കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജീവനക്കാരുടെ അശ്രദ്ധ!! ബൈക്കിലെത്തിയ മോഷ്ടാക്കള്‍ കവര്‍ന്നത് ലക്ഷങ്ങള്‍, ജീവനക്കാരും കുടുങ്ങും!!

Google Oneindia Malayalam News

ദില്ലി: തുറന്നിട്ട എടിഎം വാനില്‍ മോഷ്ടാക്കള്‍ ലക്ഷങ്ങള്‍ കവര്‍ന്നു. തുറന്നിട്ട വാനില്‍ നിന്ന് ബൈക്കിലെത്തിയ മോഷ്ടാക്കള്‍ 27 ലക്ഷം രൂപ കവര്‍ന്ന് രക്ഷപ്പെടുകയായിരുന്നു. സെന്‍ട്രല്‍ ദില്ലിയിലെ രജീന്ദര്‍ നഗറിലായിരുന്നു സംഭവം. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് മോഷണത്തിന് പിന്നില്‍. ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം.

സംഭവത്തില്‍ മോഷണം നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്ന നാല് ബാങ്ക് ജീവനക്കാരെയും പോലീസ് ചോദ്യം ചെയ്തു. കരോള്‍ബാഗിലെ എടിഎമ്മില്‍ പണം നിറച്ചശേഷം പുറപ്പെട്ട വാനിനെ ബൈക്കിലെത്തിയ മോഷ്ടാക്കള്‍ പിന്തുടര്‍ന്നിരുന്നുവെന്നും സിസിടിവി ക്യാമറയിലെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് പറയുന്നു.

ജീവനക്കാര്‍ക്കും പങ്ക്!!

ജീവനക്കാര്‍ക്കും പങ്ക്!!

ഗാര്‍ഡിനൊപ്പം എടിഎമ്മിനുള്ളിലേയ്ക്ക് പോയപ്പോള്‍ വാനിനടുത്തേയ്ക്ക് ബൈക്കിലെത്തിയ മൂന്നുപേര്‍ ചേര്‍ന്ന് പണം കൈക്കലാക്കി രക്ഷപ്പെടുകയായിരുന്നുവെന്നാണ് വാനിന്റെ കസ്റ്റോഡിയന്‍ ജിതേന്ദര്‍ സിംഗ് പറയുന്നത്. എന്നാല്‍ ഈ സമയത്ത് സഹപ്രവര്‍ത്തകരായ മുഹമ്മദ് നദീം, ഗൗരവ് എന്നിവര്‍ വാനിന് പുറത്ത് കാത്തുനിന്നിരുന്നുവെന്നും സിംഗ് പോലീസിനോട് പറഞ്ഞു.

 ശ്രദ്ധപാളി. പണം പോയി

ശ്രദ്ധപാളി. പണം പോയി

തങ്ങള്‍ രണ്ടുപേരും സംസാരിക്കുന്ന തിരക്കിലായിരുന്നുവെന്നും ബൈക്ക് വന്നത് ശ്രദ്ധയില്‍പ്പെട്ടില്ലെന്നുമാണ് മുഹമ്മദ് നദീമിന്റെയും ഗൗരവിന്റെയും വാദം. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ ബഹളം വച്ചുവെന്നും ഇവര്‍ പറയുന്നു. കുറ്റവാളികളെ കണ്ടെത്തുന്നതിനായി പ്രദേശത്തെ സിസിടിവി ക്യാമറകള്‍ പോലീസ് പരിശോധിച്ചുവരികയാണ്. ശനിയാഴ്ച വൈകിട്ട് 4.15നാണ് വിവരം പോലീസില്‍ അറിയിക്കുന്നത്.

വീശദീകരണം വിശ്വാസയോഗ്യമോ!!!!

വീശദീകരണം വിശ്വാസയോഗ്യമോ!!!!

ഒരു സ്വകാര്യബാങ്കിന്റെ എടിഎമ്മില്‍ പണം നിറയ്ക്കുമ്പോള്‍ വാനില്‍ നിന്ന് പണം നിറച്ച പെട്ടി നഷ്ടപ്പെടുകയായിരുന്നുവെന്നും രജീന്ദര്‍ നഗറിലെ ബഡാ ബസാറിലായിരുന്നു സംഭവമെന്നും വാന്‍ കസ്‌റ്റോഡിയന്‍ ജിതേന്ദര്‍ സിംഗ് പോലീസിനോട് പറഞ്ഞു.

സിസിടിവി കള്ളം പറയില്ല

സിസിടിവി കള്ളം പറയില്ല

മൂന്ന് മോഷ്ടാക്കളില്‍ ഒരാള്‍ മുഖം മറച്ചിരുന്നുവെന്നും ബാക്കി രണ്ടുപേര്‍ ക്യാമറയില്‍പ്പെടാതെ മാറി നില്‍ക്കുകയായിരുന്നുവെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കരോള്‍ ബാഗിലെ എടിഎമ്മില്‍ നിന്ന് വാന്‍ പുറപ്പെട്ട് രണ്ട് കിലോമീറ്റര്‍ പിന്നിട്ടതോടെ മോഷ്ടാക്കള്‍ വാനിനെ പിന്തുടരുന്നുണ്ടായിരുന്നുവെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ബന്ധുക്കളും ജീവനക്കാരും കുടുങ്ങും

ബന്ധുക്കളും ജീവനക്കാരും കുടുങ്ങും

നാല് ബാങ്ക് ജീവനക്കാരുടേയും സാമ്പത്തിക സ്ഥിതിയും മുന്‍ ജീവനക്കാരുടെ വിരങ്ങളും അറിയുന്നതിനായി പോലീസ് ക്യാഷ് ഡെലിവറി കമ്പനിയെ സമീപിച്ചിട്ടുണ്ട്. സംഭവത്തില്‍ നാല് ബാങ്ക് ജീവനക്കാരുടെ ബന്ധുക്കളേയും പോലീസ് ചോദ്യം ചെയ്യും.

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ല

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ല

എടിഎം വാനിലെ ജീവനക്കാര്‍ ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നില്ലെന്ന് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് ചൂണ്ടിക്കാട്ടി. കസ്‌റ്റോഡിയന്റെ പരാതിയിലാണ് കേസെടുത്തത്.

English summary
A costly lapse or a deliberate act? Cops are probing the role of cash van personnel who left the vehicle's door open while replenishing an ATM at central Delhi's Rajinder Nagar, which led to three men on a motorbike taking away a box loaded with Rs 26.17 lakh in banknotes on Saturday afternoon.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X