കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശശികലയെ തൂക്കിയെടുത്ത് പുറത്തിടും.. തമിഴകത്ത് കാവിക്കൊടി പാറും; അമ്മ കാത്തുവച്ചത് മോദി കൊണ്ടുപോകും?

Google Oneindia Malayalam News

ചെന്നൈ/ദില്ലി: തമിഴക രാഷ്ട്രീയം വീണ്ടും തിളച്ചുമറിയുന്നു. തെന്നിന്ത്യയില്‍ ഒരു സംസ്ഥാനത്ത് കൂടി ശക്തമായ രാഷ്ട്രീയ സാന്നിധ്യം സ്ഥാപിക്കാന്‍ ബിജെപിയ്ക്ക് അവസരം നല്‍കുന്ന രീതിയിലാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത്.

ബദ്ധവൈരികള്‍ എന്ന് ഒരുകാലത്ത് കരുതിയിരുന്ന ഒ പനീര്‍ശെല്‍വവും ഇപ്പോഴത്തെ മുഖ്യമന്ത്രി ഇകെ പളനിസ്വാമിയും കൈകോര്‍ക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. അണ്ണ ഡിഎംകെയുടെ രണ്ട് പാര്‍ട്ടികളും ഒന്നായിക്കഴിഞ്ഞാല്‍ പിന്നീട് വരിക എന്‍ഡിഎ മുന്നണി പ്രവേശം തന്നെയാണ്.

കര്‍ണാടകത്തിലെ ജയിലില്‍ കഴിയുന്ന ശശികലയെ പൂര്‍ണമായും ഒതുക്കി പാര്‍ട്ടി പിടിച്ച് ശക്തരാകാനുള്ള നീക്കത്തിലാണ് പളനിസ്വാമിയും പനീര്‍ശെല്‍വവും. കാര്യങ്ങളില്‍ അന്തിമ തീരുമാനം ഉണ്ടാകാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി.

ഒപിഎസ്സും ഇപിഎസ്സും

ഒപിഎസ്സും ഇപിഎസ്സും

തമിഴ് രാഷ്ട്രീയത്തിലെ ഇപ്പോഴത്തെ രണ്ട് അതികായരായ ഒ പനീര്‍ശെല്‍വവും ഇകെ പളനിസ്വാമിയും ഒരുമിക്കുന്നു എന്നാണ് ഒടുവില്‍ പുറത്ത് വരുന്ന വിവരം. രണ്ട് പേരും ഒന്നിക്കുന്നതോടെ അണ്ണാ ഡിഎംകെ വീണ്ടും ശക്തമാകും.

ഇപിഎസ് മോദിയെ കണ്ടു?

ഇപിഎസ് മോദിയെ കണ്ടു?

വെങ്കയ്യ നായിഡു ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ ഇകെ പളനിസ്വാമിയും ഒ പനീര്‍ശെല്‍വവും ദില്ലിയില്‍ എത്തിയിട്ടുണ്ട്. പളനിസ്വാമി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.

ഒന്നിക്കാന്‍ ധാരണ

ഒന്നിക്കാന്‍ ധാരണ

അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റി വച്ചത് പനീര്‍ശെല്‍വവും പളനിസ്വാമിയും ഒന്നിക്കാന്‍ ധാരണയായിട്ടുണ്ട്. പല കാര്യങ്ങളിലും ഇരുപക്ഷവും വിട്ടുവീഴ്ചയ്ക്കും തയ്യാറായിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ദില്ലിയില്‍ ചര്‍ച്ചകള്‍

ദില്ലിയില്‍ ചര്‍ച്ചകള്‍

ദില്ലിയില്‍ മുതിര്‍ന്ന ബിജെപി നേതാക്കളുമായി ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരുപക്ഷേ ഈ ദിനത്തില്‍ തന്നെ നിര്‍ണായകമായ ആ പ്രഖ്യാപനവും പുറത്ത് വന്നേക്കും.

ഒരുമിച്ചാല്‍ ബിജെപിയ്‌ക്കൊപ്പം

ഒരുമിച്ചാല്‍ ബിജെപിയ്‌ക്കൊപ്പം

രണ്ട് പ്രബല വിഭാഗങ്ങള്‍ ഒരുമിച്ചാല്‍ അതോടൊപ്പം തന്നെ എന്‍ഡിഎ മുന്നണി പ്രവേശവും ഉണ്ടാകും എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. തമിഴകത്ത് ബിജെപിയ്ക്ക് കിട്ടാന്‍ പോകുന്ന ഏറ്റവും വലിയ കച്ചിത്തുരുമ്പായിരിക്കും അത് എന്ന് ഉറപ്പാണ്.

ചര്‍ച്ചകളെല്ലാം

ചര്‍ച്ചകളെല്ലാം

ദില്ലിയില്‍ നടക്കുന്ന ചര്‍ച്ചകളെല്ലാം തന്നെ പാര്‍ട്ടിയുടെ എന്‍ഡിഎ പ്രവേശനത്തെ കുറിച്ചാണ് എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. അടുത്ത ദിവസങ്ങളില്‍ ചെന്നൈയില്‍ വച്ച് പനീര്‍ ശെല്‍വവും പളനിസ്വാമിയും വീണ്ടും ചര്‍ച്ച നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ശശികല പുറത്ത്?

ശശികല പുറത്ത്?

ശശികലയെ തള്ളിക്കൊണ്ട് കഴിഞ്ഞ ദിവസം പളനിസ്വാമി പ്രമേയം പാസാക്കിയിരുന്നു. പാര്‍ട്ടിയില്‍ നിന്ന് ശശികലയേയും ടിടിവി ദിനകരനേയും പുറത്താക്കാനുള്ള സാധ്യതകള്‍ പോലും തള്ളിക്കളയാന്‍ ആകാത്ത സ്ഥിതിയാണ്.

 പിടിച്ചിരുത്തിയതും ശശികല

പിടിച്ചിരുത്തിയതും ശശികല

മുഖ്യമന്ത്രിയാകാന്‍ കൊതിച്ച ശശികല അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയിലില്‍ ആയപ്പോള്‍ പളനി സ്വാമിയെ മുഖ്യമന്ത്രിക്കസേരയില്‍ അവരോധിക്കുക ആയിരുന്നു. പനീര്‍ശെല്‍വം അപ്പോഴേക്കും ശശികല ക്യാമ്പില്‍ നിന്ന് പുറത്ത് പോവുകയും ചെയ്തിരുന്നു.

ദിനകരന്‍ രണ്ടാമന്‍

ദിനകരന്‍ രണ്ടാമന്‍

എഐഎഡിഎംകെയുള്ള ജനറല്‍ സെക്രട്ടരി ഇപ്പോഴും ശശികലയാണ്. എന്നാല്‍ ജയില്‍ പോകും മുമ്പ് ബന്ധുവായ ദിനകരനെ പാര്‍ട്ടിയിലെ രണ്ടാമനായി അവരോധിച്ചിരുന്നു ശശികല. എന്നാല്‍ ഇപ്പോള്‍ അതെല്ലാം വെള്ളത്തില്‍ വരച്ച വര പോലെ ആയിട്ടുണ്ട്.

'അമ്മ' കാത്തുവച്ചത്

'അമ്മ' കാത്തുവച്ചത്

നരേന്ദ്ര മോദിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നെങ്കില്‍ ജയലളിത ബിജെപിയുമായി രാശ്ട്രീയ ബന്ധം പുലര്‍ത്തിയിരുന്നില്ല. സഖ്യത്തിനും നിന്നില്ല. എന്നാല്‍ ഇപ്പോള്‍ തമിഴകത്ത് താമര വിരിയാനുളള സാഹചര്യങ്ങളാണ് തെളിഞ്ഞുവരുന്നത്.

English summary
Stage being set in AIADMK for merger of both factions in Tamil Nadu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X