീയപാര്‍ട്ടിള്‍ക്ക് ഒരു മോഡലായിരിക്കുകയാണ് ആപ്പ്.

കെജ്രിവാളിനൊത്ത് ഡിന്നര്‍?

കെജ്രിവാളിനൊത്ത് ഡിന്നര്‍?

ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പായി കെജ്രിവാളിനൊപ്പം ഡിന്നര്‍ കഴിക്കാനായി ആളൊന്നിന് ഇരുപതിനായിരം രൂപ പിരിച്ച ആപ്പ് നടപടി വിവാദമായിരുന്നു. ഇതേ പരിപാടി മുംബൈയിലും നടക്കാനിരിക്കുകയാണ്.

ഇരട്ടിക്കിരട്ടി

ഇരട്ടിക്കിരട്ടി

ദില്ലി തിരഞ്ഞെടുപ്പിന് മുമ്പായി ആപ്പിന്റെ സംഭാവനപ്പെട്ടിയില്‍ പണം കുമിയുകയാണ്. ചൊവ്വാഴ്ച 12. ലക്ഷം പിരിഞ്ഞ സ്ഥലത്താണ് തൊട്ടടുത്ത ദിവസമായ ബുധനാഴ്ച അത് 23 ലക്ഷത്തിലെത്തിയത്.

അഭിമാനമുണ്ടോ പണം തരണം

അഭിമാനമുണ്ടോ പണം തരണം

ഇന്ത്യയെക്കുറിച്ച് അഭിമാനമുള്ളവര്‍ ആം ആദ്മി പാര്‍ട്ടിക്ക് സംഭാവന ചെയ്യണം എന്നാണ് ആപ്പിന്റെ ക്യാംപെയ്ന്‍

ലക്ഷ്യം കാണുമോ

ലക്ഷ്യം കാണുമോ

30 കോടി സമാഹരിക്കാനുള്ള ആപ്പിന്റെ ലക്ഷ്യം ഒരുപക്ഷേ ലക്ഷ്യം കണ്ടേക്കും. എന്നാല്‍ സ്വന്തം എം എല്‍ എമാരും നേതാക്കളും ബി ജെ പിയിലേക്ക് കൂട് മാറുന്ന സാഹചര്യത്തില്‍ ദില്ലിയില്‍ ഭരണം പിടിക്കുക എന്ന ലക്ഷ്യം ആപ്പിന് അത്ര എളുപ്പമാകില്ല.

English summary
The Aam Aadmi Party on Wednesday recorded a sharp rise in its donations with 893 people chipping in close to Rs 23 lakh. The sudden rise in the contributions was attributed to the party's social media campaign asking people to donate money in the figure of Rs 2,611, as the party was founded on this day two years ago. AAP gets over Rs 23L donation in a day!
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X