കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസിന്റെ കാര്യത്തില്‍ കേരളം പിറകില്‍, ജമ്മു കശ്മീര്‍ മുന്നില്‍

Google Oneindia Malayalam News

ദില്ലി: ഐസിസില്‍ ചേര്‍ന്ന മലയാളിയെ കുറിച്ച് വാര്‍ത്തകള്‍ പുറത്ത് വന്നിട്ട് അധിക നാളായിട്ടില്ല. ഇത് കേരളത്തെ ശരിയ്ക്കും ഭയപ്പാടിലെത്തിച്ചിരുന്നു. കാരണം ഇന്റര്‍നെറ്റ് സാക്ഷരത നന്നായി ഉള്ള കേരളത്തില്‍ നിന്ന് ഇനിയും ഇത്തരക്കാര്‍ സൃഷ്ടിയ്ക്കപ്പെട്ടേയ്ക്കാം എന്ന് എല്ലാവരും ഭയന്നു.

എന്നാല്‍ രഹസ്യാന്വേഷണ ഏജന്‍സി നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരിയ്ക്കുന്ന കാര്യങ്ങള്‍ അല്‍പം ആശ്വാസം പകരുന്നതാണ്. ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്കിടയില്‍ ഐസിസിന് വലിയ സ്വാധീനം ഒന്നുമില്ലെന്നാണ് കണ്ടെത്തല്‍. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്.

ISIS

ഇന്റര്‍നെറ്റ്-സോഷ്യല്‍ മീഡിയ വഴി ഐസിസിനെ പറ്റി തിരയുന്നവരെ കുറിച്ചാണ് വിശദമായ പഠനം നടത്തിയിരിയ്ക്കുന്നത്. ഗ്രാമീണ മേഖലകളെ അപേക്ഷിച്ച് നഗരകേന്ദ്രങ്ങളില്‍ നിന്നാണ് ഇത്തരം തിരച്ചിലുകള്‍ അധികവും വരുന്നതത്രെ.

പലതവണ ഐസിസിന്റെ പതാക കണ്ട സംസ്ഥാനമാണ് ജമ്മു കശ്മീര്‍. ഇന്റര്‍നെറ്റ് തിരച്ചിലിന്റെ കാര്യത്തിലും കശ്മീര്‍ തന്നെയാണ് മുന്നില്‍. എന്നാല്‍ ഇത്തരത്തിലുള്ള ആദ്യ അഞ്ച് സംസ്ഥാനങ്ങളില്‍ കേരളം ഇല്ല.

ഏറ്റവും കൂടുതല്‍ പേര്‍ ഐസിസിനെ നെറ്റില്‍ തിരയുന്നതായി കണ്ടെത്തിയിട്ടുള്ളത് ശ്രീനഗറില്‍ നിന്നാണ്. ഗുവാഹത്തി, ചിന്‍ച്വാഡ്, ഹൗറ, മുംബൈ, ഉന്നവ് എന്നിവടങ്ങളാണ് പിറകിലുള്ളത്. ബെംഗളുരു, ഹൈദരാബാദ് തുടങ്ങിയ ഐടി നഗരങ്ങളില്‍ നിന്നും ഇത്തരത്തിലുള്ള തിരച്ചിലുകള്‍ ധാരളമായി നടക്കുന്നുണ്ടെന്നാണ് കണ്ടെത്തിയിരിയ്ക്കുന്നത്.

എന്തായാലും ഐസിസിന്റെ പിറകേ പോകുന്നവരില്‍ ഇന്ത്യക്കാര്‍ വളരെ പിറകില്‍ തന്നെയാണ്. പാകിസ്താനും പല പശ്ചിമേഷ്യന്‍ രാജ്യങ്ങളും ആണ് ഏറെ ഭയപ്പാടിലുള്ളത്.

English summary
The government may claim a "very limited" influence of Islamic State (ISIS) among Indian Muslims, but that has not kept the curious young from closely following its activities and outreach on social media.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X